വിൻഡോസിൽ യുഎസ്ബി എടുക്കാത്ത പ്രശ്നം എങ്ങനെ പരിഹരിക്കാം? 10 മാർഗ്ഗങ്ങൾ

By GizBot Bureau
|

യുഎസ്ബി ഡ്രൈവ് അത് എന്തുമാകട്ടെ വിൻഡോസ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോൾ നമ്മൾ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് USB Device Not Recognized എന്ന എറർ മെസ്സേജ് വരുന്നത്. ഇതിന് പരിഹാരമായി എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നാണ് ഇന്നത്തെ ഈ ലേഖനത്തിലൂടെ ഗിസ്ബോട് വന്നിരിക്കുന്നത്.

 
വിൻഡോസിൽ യുഎസ്ബി എടുക്കാത്ത പ്രശ്നം എങ്ങനെ പരിഹരിക്കാം? 10 മാർഗ്ഗങ്ങൾ

1. ആദ്യം ഇതിൽ ചെയ്തുനോക്കേണ്ടത് വിൻഡോസ് പിസിയുടെ പ്ളഗ് പവറിൽ നിന്നും ഊരിനോക്കുക എന്നതാണ്. മതർബോർഡ് റീസ്റ്റാർട്ട് ചെയ്യപ്പെടുമ്പോൾ ഒരുപക്ഷേ ഈ പ്രശ്നം പരിഹരിക്കപ്പെട്ടേക്കും.

 

2. വിൻഡോസിന്ൽ തന്നെയുള്ള സെറ്റിംഗ്‌സിൽ ഉള്ള ട്രബിൾഷൂട്ടിങ് മാർഗ്ഗം ഉപയോഗിക്കുക. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ സിസ്റ്റം തന്നെ നമുക്ക് കാണിച്ചു തരും.

3. യുഎസ്ബി കേബിൾ ഊരിയ ശേഷം വീണ്ടും ബന്ധിപ്പിച്ചു നോക്കുക. അല്ലെങ്കിൽ സ്ലോട്ട് മാറ്റി കൊടുത്തുനോക്കുക. ഒരുപക്ഷെ ചിലപ്പോൾ ഇത് ഉപകരിച്ചേക്കും.

4. ഫാസ്റ്റ് സ്റ്റാർട്ടപ്പ് ഓപ്ഷൻ ഒഴിവാക്കുക എന്നതും ചെയ്തു നോക്കാവുന്നതാണ്. ഇതിനായി പവർ ഓപ്ഷൻസിൽ പോകുക. അവിടെ 'നിലവിൽ ലഭ്യമല്ലാത്ത സെറ്റിങ്ങ്സുകൾ മാറ്റുക' എന്നൊരു ഓപ്ഷൻ ഉണ്ടാകും. അത് ക്ലിക്ക് ചെയ്ത ശേഷം turn on fast startup എന്നൊരു ഓപ്ഷൻ കാണും. അത് ടിക്ക് മാറ്റുക. ശേഷം മാറ്റങ്ങൾ സേവ് ചെയ്ത ശേഷം പിസി റീസ്റ്റാർട്ട് ചെയ്യുക.

5. ഇത് നേരത്തെ പറഞ്ഞത്തിന്റെ മറ്റൊരു രൂപമാണ്. നിലവിൽ യുഎസ്ബി കിടക്കുന്ന സ്ലോട്ട് മാറ്റി മറ്റൊന്നിൽ പരീക്ഷിക്കാം. കുഴപ്പം ചിലപ്പോൾ സ്ലോട്ടിനാവാം.

6. വിൻഡോസ് പിസി റീസ്റ്റാർട്ട് ചെയ്തു നോക്കുക. ഇതടക്കം പല പ്രശ്നങ്ങളും ഒരു റീസ്റ്റാർട്ടിൽ തന്നെ തീരാറുണ്ട്. അതിനാൽ ഈ മാർഗ്ഗവും ഉപയോഗിച്ചുനോക്കാം.

7. ഒരുപക്ഷെ നിങ്ങളുടെ പിസിയുടെ മദർബോർഡിന്റെ ഒരു ഭാഗമായ യുഎസ്ബി കോൺട്രോളറിന് പ്രശ്നം പറ്റാനും സാധ്യതയുണ്ട്. അതിനാൽ ഇവയുടെ ഡ്രൈവറുകൾ എല്ലാം തന്നെ യഥാവിധം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക.

8. ഡിവൈസ് ഡ്രൈവർ പരിശോധിക്കുക. അപ്ഡേറ്റുകൾ ലഭിച്ചിട്ടുണ്ടോ അവ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്നെല്ലാം നോക്കുക. ഇല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുക.

9. ഒരുപക്ഷെ ഡ്രൈവറുകൾ യഥാവിധം ഇൻസ്റ്റാൾ ആയാൽ പോലും ചില സമയങ്ങളിലെല്ലാം പ്രവർത്തനം നിലക്കാൻ സാധ്യതയുണ്ട്. ഈയൊരു ഘട്ടത്തിൽ ഇൻസ്റ്റാൾ ചെയ്‌തെ ഡ്രൈവർ അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്തുനോക്കുക.

10. പവർ മാനേജ്‍മെന്റ് സെറ്റിങ്ങ്സുകൾ പരിശോധിക്കുക. അധികം ആവശ്യമില്ലാത്ത ഉപയോഗിക്കാത്ത സേവനങ്ങളും മറ്റും വിൻഡോസ് പവർ മാനേജ്മെന്റിന്റെ ഭാഗമായി തനിയെ ഓഫ് ചെയ്തുവെക്കാറുണ്ട്. ഈ സേവനങ്ങളുടെ കൂട്ടത്തിൽ യുഎസ്ബി സെറ്റിങ്ങ്സും ഉണ്ടോ എന്ന് നോക്കുക. ഈ സെറ്റിംഗ്സ് എല്ലാവർക്കും ഒരുപോലെ ചെയ്യാൻ സാധിക്കണം എന്നില്ല, കാരണം അല്പം ഭാരിച്ച പണിയാണ്. അതിനാൽ തന്നെ ആദ്യത്തെ മാർഗ്ഗങ്ങൾ തന്നെ ഉപയോഗിച്ച് നോക്കുക.

വാട്‌സാപ്പ് വഴിയുള്ള വ്യാജവാര്‍ത്തയുടെ പ്രചരണം തടയാന്‍ 10 വഴികള്‍വാട്‌സാപ്പ് വഴിയുള്ള വ്യാജവാര്‍ത്തയുടെ പ്രചരണം തടയാന്‍ 10 വഴികള്‍

Best Mobiles in India

Read more about:
English summary
How to Solve USB Device Not Recognized Issue in Windows

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X