ഫേസ്ഡിറ്റക്ഷൻ ലോക്കിൽ & ഡ്യൂവൽ ക്യാമറയിൽ iVoomi i1s,വില 7499 രൂപ,എന്നാൽ ഇപ്പോൾ 5299 രൂപയ്ക്ക് വാങ്ങി

Posted By: anoop krishnan

iVoomi യുടെ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് iVoomi i1s.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ പ്രതേകത ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ ഇതിന്റെ ഫേസ് അൺലോക്കിങ് ഓപ്പ്‌ഷനുമാണ് .കൂടാതെ ഈ മോഡലുകളിൽ ജിയോ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളുമുണ്ട് .ഇതിൽ ഫേസ് അൺലോക്കിങ് ചെയ്യുവാൻ വളരെ എളുപ്പവുമാണ് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

iVoomi i1s പ്രധാന സവിശേഷതകൾ

5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റൊരു പ്രതേകത എന്നുപറയുന്നത് 18.9 റെഷിയോ ആണുള്ളത് .1.3GHz ക്വാഡ് കോർ മീഡിയടെക്ക് MT6737v പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡിന്റെ 7.0 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

165.00 ഗ്രാം ഭാരമാണ് ഇതിനുള്ളത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

13+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്ഫി ക്യാമറകളുമാണ് ഇതിനുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .മുഖം ഉപയോഗിച്ച് അൺലോക്കിങ് ചെയ്യുവാനും സാധിക്കുന്നു .

ഫേസ്അൺലോക്കിങ് എങ്ങനെ ചെയ്യാം

കുറഞ്ഞ ബഡ്‌ജെക്ടിൽ വാങ്ങിക്കാവുന്ന ഒരു മികച്ച മോഡലാണിത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ഫേസ് അൺ ലോക്കിങ് തന്നെയാണ് .ഇതിൽ എങ്ങനെ അൺലോക്കിങ് നടത്താം എന്നതിനെക്കുറിച്ചും മനസ്സിലാക്കാം .

ആദ്യമായി സെറ്റിങ്സിൽ പോകുക .അതിനു ശേഷം ടാപ്പ് & പാസ്സ്‌വേർഡ് ഓപ്പൺ ചെയ്യുക .അവിടെ ഫേസ്അൺലോക്ക് എന്ന ഓപ്‌ഷൻ ഉണ്ടാകും .അതിൽ നിങ്ങളുടെ മുഖം ആഡ് ചെയ്യുക .അതിനു ശേഷം ഫിനിഷ് ബട്ടൺ അമർത്തുക .ഈ രീതിയിൽ നിങ്ങൾക്ക് ഫേസ് അൺലോക്കിങ് ഉപയോഗിക്കാവുന്നതാണ് .

ആന്‍ഡ്രോയിഡ് ഫോണിലെ എസ്എംഎസ് മെസേജുകള്‍ എങ്ങനെ ബാക്കപ്പ് ചെയ്യാം?

വിലയും കൂടെ ഓഫറുകളും

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 7499 രൂപയാണ് ഇതിന്റെ വില വരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നതാണു് .

എന്നാൽ ഇതിൽ 2200 രൂപയുടെ ജിയോ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു .അപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില 5299 രൂപയാകുന്നു .മാർച്ച് 31വരെ മാത്രമേ ഈ ഓഫറുകൾ ലഭിക്കുകയുള്ളു .

ജിയോയുടെ ക്യാഷ് ബാക്ക് ഓഫറുകൾ

ജിയോയുടെ ഏറ്റവും പുതിയ ഫുട്ബോൾ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് ക്യാഷ് ബാക്ക് ഓഫറുകളുമായിട്ടാണ് .

ജിയോയുടെ 198 കൂടാതെ 299 രൂപയുടെ റീച്ചാർജിൽ ഈ ഓഫറുകൾ ആസ്വദിക്കാവുന്നതാണ് പുതിയ 4ജി സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് ഈ ഓഫറുകൾ എത്തുന്നത് .

2200 രൂപവരെ ക്യാഷ് ബാക്ക് ഇതിൽ ലഭിക്കുന്നതാണ് .50 രൂപയുടെ 44 ക്യാഷ് ബാക്ക് വൗച്ചറുകളാണ് ലഭിക്കുന്നത് .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
iVoomi i1s is a budget smartphone with face unlock technology. The smartphone sports a 5.45-inch HD+ screen with 18:9 aspect ratio and also features a dual-lens camera setup. It is priced at Rs. 7,499 on Flipkart; however you can avail the Jio Football Offer of Rs.2200 instant cashback, which brings down the price to Rs. 5,299.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot