നിങ്ങളുടെ കാലശേഷം ഫേസ്ബുക്ക് അക്കൗണ്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാം!

Written By:

സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് ഇപ്പോള്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കം പേരാണ്. ഇതില്‍ പതിനായിരത്തില്‍ അധികം പേരും ദിവസേന മരണപ്പെട്ടു കൊണ്ടിരിക്കുന്നു. അതോടെ അവരുടെ ഫേസ്ബുക്ക് പ്രൊഫൈലും അനാധമാകുന്നു.

നിങ്ങളുടെ കാലശേഷം ഫേസ്ബുക്ക് അക്കൗണ്ട് ഓട്ടോമാറ്റിക്ക് ഡിലീറ്റ്!

ഒട്ടനേകം പേര്‍ക്കും ഫേസ്ബുക്ക്, ട്വിറ്റല്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ അംഗത്വമുളളവരാണ്. നമ്മള്‍ മരിച്ചാല്‍ ഈ അക്കൗണ്ടുകള്‍ക്കെല്ലാം എന്തു സംഭവിക്കും എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

എന്നാല്‍ ഫേസ്ബുക്ക് ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യാം. അത് എങ്ങനെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെഗസി കോണ്ടാക്ട് (Legacy Contact)

ലെഗസി കോണ്ടാക്ട് എന്നൊരു പ്രത്യേക പദ്ധതി ഉണ്ട്. അതായത് നിങ്ങളുടെ ഫേസ്ബുക്കില്‍ മറ്റൊരു അവകാശിയെ നിശ്ചയിക്കാന്‍ കഴിയും.

'When You Die' എന്നത് സെറ്റിങ്ങ്‌സില്‍ ആക്‌സസ് ചെയ്യുക

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍


ഐഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ 'Hamburger icon' ടാപ്പ് ചെയ്ത് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. അതിനു ശേഷം Settings>Account Settings> Tap on General> Tap on manage Account (On the bottom). ഈ പോയിന്റില്‍ നിങ്ങള്‍ക്ക് 'When you Die' settings കാണാം. ഇതില്‍ നിങ്ങള്‍ക്ക് ലെഗസി കോണ്ടാക്ട് അല്ലെങ്കില്‍ 'ഡിലീറ്റ് വെന്‍ യു പാസ്' എന്ന് രണ്ട് ഓപ്ഷന്‍ കാണാം.

 

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്

ആന്‍ഡ്രോയിഡ് ഫോണ്‍

ഉപയോഗിക്കുന്നവരാണെങ്കില്‍ ഫേസ്ബുക്ക് ആപ്പില്‍ പോയി 'hamburger icon' ടാപ്പ് ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ 'Help and settings' കാണാം. അതില്‍ അക്കൗണ്ട് സെറ്റിങ്ങ്‌സ് എന്നതില്‍ ടാപ്പ് ചെയ്യുക.

ഈ ഓപ്ഷന്‍ നിങ്ങള്‍ കണ്ടില്ല എങ്കില്‍ Settings> Account settings> General> Manage Account. അവിടെ നിങ്ങള്‍ക്ക് ഈ ഓപ്ഷന്‍ കാണാം.

 

ലെഗസി കോണ്ടാക്ട് (ഓപ്ഷന്‍ 1)

ലെഗസി കോണ്ടാക്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലും ഒരു പോലെ തന്നെയാണ്.

അതിനായി മാനേജ് അക്കൗണ്ട് സ്‌ക്രീന്‍> Tap Legacy Contact> Choose Legacy Contact ഇനി അക്കൗണ്ടില്‍ ചേര്‍ക്കാനുളള സുഹൃത്തിനെ തിരഞ്ഞെടുക്കുക, അതു കഴിഞ്ഞാല്‍ 'Done' എന്നത് ടാപ്പ് ചെയ്യുക.

 

കാലശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യാം! (ഓപ്ഷന്‍ 2)

നിങ്ങള്‍ക്ക് ഒരു ലെഗസി കോണ്ടാക്ട് വേണ്ട എങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ തന്നെ 'Delete Contact' എന്ന് സെറ്റ് ചെയ്യാം. അതിനു ശേഷം വീണ്ടും ലെഗസി കോണ്ടാക്ടില്‍ ടാപ്പ് ചെയ്ത് അതിന്റെ താഴെ 'Choose a contact' എന്നതില്‍ ' Account Deletion' എന്നത് ടാപ്പ് ചെയ്യുക.

ഇതില്‍ നിങ്ങള്‍ക്ക് പല ഓപ്ഷനുകളും കാണാം.
. Account alive after you die
. No Dont Delete
. Permanently delete your facebook accout ഇതില്‍ ഒന്ന് തിരഞ്ഞെടുത്ത് 'Yes' എന്നു കൊടുക്കാം.

 

ട്വിറ്ററില്‍ എങ്ങനെ?

മരിച്ചയാളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ നീക്കം ചെയ്യാന്‍ അയാളുടെ അടുത്ത ബന്ധു ട്വിറ്ററില്‍ അതിനായി അപേക്ഷ നല്‍കണം. കൂടതെ ബന്ധുവിന്റേയും വിലാസം തെളിയിക്കുന്ന രേഖ, ആള്‍ മരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന മരണസര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം വയ്ക്കണം.

ലിങ്കിടിനില്‍ എന്തു ചെയ്യണം?

ഇതിനായി അടുത്ത ബന്ധു തന്നെയാണ് അപേക്ഷ നല്‍കേണ്ടത്. പരേതന്‍ അവസാനമായി ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുളള വിവരങ്ങള്‍, മരിച്ചയാളുടെ ഈമെയില്‍ അഡ്രസ്സ്, ചരമവാര്‍ത്ത വന്ന പത്രം, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടെങ്കില്‍ മാത്രമേ ലിങ്കിടിന്‍ അ മരണം അംഗീകരിക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
You have two options here: You can either assign a Facebook friend to become your "Legacy Contact" or you can request to have your account permanently deleted after you pass away.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot