ആന്‍ഡ്രോയ്ഡിന്റെ സിംഗിള്‍ ക്യാമറ ഫോണില്‍ ബാക്ഗ്രൗണ്ട് ബ്ലറാക്കി ഷൂട്ട് ചെയ്യുന്നത് എങ്ങനെ

Posted By: Archana V

യഥാര്‍ത്ഥമെന്ന് തോന്നുന്ന ഫോട്ടോ എടുക്കാന്‍ കഴിയുന്നു എന്നതാണ് ഡിഎസ്എല്‍ആറിന്റെ സവിശേഷത. ഡിഎസ്എല്‍ആറിന്റെ ഇമേജ് യഥാര്‍ത്ഥമെന്ന് തോന്നുന്നതിനുള്ള കാരണം ഇമേജിന്റെ വിശദാംശങ്ങളും പശ്ചാത്തലം അവ്യക്തമാക്കുന്നതിലൂടെ വസ്തുവിന് ലഭിക്കുന്ന ആഴവുമാണ്.

ആന്‍ഡ്രോയ്ഡിന്റെ  സിംഗിള്‍ ക്യാമറ ഫോണില്‍  ബാക്ഗ്രൗണ്ട് ബ്ലറാക്കി

ലോകത്തിലെ പൊതുവായ പാസ്‌വേഡുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? അവ സുരക്ഷിതമാണോ?

സ്മാര്‍ട് ഫോണ്‍ ക്യാമറകളും മികച്ച ഇമേജ് ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാല്‍ ഇമേജുകളുടെ ആഴത്തിന്റെ ആഭാവം മൂലം ഡിഎസ്എല്‍ആറിനോട് മത്സരിക്കാന്‍ കഴിയാതെ പോകുന്നു. 

യഥാര്‍ത്ഥത്തില്‍ സ്മാര്‍ട് ഫോണ്‍ ക്യാമറ കൃത്യമായ ഫോക്കസും ഫീല്‍ഡ് ഡെപ്തും സെറ്റ് ചെയ്യാന്‍ എക്‌സ്റ്റേണല്‍ ലെന്‍സ് ഉപയോഗിക്കുന്നില്ല. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് ഡിഎസ്എല്‍ആറിലേത് പോലെ ഇമേജ് എടുക്കാനുള്ള വഴി അടുത്തകാലത്തായി നിര്‍മാതാക്കളും സ്മാര്‍ട്‌ഫോണ്‍ ഡെവലപ്പേഴ്‌സും കണ്ടെത്തിയിട്ടുണ്ട്.

ഡ്യുവല്‍ ക്യാമറ ഉപയോഗിക്കുക എന്നതാണ് ആ മാര്‍ഗം. ഒരു ക്യാമറ ഇമേജില്‍ ഫോക്കസ് ചെയ്യുമ്പോള്‍ അടുത്തത് ബാക്ഗ്രൗണ്ട് ബ്ലറര്‍ ആക്കും. രണ്ട് വ്യത്യസ്ത ഫോട്ടോ എടുത്ത് അവ രണ്ടും കൂടി സംയോജിപ്പിച്ച് ബൊക്കെ ഇഫക്ട് നല്‍കുന്ന രീതിയിലേക്കും ടെക്‌നോളജി മാറിയിട്ടുണ്ട്. അതേസമയം സിംഗിള്‍ ക്യാമറ ഫോണ്‍ ഉപയോഗിച്ച് ബൊക്കെ ഇമേജ് എടുക്കുക എന്നത് ഇപ്പോഴും വളരെ ബുദ്ധിമുട്ടാണ് . എന്നാല്‍ ഇത് എങ്ങനെ സാധ്യമാക്കാം എന്നാണ് ഇന്നിവിടെ പറയുന്നത്.

ആന്‍ഡ്രോയ്ഡിന്റെ  സിംഗിള്‍ ക്യാമറ ഫോണില്‍  ബാക്ഗ്രൗണ്ട് ബ്ലറാക്കി

സിംഗിള്‍ ക്യാമറ ഫോണ്‍ ഉപയോഗിച്ച് ബാക്ഗ്രൗണ്ട് എങ്ങനെ ബ്ലറര്‍ ആക്കി ഷൂട്ട് ചെയ്യാം താഴെ പറയുന്ന മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇത് വളരെ ലളിതവും എളുപ്പവുമാണ്.

സോണിയുടെ മറ്റൊരു ബിസില്‍-ലെസ് ഫോണുമായി!

സിംഗിള്‍ ക്യമാറ ഫോണില്‍ ബാക്ഗ്രൗണ്ട് ബ്ലറര്‍ ആക്കി ഷൂട്ട് ചെയ്യാനുള്ള വഴികള്‍

1. സിംഗിള്‍ ക്യാമറ ഫോണില്‍ ബാക്ഗ്രൗണ്ട് ബ്ലറര്‍ ആക്കി ഷൂട്ട് ചെയ്യുന്നതിന് സ്മാര്‍ട്‌ഫോണില്‍ മറ്റൊരു ആപ്പ് കൂടി ഉപയോഗിക്കേണ്ടതുണ്ട്.

അതിനാല്‍ അണ്‍നൗണ്‍സോഴ്‌സില്‍ നനിന്നുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വേണ്ടിയുള്ള സെറ്റിങ്‌സ് എനേബിള്‍ ചെയ്യണം. ആപ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇതാവശ്യമാണ്.

2. ആദ്യമായി. ഗൂഗിള്‍ ക്യാമറ ആപ്പ് നിങ്ങളുടെ ഡിവൈസില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.ഒഫിഷ്യല്‍ സ്റ്റോറില്‍ നിന്നും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം. ശരിയായ ആപ്പാണ് ഇന്‍സ്റ്റാള്‍ ചെയ്തതെന്ന് ഉറപ്പ് വരുത്തണം.അതല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടരീതിയില്‍ ഇത് പ്രവര്‍ത്തിക്കില്ല.

3. ആദ്യം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ നിരവധി ഓപ്ഷനുകളോട് കൂടിയ ഒരു സ്‌ക്രീനായിരിക്കും ലഭിക്കുക. ബൊക്കെ ഇഫക്ട് ലഭിക്കുന്നതിന് ലെന്‍സ് ബ്ലര്‍ ഓപ്ഷന്‍ സെലക്ട് ചെയ്യണം.

ബൊക്കെ ഇമേജ് സ്വയമേവ എടുക്കുന്നതിന് ക്യാമറ ആപ്പിന്റെ മോഡ് എനേബിള്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഇതാണ്. ഈ ഓപ്ഷന്‍ സെലക്ട് ചെയ്തതിന് ശേഷം മറ്റ് സ്റ്റെപ്പുകളിലേക്ക് പോവുകയും പിന്നീട് മെസ്സേജ് മനസിലാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയും ചെയ്യുക.

4. ക്യാമറയുടെ അകത്ത് കാണുന്ന ഐക്കണ്‍ ക്ലിക് ചെയ്ത് ഇമേജ് എടുക്കുക. ബൊക്കെ ഇമേജ് എടുക്കുന്ന പ്രക്രിയയില്‍ പൂര്‍ണമായും നിങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കും.

ക്യാമറ മൂവ് ചെയ്യുക പോലെ സ്‌ക്രീനില്‍ കാണുന്ന ഓരോ നിര്‍ദ്ദേശങ്ങളും പിന്തുടരുക. ഇതെല്ലാം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മികച്ച ബൊക്കെ ഇമേജ് ലഭിക്കും.

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സിംഗിള്‍ ക്യാമറ ഫോണില്‍ ബാക്ഗ്രൗണ്ട് ബ്ലര്‍ ഇഫക്ട് ഉണ്ടാക്കുന്നതിനുള്ള മാര്‍ഗം ഇതാണ്. ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ച് ഇമേജുകള്‍ക്ക് ബൊക്കെ ഇഫക്ട് നല്‍കുന്നത് നല്ല ആശയമാണ്.

ഇമേജുകള്‍ക്ക് ഒരു പ്രൊഫഷണല്‍ ഫീല്‍ ലഭിക്കാന്‍ ഇത് സഹായിക്കും സിംഗിള്‍ ക്യാമറയ്ക്ക് ഇങ്ങനെ പലതും ചെയ്യാന്‍ കഴിയും ഡെവലപ്പര്‍മാര്‍ അത് അറിഞ്ഞിരിക്കണം. അനുബന്ധ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ സിംഗിള്‍ ക്യാമറ ഉപയോഗിച്ച് മികച്ച ഇമേജുകള്‍ എടുക്കാന്‍ കഴിയും.

English summary
How to Shoot Background Blur On Android Camera Phone

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot