ഫേസ്ബുക്കിലെ നിങ്ങളുടെ സ്വകാര്യ ഡാറ്റകള്‍ ഉപയോഗിക്കുന്ന മൂന്നാം കക്ഷി ആപ്‌സുകളെ എങ്ങനെ തടയാം?

Posted By: Samuel P Mohan

കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് ഡാറ്റകള്‍ ചോര്‍ത്തി എന്ന വിവാദത്തിനു ശേഷം പണമുണ്ടാക്കുന്നതിനും ഫേസ്ബുക്ക് നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതും ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ഫേസ്ബുക്കിലെ നിങ്ങളുടെ സ്വകാര്യ ഡാറ്റകള്‍ ഉപയോഗിക്കുന്ന മൂന്നാം കക്ഷി

ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ പണമുണ്ടാക്കുന്നു എന്ന് പൊതുവേ എല്ലാവര്‍ക്കുമുളള അറിവാണ്. എന്നാല്‍ ഫേസ്ബുക്കിലെ മൂന്നാം കക്ഷി ആപ്ലിക്കേഷനുകളുടെ പരസ്യദാതാക്കളിലേക്കും നിങ്ങളെ കുറിച്ചുളള വിവരങ്ങളുടെ വ്യാപനത്തിനും കമ്പനി അനുവദിക്കുന്നു എന്ന് എത്ര പേര്‍ക്ക് അറിയാം.

എന്നാല്‍ ഈ തരത്തിലുളള പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് ആദ്യം നിങ്ങളുടെ മനസ്സില്‍ കടന്നു വരുന്നത് ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം എന്നായിരിക്കും.

എന്നാല്‍ ഇത് നല്ലൊരു തീരുമാനമാണോ? മൂന്നും കക്ഷി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന നിങ്ങളുടെ ഡാറ്റ എത്രത്തോളം പരിമിതപ്പെടുത്താം എന്ന് ആലോചിക്കുന്നതും നല്ലതാണ്. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡെസ്‌ക്ടോപ്പില്‍ അല്ലെങ്കില്‍ മൊബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുകയാണെങ്കില്‍:

1. ഫേസ്ബുക്ക് ആപ്പ് സെറ്റിംഗ്‌സ് പേജിലേക്ക് പോവുക.

2. ഇനി കാണുന്നതില്‍ നിന്നും 'Edit' ക്ലിക്ക് ചെയ്യുക.

3. അതിനു ശേഷം 'ഡിസേബിള്‍ പ്ലാറ്റ്‌ഫോമില്‍' ക്ലിക്ക് ചെയ്യുക.

 

ഫേസ്ബുക്ക് ആപ്പ് ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കുകയാണെങ്കില്‍:

1. ആപ്പ് തുറന്ന് മുകളില്‍ വലതു വശത്തു കാണുന്ന മൂന്ന് തിലശ്ചീന ലൈനുകളില്‍ ടാപ്പ് ചെയ്യുക.

2. താഴേക്ക് സ്‌ക്രാള്‍ ചെയ്ത് 'Settings &privacy'ല്‍ ടാപ്പ് ചെയ്യുക.

3. അതിനു ശേഷം അക്കൗണ്ട് സെറ്റിങ്ങ്‌സില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് ആപ്‌സ്, പ്ലാറ്റ്‌ഫോം, എഡിറ്റ്, ടേണ്‍ എഫ് പ്ലാറ്റ്‌ഫോം എന്നിവയില്‍ ടാപ്പ് ചെയ്യുക.

സ്വകാര്യത സംരക്ഷിക്കാനായി കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തു ഫേസ്ബുക്ക്

ഫേസ്ബുക്ക് ഐഒഎസില്‍ ഉപയോഗിക്കുകയാണെങ്കില്‍

1. ആപ്പ് തുറന്ന് താഴെ വലതു വശത്തു കാണുന്ന മൂന്ന് തിരശ്ചീന ലൈന്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

2. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സെറ്റിങ്ങ്‌സില്‍ ടാപ്പ് ചെയ്യുക.

3. അക്കൗണ്ട് സെറ്റിങ്ങ്‌സില്‍ ടാപ്പ് ചെയ്യുക.

4. 'Apps' ലേക്ക് സ്‌ക്രോള്‍ ചെയ്യുക

5. പ്ലാറ്റ്‌ഫോമിലേക്ക് ടാപ്പ് ചെയ്യുക, തുടര്‍ന്ന് എഡിറ്റിലേക്ക്, തുടര്‍ന്ന് 'Turn off platform'ലേക്ക്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
While it's common knowledge that Facebook makes money through advertisements, not many people know that the company provides access to an extensive trove of data on you to advertisers and even third-party apps on Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot