ശല്യം ചെയ്യുന്ന പരസ്യ കോളുകളും മെസ്സേജുകളും എങ്ങനെ എന്നന്നേക്കുമായി നിർത്തലാക്കാം?

By Shafik
|

പലപ്പോഴും തുടര്‍ച്ചയായി വരുന്ന പ്രൊമോഷണല്‍ കോളുകളും എസ്എംഎസുകളും മൊബൈല്‍ ഉപയോക്താക്കളെ അസ്വസ്ഥരാക്കാറുണ്ട്. ഇത് ഒഴിവാക്കാന്‍ എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഇത്തരത്തിൽ തുടർച്ചയായി ഫോണിലേക്ക് വരുന്ന പ്രൊമോഷണല്‍ കോളുകളും എസ്എംഎസും എങ്ങനെ ബ്ലോക് ചെയ്യാം എന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

+9114xxxൽ തുടങ്ങുന്നവ മാത്രമല്ല

+9114xxxൽ തുടങ്ങുന്നവ മാത്രമല്ല

പ്രൊമോഷണല്‍ കോള്‍ നമ്പര്‍ തിരിച്ചറിയാന്‍ പലപ്പോഴും എളുപ്പമാണ്. അവയില്‍ ഏറെയും തുടങ്ങുന്നത് + 9114xxx ല്‍ ആയിരിക്കും . എന്നാല്‍ എപ്പോഴും അങ്ങനെ ആയിരിക്കണം എന്നില്ല. ഈ നമ്പരുകള്‍ ബ്ലാക് അഥവ റിജക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് കാര്യമില്ല. ബ്ലാക്‌ലിസ്റ്റ് സ്റ്റോറേജ് നിറഞ്ഞാലും കോളിന് അവസാനം ഉണ്ടായിരിക്കില്ല. പിന്നെ എന്താണ് ചെയ്യാന്‍ കഴിയുക ?

ഡു നോട്ട് ഡിസ്റ്റര്‍ബ് അഥവാ DND

ഡു നോട്ട് ഡിസ്റ്റര്‍ബ് അഥവാ DND

എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് , എയര്‍സെല്‍ ഐഡിയ തുടങ്ങി നെറ്റ്‌വര്‍ക് ഏത് തന്നെ ആയാലും ആവശ്യമില്ലാത്ത പ്രൊമോഷണല്‍ കോളുകളില്‍ നിന്നും മെസ്സേജുകളില്‍ നിന്നും രക്ഷനേടാനുള്ള ഏക മാര്‍ഗം ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡ് ആക്ടിവേറ്റ് ചെയ്യുക എന്നതാണ്. ഇത് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

എങ്ങനെ ചെയ്യാം?

എങ്ങനെ ചെയ്യാം?

ഒരു എസ്എംഎസ് മാത്രം അയക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഡു നോട്ട് ഡിസ്റ്റര്‍ബ് സേവനം ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. എസ്എംഎസിന് ചിലപ്പോള്‍ ചാര്‍ജ് ഈടാക്കും. ഇത് ചെയ്യും മുമ്പ് നിലവില്‍ ഡിഎന്‍ഡി ആക്ടിവേറ്റ് ആണോ എന്ന് നോക്കണം. അതിനായി dndstatus.com ല്‍ പോയി നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുക. ഒരിക്കല്‍ സബ്മിറ്റില്‍ ക്ലിക് ചെയ്താല്‍ ഇത് നിങ്ങളുടെ നെറ്റ്‌വര്‍ക് ഏതാണന്ന് തിരിച്ചറിയുകയും ആക്ടിവേറ്റ് ആണോ അല്ലയോ എന്ന് കാണിച്ച് തരികയും ചെയ്യും. ഇതിന് പുറമെ 1909 ലേക്ക് വിളിച്ചും നിലവിലെ സ്റ്റാറ്റസും ഡിഎന്‍ഡി രജിസ്‌ട്രേഷന്‍ തീയതിയും അറിയാന്‍ കഴിയും.

DNDക്ക് വേണ്ടി എസ്എംഎസ് അയക്കേണ്ടത് എങ്ങനെ?

DNDക്ക് വേണ്ടി എസ്എംഎസ് അയക്കേണ്ടത് എങ്ങനെ?

ഇന്ത്യയിലെ നാഷണല്‍ ഡുനോട്ട് കോള്‍ രജിസ്റ്ററില്‍ അംഗമാകുന്നതിന് താഴെ പറയുന്ന രീതിയില്‍ എസ്എംഎസ് അയക്കണം. എല്ലാ പ്രൊമോഷണല്‍ കോളുകളും എസ്എംഎസുകളും പൂര്‍ണമായി ബ്ലോക് ചെയ്യുന്നതിന് ' START DND' അല്ലെങ്കില്‍ ' START 0' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക. ശേഷം സേവനം ആക്റ്റീവ് ആയാൽ പിന്നീട് നിങ്ങൾക്ക് പരസ്യങ്ങളൊന്നും തന്നെ കോൾ രൂപത്തിലോ എസ്എംഎസ് രൂപത്തിലോ വരുകയില്ല.

ഫോൺ മോഷ്ടിച്ചയാളെ ദിവസങ്ങളോളം ഓൺലൈനായി പിന്തുടർന്ന് പിടികൂടി പെൺകുട്ടി!ഫോൺ മോഷ്ടിച്ചയാളെ ദിവസങ്ങളോളം ഓൺലൈനായി പിന്തുടർന്ന് പിടികൂടി പെൺകുട്ടി!

Best Mobiles in India

English summary
How to Stop Annoying Spam Calls and Messages .

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X