എത്ര ശ്രമിച്ചിട്ടും ചില ആപ്പുകൾ നിങ്ങളുടെ ഫോണിൽ പ്രവർത്തിക്കുന്നില്ലേ..? പരിഹാരമിതാ..!

|

ലക്ഷക്കണക്കിന് ആപ്പുകൾ പ്ളേ സ്റ്റോറിൽ ലഭ്യമാണല്ലോ. പല തരത്തിലുള്ള ആപ്പുകൾ. ഇതിൽ എല്ലാം തന്നെ ഇൻസ്റ്റാൾ ചെയ്യാനോ ഉപയോഗിക്കാനോ നമുക്ക് ഒരിക്കലും സാധിക്കുകയുമില്ല. അത്രയ്ക്കുമുണ്ട് ആപ്പുകൾ. എന്നാൽ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചില ആപ്പുകൾ പെട്ടെന്ന് പണി മുടക്കിയാലോ..

 

ആപ്പ് തുറക്കുമ്പോൾ അവിചാരിതമായി ആപ്പ് ക്ലോസ് ചെയ്യപ്പെട്ടു എന്ന എറർ മെസ്സേജ് കാണുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുക. ഇത്തരം സാഹചര്യം നിങ്ങൾക്ക് ഒരിക്കലെങ്കിലും നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ അനുഭവപ്പെട്ടിട്ടുണ്ടാകും. എങ്ങനെ ഈ പ്രശ്നം എളുപ്പം പരിഹരിക്കാം എന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ഫോൺ റീബൂട്ട് ചെയ്യുക

ഫോൺ റീബൂട്ട് ചെയ്യുക

പലപ്പോഴും ഈ പ്രശ്നം ഫോൺ ഒന്ന് റീസ്റ്റാർട്ട് ആയാൽ മാറാവുന്നതേ ഉള്ളൂ. അതിനാൽ ഫോൺ ഒന്ന് റീബൂട്ട് ചെയ്താ ചിലപ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെട്ടേക്കും.

ക്ലിയർ കഷെ

ക്ലിയർ കഷെ

ഏത് ആപ്പ് ആണോ പ്രവർത്തനം നിലച്ചിരിക്കുന്നത്, ആ ആപ്പിന്റെ ക്യാഷെ ക്ലിയർ ചെയ്‌താൽ ഒരുപക്ഷെ നേരായ രീതിയിൽ ആപ്പ് പ്രവർത്തിച്ചേക്കും. ഇതിനായി സെറ്റിങ്സിൽ ആപ്പ് സെറ്റിങ്സിൽ ആവശ്യമായ ആപ്പിന്റെ ഓപ്ഷനിൽ കയറി ക്യാഷെ ക്ലിയർ ചെയ്യുക. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ക്ലിയർ ഡാറ്റ കൂടെ ക്ലിക്ക് ചെയ്ത് നോക്കുക. ഇനിയും നേരെയായില്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്തു വീണ്ടും ഇൻസ്റ്റാൾ ചെയ്തുനോക്കാം.

ഗൂഗിൾ സർവീസസ് ഫ്രെയിംവർക്ക് ഡാറ്റ ക്ലിയർ ചെയ്യുക
 

ഗൂഗിൾ സർവീസസ് ഫ്രെയിംവർക്ക് ഡാറ്റ ക്ലിയർ ചെയ്യുക

മുകളിൽ പറഞ്ഞ രീതിയിൽ ക്യാഷെ, ഡാറ്റ എന്നിവ ക്ലിയർ ചെയ്തിട്ടും അൺഇൻസ്റ്റാൾ ചെയ്തു വീണ്ടും ഇൻസ്റ്റാൾ ചെയ്തിട്ടും കാര്യം നടക്കുന്നില്ല എങ്കിൽ അടുത്തതായി ചെയ്യാവുന്നത് ഗൂഗിൾ സർവീസസ് ഫ്രെയിംവർക്ക് ഡാറ്റ ക്ലിയർ ചെയ്യുക എന്നതാണ്. അതിനായി Settings > Apps പോകുക അവിടെ Show system മൂന്ന് ഡോട്ട് മെനുവിൽ നിന്നും തിരഞ്ഞെടുത്ത് അതിൽ Google Services Framework തിരഞ്ഞെടുക്കുക. ശേഷം ത്തിൽ ക്യാഷെ ക്ലിയർ ചെയ്യാം.

ആപ്പ് റീസെറ്റ് ചെയ്യുക

ആപ്പ് റീസെറ്റ് ചെയ്യുക

ഇനിയുള്ള മാർഗ്ഗം Settings > Apps > All ൽ കയറിയാൽ ആപ്പ് പ്രിഫറൻസ് റീസെറ്റ് ചെയ്യുക എന്നതാണ്. ഒരുപക്ഷെ ഇതും നിങ്ങളെ സഹായിച്ചേക്കും.

ആപ്പുകൾ തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത് ഓഫ് ചെയ്യുക.

ആപ്പുകൾ തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത് ഓഫ് ചെയ്യുക.

ചിലപ്പോൾ ഈ എറർ സംഭവിക്കുക ഒരു ആപ്പ് അപ്‌ഡേറ്റ് ചെയ്യപ്പെട്ടതിന് ശേഷമായിരിക്കാം. അതിനാൽ ആപ്പുകൾ തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത് ഓഫ് ചെയ്യുക എന്നതും പരിശോധിക്കാവുന്ന ഒരു ഓപ്ഷൻ ആണ്. പ്ളേ സ്റ്റോറിൽ ഈ ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ്.

മുകളിൽ പറഞ്ഞ ഒരു മാർഗ്ഗവും ഫലിച്ചില്ലെങ്കിൽ..

മുകളിൽ പറഞ്ഞ ഒരു മാർഗ്ഗവും ഫലിച്ചില്ലെങ്കിൽ..

മുകളിൽ പറഞ്ഞ ഒരു മാർഗ്ഗവും ഫലിച്ചില്ലെങ്കിൽ അത്രക്കും നിങ്ങൾക്ക് ഉപയോഗിക്കൽ നിർബന്ധമായിട്ടുള്ള ആപ്പ് ആണ് അതെങ്കിൽ ഫോൺ റീസെറ്റ് ചെയ്യുക.

<strong>പേറ്റിഎം അക്കൗണ്ടില്‍ ലിങ്ക് ചെയ്ത നിങ്ങളുടെ ആധാര്‍ വേര്‍പെടുത്താനായി ഈ ഘട്ടങ്ങള്‍ പാലിക്കാം..!</strong>പേറ്റിഎം അക്കൗണ്ടില്‍ ലിങ്ക് ചെയ്ത നിങ്ങളുടെ ആധാര്‍ വേര്‍പെടുത്താനായി ഈ ഘട്ടങ്ങള്‍ പാലിക്കാം..!

Best Mobiles in India

Read more about:
English summary
How to Solve Apps Not Working Issues in Android.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X