ക്വാളിറ്റി നഷ്ടപ്പെടാതെ തന്നെ വാട്‌സാപ്പ് വഴി ഫോട്ടോസ് അയയ്ക്കുന്നത് എങ്ങനെ?

Posted By: Lekshmi S

നാം ഉപയോഗിക്കുന്ന ആപ്പുകളില്‍ ഏറ്റവും ജനപ്രിയമായതാണ് വാട്‌സാപ്പ്. ചാറ്റിന് പുറമെ ഫോട്ടോകള്‍, വീഡിയോകള്‍ മുതലായവ മറ്റുളളവരുമായി പങ്കുവയ്ക്കാനും വാട്‌സാപ്പിലൂടെ കഴിയും. എന്നാല്‍ നല്ലൊരു ശതമാനം ആളുകള്‍ വാട്‌സാപ്പ് വഴി ഫോട്ടോകള്‍ ഷെയര്‍ ചെയ്യാന്‍ താത്പര്യം കാണിക്കാറില്ല. ഫോട്ടോകളുടെ ക്വാളിറ്റി നഷ്ടമാകുമെന്നതാണ് കാരണം. അക്കൂട്ടത്തില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. വാട്‌സാപ്പ് വഴി ഫുള്‍ റെസല്യൂഷന്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയും.

ക്വാളിറ്റി നഷ്ടപ്പെടാതെ തന്നെ വാട്‌സാപ്പ് വഴി ഫോട്ടോസ് അയയ്ക്കുന്നത്

സാധാരണഗതിയില്‍ ഒരു ഫോട്ടോ വാട്‌സാപ്പ് വഴി ഷെയര്‍ ചെയ്യുമ്പോള്‍ അതിന്റെ റെസല്യൂഷന്‍ മൂന്നിലൊന്നായി കുറയും. ഇത് എങ്ങനെ മറികടക്കാമെന്ന് നോക്കാം.

1. അറ്റാച്ച്‌മെന്റില്‍ അമര്‍ത്തി ഡോക്യുമെന്റ് സെലക്ട് ചെയ്യുക

2. Browse other docs-ല്‍ ക്ലിക്ക് ചെയ്ത് Imagse ഫോള്‍ഡര്‍ സെലക്ട് ചെയ്യുക

3. Camera ഫോള്‍ഡര്‍ എടുത്ത് അതില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ട ഫോട്ടോ സെലക്ട് ചെയ്തതിന് ശേഷം സെന്റ് ബട്ടണ്‍ അമര്‍ത്തുക

ഒന്നിലധികം ചിത്രങ്ങള്‍ അയക്കാനുണ്ടെങ്കില്‍ ഈ രീതി നിങ്ങളെ മടുപ്പിക്കും. അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഫോട്ടോകള്‍ സിപ്പ് ചെയ്ത് അയക്കുക. ഇതിനായി Solid Explorer File Manager പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം അയക്കേണ്ട ഫയലുകള്‍ സെലക്ട് ചെയ്ത് ആര്‍ക്കൈവ് തിരഞ്ഞെടുക്കുക. ഫോട്ടോകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആര്‍ക്കൈവ് ഉണ്ടാക്കുകയാണ് നാം ചെയ്യുന്നത്. ഇതിനായി ഒരു ഫോര്‍മാറ്റ് തിരഞ്ഞെടുക്കണം. Zip ഫോര്‍മാറ്റ് തിരഞ്ഞെടുത്തതിന് ശേഷം ആര്‍ക്കൈവിന്റെ പേര് മാറ്റി Create-ല്‍ അമര്‍ത്തുക. നിമിഷങ്ങള്‍ക്കുള്ളില്‍ സിപ്പ് ഫയല്‍ തയ്യാറാകും. ഇത് ഡോക്യുമെന്റ് പോലെ അറ്റാച്ച് ചെയ്ത് അയക്കുക. ഫോട്ടോകളുടെ ക്വാളിറ്റിയില്‍ ഒരു കുറവും വരില്ല.

മിനിറ്റുകള്‍ക്കുളളില്‍ പിഎഫ് ബാലന്‍സ് അറിയാം ഈ മാര്‍ഗ്ഗത്തിലൂടെ!!

English summary
WhatsApp is the most popular instant messaging platforms and is widely used by the global users. WhatsApp will let you share photos, videos, documents, location, etc. and also send and receive money. But the quality of photos will be downgraded. Get to know how to share full resolution photos using WhatsApp from here.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot