വാട്ട്‌സാപ്പ് വ്യാജ നമ്പര്‍ തുടങ്ങുന്നത് '+' '44' എന്നിവയാണ്!

Written By:

വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് സൃഷ്ടിക്കാന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. അതു പോലെ തന്നെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും. ഈ രണ്ട് അക്കൗണ്ട്കളും ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലമാണ്. ഈ ഒരു കുരുക്കില്‍ പെടാതെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

36ജിബി സൗജന്യ 4ജി ഡാറ്റയുമായി വോഡാഫോണ്‍!

വാജ്യവാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാം ഈ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്പൂഫ് നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കാം

ഒരു സ്പൂഫ് നമ്പര്‍ ഉപയോഗിച്ച് ഇപ്പോള്‍ നിരവധി വാട്ട്‌സാപ്പ് അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. സ്പൂഫ് നമ്പര്‍ പലപ്പോഴു യുഎസ് നമ്പര്‍ ആയിരിക്കും. അതിനാല്‍ നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് എപ്പോഴെങ്കിലും ഇങ്ങനെ ഒരു നമ്പറില്‍ നിന്നും വാട്ട്‌സാപ്പ് മെസേജ് വന്നാല്‍ നിങ്ങള്‍ അത് പ്രത്രേകം ശ്രദ്ധിക്കേണ്ടതാണ്.

ചില നമ്പര്‍ ആരംഭിക്കുന്നത് പ്ലസ് എന്ന ചിഹ്നത്തിലായിരിക്കും

നിങ്ങളുടെ വാട്ട്‌സാപ്പില്‍ (+) എന്ന ചിഹ്നത്തില്‍ തുടങ്ങുന്ന നമ്പറില്‍ നിന്നും മെസേജ് വന്നാല്‍ അത് vovox app വഴി സൃഷ്ടിച്ച വാട്ട്‌സാപ്പ് അക്കൗണ്ടായിരിക്കും. അതിനാല്‍ പ്ലസ് ചിഹ്നത്തില്‍ വരുന്ന മെസേജുകള്‍ പ്രത്യകം ശ്രദ്ധിക്കുക.

പ്ലസ് 44 എന്നു തുടങ്ങുന്ന നമ്പറും വ്യാജ നമ്പറായിരിക്കും

ഒരു പക്ഷേ +44 എന്നതില്‍ തുടങ്ങുന്ന നമ്പറില്‍ നിന്നും നിങ്ങളുടെ വാട്ട്‌സാപ്പില്‍ മെസേജു വന്നാല്‍ വ്യാജ മെസേജ് ആകാനുളള സാധ്യത ഏറെയാണ്. ഇങ്ങനെയുളള യു.കെ അധിഷ്ടിക നമ്പര്‍ ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് സൃഷ്ടിക്കാം.

ജിയോ 4ജി ലാപ്‌ടോപ്പ് പ്രീ-ബുക്കിങ്ങില്‍, വ്യാജ ലിസ്റ്റുകള്‍!

വാട്ട്‌സാപ്പ് ഡിസ്‌പ്ലേ, സ്റ്റാറ്റസ് സൂക്ഷിക്കുക

വാട്ട്‌സാപ്പ് ഡിസ്‌പ്ലേയില്‍ കാര്‍ട്ടൂണോ അല്ലെങ്കില്‍ ഒരു ഫോട്ടോയോ ഇല്ലെങ്കില്‍ അതും പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ സ്റ്റാറ്റസില്‍ 'Hey there'! I'm using Whatsapp' എന്ന സ്റ്റാറ്റസ് മിനിറ്റുകളോ ഇല്ലെങ്കില്‍ കുറച്ചു മണിക്കൂറുകളോ മാത്രമാണെങ്കില്‍ ഇത് വ്യജ അക്കൗണ്ടാകാന്‍ സാധ്യത ഏറെയാണ്.

വ്യാജ അക്കൗണ്ടുകളെ സൂക്ഷിക്കുക

വ്യാജ അക്കൗണ്ടുകള്‍ ഇപ്പോള്‍ വളരെ വ്യാപകമായിരിക്കുകയാണ്. ഇത് കണ്ടു പിടിക്കാന്‍ അത്ര എളുപ്പവുമല്ല. അതിനാല്‍ ഒരു മെസേജോ കോളോ വരുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നത് വളരെ ആലോചിച്ചു വേണം.

ടൈം സ്‌നാപ് ഒഴിവാക്കാന്‍

അവസാനമായി വാട്ട്‌സാപ്പ് ഉപയോഗിച്ച സമയം മറ്റുളളവര്‍ അറിയുന്നത് എല്ലായിപ്പോഴും ഗുണം ചെയ്യണം എന്നില്ല. അവസാനം ലോഗിന്‍ ചെയ്ത സമയം കാണിക്കുന്ന 'ടൈം സ്‌നാപ് എങ്ങനെ ഓഴിവാക്കാം? ആപ്പിള്‍ ഐഫോണാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ ടൈം സ്‌നാപ് ഒഴിവാക്കാം.

Settings> Chat Setting> Advanced ല്‍ പോകുക, അതിനു ശേഷം Last Seen Time snaps എന്നത് 'ഓഫ്' എന്നാക്കി മാറ്റുക. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ സെറ്റിങ്ങ്‌സില്‍ സ്‌നാപ് ഓഫ് ചെയ്യാന്‍ സൗകര്യം ഇല്ല, എങ്കിലും Hide Whatsapp Status എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓഫ് ചെയ്യാവുന്നതാണ്.

 

വാട്ട്‌സാപ്പ് ചാറ്റ് സൂക്ഷിച്ചു വയ്ക്കാന്‍ (ബാക്കപ്പ്)

നിങ്ങളുടെ ഫോണ്‍ കേടാകുമ്പോഴോ ഫോണ്‍ മാറ്റി ഉപയോഗിക്കുമ്പോഴോ ആണ് വാട്ട്‌സാപ്പ് ചാറ്റുകള്‍ നഷ്ടപ്പെടുന്നത്. എന്നാല്‍ വാട്ട്‌സാപ്പ് ചാറ്റുകള്‍ ബാക്കപ്പ് ചെയ്തു വച്ചാല്‍ പിന്നീട് നമുക്ക് ആവശ്യമുളളപ്പോള്‍ തിരിച്ചെടക്കാം. ബാക്കപ്പ് ചെയ്യാനായി Settings> Chat Settings> Chat Backup> Backup now എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇതില്‍ ചാറ്റ് മാത്രമേ സൂക്ഷിക്കുകയുളളൂ. ഷെയര്‍ ചെയ്ത ഫോട്ടോകള്‍, പാട്ടുകള്‍ തുടങ്ങിയവ SDcard/Whatsapp/Media എന്ന സ്ഥലത്ത് ഉണ്ടായിരിക്കും. ഫോണ്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ഈ ഫോള്‍ഡര്‍ കോപ്പി ചെയ്തുഫയലുകളും സൂക്ഷിക്കാം.

 

വാട്ട്‌സാപ്പ് പാസ്‌വേഡ് വെച്ചു എങ്ങനെ ലോക്ക് ചെയ്യാം?

ഇതിനായി നിരവധി ആപ്‌സുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. എന്നാലും Whatsapp Lock എന്ന സോഫ്റ്റ്‌വയര്‍ ആന്‍ഡ്രോയിഡ് ഫോണിലും Lock for Whatsapp എന്ന് ബ്ലാക്ക്ബറി ഫോണുകളിലും ഉചിതമാണ്. ഈ സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പാസ്‌വേഡ് സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. അതിനു ശേഷം ഫോണിലുളള മറ്റു ആപ്ലിക്കേഷന്‍സ് ലിസ്റ്റ് ചെയ്തു കാണിക്കും. ഇതിനു നേരെ ഒരു പ്രാവശ്യം ടിക്ക് ചെയ്താല്‍ പിന്നീട് ആ ആപ്ലിക്കേഷന്‍സ് തുറക്കുമ്പോഴെല്ലാം പാസ്‌വേഡ് ചോദിക്കുന്നതാണ്.

മറ്റാരെങ്കിലും ഈ സോഫ്റ്റ്‌വയര്‍ ഒഴിവാക്കാതിരിക്കാനും ഇതില്‍ മാര്‍ഗ്ഗമുണ്ട്. അതിനായി Messenger lock config> Prevent Uninstallation എന്ന് ക്ലിക്ക് ചെയ്താല്‍ മതി.

ജിയോണി M6S പ്ലസ് 6ജിബി റാം, 6020എംഎഎച്ച് ബാറ്ററി, മറ്റു 6ജിബി ഫോണുകളുമായി മത്സരം!

 

കോണ്‍ടാക്സ്സ് ഷോര്‍ട്ട്ക്കട്ട് (Contact shortcut)

സ്ഥിരമായി ചാറ്റ് ചെയ്യുന്നവരെ/ ഗ്രൂപ്പ് എന്നിവ എളുപ്പത്തില്‍ ലഭിക്കാന്‍ ഷോര്‍ട്ട്ക്കട്ട് ഉപയോഗിക്കാം. അതിനായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്ട്‌സാപ്പില്‍ നിന്നും വ്യക്തിയുടെ അല്ലെങ്കില്‍ ഗ്രൂപ്പിന്റെ മുകളില്‍ വിരല്‍ അമര്‍ത്തി പിടിക്കുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും Add conversation Shortcut എന്നത് തിരഞ്ഞെടുക്കുക.

ആപ്പിള്‍ ഐഫോണുകളില്‍ ഈ സൗകര്യം ലഭിക്കണം എങ്കില്‍ 1TapWA എന്ന സോഫ്റ്റ്‌വയര്‍ ഉപയോഗിക്കേണ്ടി വരും.

 

വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗ്യാലറിയിലും ക്യാമറ റോളിലും വരുന്നതു തടയാന്‍

നെറ്റ് ഓണ്‍ ആയിരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ ഗ്രൂപ്പില്‍ നിന്നും മറ്റുമൊക്കെ ചിത്രങ്ങള്‍ തനിയെ ഡൗണ്‍ലോഡ് ആകാറുണ്ട്. അശ്ലീല ചിത്രങ്ങളും ആവ്യശ്യമില്ലാത്ത ചിത്രങ്ങളും മറ്റും ഇങ്ങനെ ഗ്യാലറിയിലും മറ്റും കടന്നു വരുന്നത് ശല്യം തന്നെ. ഇത് ഒഴിവാക്കാനായി ആപ്പിള്‍ ഐഫോണില്‍ Settings> Privacy> Photos ല്‍ വാട്ട്‌സാപ്പ് ഓഫ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ Es File Explorer എന്ന സോഫ്റ്റ്‌വയര്‍ ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് വാട്ട്‌സാപ്പ് മീഡിയ ഫോള്‍ഡറില്‍ Gallary> Whatsapp image ല്‍ .nomedia എന്ന ഒരു ഫയല്‍ നിര്‍മ്മിക്കുക.

വാട്ട്‌സാപ്പ് നമ്പര്‍ മാറ്റാന്‍

വാട്ട്‌സാപ്പ് നമ്പര്‍ മാറ്റാനായി Settings> Account> Change number എന്ന സ്ഥലത്ത് പുതിയ നമ്പറും പഴയ നമ്പറും കൊടുത്താല്‍ മതി.

വാട്ട്‌സാപ്പ് എങ്ങനെ ഒരേ സമയം രണ്ട് ഫോണില്‍ ഉപയോഗിക്കാം?

ആപ്പ് രണ്ടാമത്തെ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ ചെയ്യുക. രണ്ടാമത്തെ ഫോണില്‍ ബ്രൗസര്‍ എടുക്കുക. അതില്‍ സെറ്റിങ്ങ്‌സ് എടുത്ത് ടെസ്‌ക്ക്‌ടോപ്പ് സെറ്റ് (Desktop site) എന്ന ഓപ്ഷന്‍ ടിക്ക് ചെയ്യുക.

അതിനു ശേഷം web.whatsapp.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക. ആ സെറ്റില്‍ ഒരു ക്യൂആര്‍ കോഡ് (QR Code) ഡിസ്‌പ്ലേ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. എങ്കില്‍ റീലോഡ് ക്യൂആര്‍ കോഡ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം വാട്ട്‌സാപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ ഫോണില്‍ വൈഫൈ/മൊബൈല്‍ ഡാറ്റ ഓണ്‍ ചെയ്യുക. വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്ത സെറ്റിങ്ങ്‌സിലെ 'Whataspp Web' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ മൊബൈല്‍ സ്‌ക്രീനില്‍ കാണുന്ന ക്യൂആന്‍ സ്‌കാനര്‍ രണ്ടാമത്തെ മൊബൈലില്‍ ഡിസ്‌പ്ലേ ചെയ്ത ക്യൂആര്‍ കോഡിനു നേരെ പിടിക്കുക. ഉടന്‍ തന്നെ വാട്ട്‌സാപ്പ് രണ്ടാമത്തെ ഫോണിലും പ്രവര്‍ത്തിച്ചു തുടങ്ങുന്നതായിരിക്കും.

നോക്കിയ 3310 ഏപ്രില്‍ 28ന്, പ്രതീക്ഷിച്ചതിനേക്കാളും വില ഏറിയേക്കാം!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are several ways to create a fake WhatsApp account with a Spoof number. These spoof numbers are often U.S. numbers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot