ഫേസ്‌ബുക്കിലെ ശല്യക്കാരെ തല്‍ക്കാലത്തേക്ക്‌ ഒഴിവാക്കാം

Posted By: Archana V

ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട്‌ വെറുപ്പിക്കുന്ന സുഹൃത്തുകളില്‍ നിന്നും രക്ഷനേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഫേസ്‌ബുക്കിലെ സ്‌നൂസ്‌ ബട്ടണ്‍ ഇതിന്‌ നിങ്ങളെ സഹായിക്കും.

ഫേസ്‌ബുക്കിലെ ശല്യക്കാരെ തല്‍ക്കാലത്തേക്ക്‌ ഒഴിവാക്കാം

ഫേസ്‌ബുക്ക്‌ അടുത്തിടെയാണ്‌ സ്‌നൂസ്‌ ഫീച്ചര്‍ അവതരിപ്പിച്ചത്‌. ഇതിലൂടെ നിങ്ങള്‍ക്ക്‌ താല്‍പര്യമില്ലാത്ത സുഹൃത്തുക്കള്‍, പേജുകള്‍, ഗ്രൂപ്പുകള്‍ എന്നിവ താല്‍കാലികമായി മ്യൂട്ട്‌ ചെയ്യാന്‍ കഴിയും.നിങ്ങള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്ന കാര്യം നിങ്ങളുടെ സുഹൃത്തുക്കള്‍ അറിയില്ല എന്നതാണ്‌ ഈ ഫീച്ചറിന്റെ ഏറ്റവും മികച്ച സവിശേഷത .സ്‌നൂസിന്റെ കാലാവധി അവസാനിച്ച്‌ കഴിഞ്ഞാല്‍ കാര്യങ്ങള്‍ തനിയെ പഴയ രീതിയിലാകും.

ഇപ്പോള്‍ പലരും ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നത്‌ മാര്‍ക്കറ്റിങ്‌ പ്ലാറ്റ്‌ഫോമായാണ്‌, എന്നു കരുതി താല്‍പര്യമില്ലാത്ത കാര്യങ്ങളെല്ലാം സഹിക്കേണ്ട ആവശ്യം ഇല്ല. നിങ്ങളുടെ ന്യൂസ്‌ഫീഡില്‍ എന്തു കാണണം എന്ന്‌ നിങ്ങള്‍ക്ക്‌ നിയന്ത്രിക്കാന്‍ കഴിയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്‌ബുക്ക്‌ സ്‌നൂസ്‌ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം?

സ്‌നൂസ്‌ ബട്ടണ്‍ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാം. ഒരു ഫ്രണ്ടില്‍ നിന്നോ പേജില്‍ നിന്നോ ഉള്ള ഒരു പോസ്‌റ്റ്‌ കാണുമ്പോള്‍ പോസ്‌റ്റിന്‌ മുകളില്‍ വലത്‌ വശത്തായി കാണുന്ന മൂന്ന്‌ ഡോട്ടുകളില്‍ ക്ലിക്‌ ചെയ്യുക. അപ്പോള്‍ ഒരു ഡ്രോപ്‌-ഡൗണ്‍ മെനു ഓപ്പണ്‍ ആകും. അതില്‍ "snooze for 30 days " എന്ന ബട്ടണ്‍ നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയും. സ്‌നൂസ്‌ പീരീഡ്‌ ആക്ടിവേറ്റ്‌ ചെയ്യുന്നതിന്‌ ആ ബട്ടണില്‍ ക്ലിക്‌ ചെയ്യുക.

സ്‌നൂസ്‌ പീരീഡിന്റെ കാലാവധി 30 ദിവസമാണ്‌ . അതിന്‌ ശേഷം ഈ പേജില്‍ നിന്നും അല്ലെങ്കില്‍ സുഹൃത്തില്‍ നിന്നുമുള്ള പുതിയ പോസ്‌റ്റുകള്‍ വീണ്ടും നിങ്ങളുടെ ന്യൂസ്‌ഫീഡില്‍ കാണാന്‍ കഴിയും.

എന്തിനാണ്‌ സ്‌നൂസ്‌ബട്ടണ്‍ ഉപയോഗിക്കുന്നത്‌ ?

നിങ്ങള്‍ ഒരു പേജ്‌ അണ്‍ഫോളോ ചെയ്യുകയാണെങ്കില്‍ അത്‌ തിരിച്ചറിയപ്പെടാനുള്ള സാധ്യത കൂടുതലാണ്‌. അതേപോലെ തന്നെ ഒരു സുഹൃത്തിനെ അണ്‍ഫ്രണ്ട്‌ചെയ്‌താലും അണ്‍ഫോളോ ചെയ്‌താലും അവര്‍ തിരച്ചറിയാനുള്ള സാധ്യത കൂടുതലാണ്‌.

അത്‌ അവരെ വിഷമിപ്പിച്ചേക്കും. ഇതൊഴിവാക്കാന്‍ തിരഞ്ഞെടുക്കാവുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ സ്‌നൂസ്‌ ഓപ്‌ഷന്‍. ആരും ഇതിനെ കുറിച്ച്‌ അറിയുകയുമില്ല ആരോടും വിശദീകരിക്കുകയും വേണ്ട. കാര്യങ്ങള്‍ കുറച്ച്‌ കൂടി എളുപ്പമാകും.

വാട്ട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ ചാറ്റ് എങ്ങനെ ഉപയോഗിക്കാം?

സംഗ്രഹം

ഫേസ്‌ബുക്ക്‌ നേരത്തെ " see fewer like this " ബട്ടണ്‍ അവതരിപ്പിച്ചിരുന്നു എന്നാല്‍ അതിന്‌ ഉപയോക്താക്കളില്‍ നിന്നും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. എന്താണ്‌ ഇത്‌ എന്നത്‌ സംബന്ധിച്ച ആശയകുഴപ്പം ഉണ്ടായതാണ്‌ കാരണം. ഈ അവ്യക്തത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഫേസ്‌ബുക്ക്‌ ഇപ്പോള്‍ സ്‌നൂസ്‌ ബട്ടണുമായി എത്തിയിരിക്കുന്നത്‌ .

കാര്യങ്ങള്‍ വീണ്ടും സാധാരണ പോലെ ആകും എന്നതിനാല്‍ സ്‌നൂസ്‌ ബട്ടണ്‍ ക്ലിക്‌ ചെയ്‌ത കാര്യം ഓര്‍ത്തിരിക്കേണ്ട ആവശ്യമില്ല. ഫേസ്‌ബുക്കില്‍ താല്‍കാലികമായി ആരെയെങ്കിലും അവര്‍ അറിയാതെ ഒഴിവാക്കണം എന്നുണ്ടെങ്കില്‍ തിരഞ്ഞെടുക്കാവുന്ന മികച്ച ഫീച്ചറുകളില്‍ ഒന്നാണ്‌ സ്‌നൂസ്‌ ബട്ടണ്‍ .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Are you fed up with a Facebook group that keeps on planning for a get-together? Do you want to get rid of it? If yes, then there is good news for you. You can get rid of this frustration by using the Snooze button of Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot