ഗൂഗിൾ പരസ്യങ്ങൾ നിങ്ങളെ ലക്ഷ്യം വെച്ചുള്ളവയാണ്; അവയെ എങ്ങനെ പ്രതിരോധിക്കാം..?

  By Lekhaka
  |

  ഗൂഗിൾ പരസ്യങ്ങൾ ചിലപ്പോഴെങ്കിലും ഉപകാരപ്രദമാണെങ്കിലും പലപ്പോഴും അതൊരു കല്ലുകടി ആകാറുണ്ട്. നമ്മൾ ഒരു വെബ്സൈറ്റ് വഴി എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും അവിടെയും ഇവിടെയും എല്ലാം തന്നെ പരസ്യങ്ങൾ. പലതും നമുക്ക് യാതൊരു ആവശ്യവുമില്ലാത്ത നമ്മളോട് യാതൊരു വിധത്തിലും ബന്ധമില്ലാത്തവയുമാവും.

  ഗൂഗിൾ പരസ്യങ്ങൾ നിങ്ങളെ ലക്ഷ്യം വെച്ചുള്ളവയാണ്; അവയെ എങ്ങനെ

   

  ഇവിടെ രണ്ടു രീതിയിലുള്ള പരസ്യങ്ങളാണ് നമുക്ക് ലഭിക്കാറുളളത്. ഒന്ന് നമ്മളുമായി ബന്ധമുള്ള പരസ്യങ്ങളാണ്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ നിങ്ങൾ ഒരു ഫിനാൻസ് ആപ്പ് ഡൗൺലോഡ് ചെയ്തു. നിങ്ങൾക്ക് വ്യക്തിഗത ലോൺ ആവശ്യമായതിനാലാണ് ഈയൊരു രീതിയിലുള്ള ആപ്പ് ഡൗൺലോഡ് ചെയ്തത് എന്ന് വ്യക്തമാണല്ലോ. അങ്ങനെ ആ ആപ്പ് ഉപയോഗിച്ചു നിങ്ങളുടെ ആവശ്യം നിറവേറുകയോ നിറവേറാതിരിക്കുകയോ എന്തുവേണമെങ്കിലും ആവട്ടെ, ആ ആപ്പ് നിങ്ങൾ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു. ഇനിയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്.

  തൊട്ടടുത്ത ദിവസങ്ങളിലായി നിങ്ങൾ നെറ്റിൽ എന്തെങ്കിലും ബ്രൗസ് ചെയ്യുന്ന സമയത്തോ, അതല്ല ഇനി ഏതെങ്കിലും ആപ്പ് ഉപയോഗിക്കുന്ന സമയത്തോ എല്ലാം തന്നെ അവിടെ കാണുന്ന പരസ്യങ്ങളിൽ പലതും ഇത്തരത്തിലുള്ള പേഴ്സണൽ ലോൺ, ഫിനാൻസ്, ബാങ്കിങ് എന്നിങ്ങനെയുള്ളവയായിരിക്കും. ഇപ്പോൾ മനസ്സിലായല്ലോ എങ്ങനെയാണ് പരസ്യങ്ങൾ വ്യക്തിഗതമാകുന്നത് എന്ന്.

  ഇനി മറ്റൊരു രീതിയിലും ഇത് വരും. നിങ്ങളുടെ സ്ഥലം, ഭാഷ, അവിടത്തെ പ്രാദേശിക സംഭവങ്ങൾ എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തിയുള്ള പരസ്യങ്ങൾ. ഇത് കാണുന്നത് നിങ്ങൾ ആ സ്ഥലവുമായി ബന്ധമുള്ളത് കൊണ്ടും അവിടെ നിന്നും ഇന്റർനെറ്റ്, അല്ലെങ്കിൽ ഗൂഗിൾ ആപ്പ്സ് ഉപയോഗിക്കുന്നത് കൊണ്ടുമാണ്. ഉദാഹരണത്തിന് നിങ്ങൾ ദുബായ് നഗരത്തിൽ ആണ് ജീവിക്കുന്നത് എന്ന് കരുതുക, തീർച്ചയായും അവിടത്തെ സ്ഥലവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിങ്ങളുടെ ബ്രൗസിംഗ് സമയത്ത് കാണാൻ സാധിക്കും. ഇനി ഇന്ത്യയിൽ കേരളത്തിൽ എത്തി ഇവിടെ എന്തെങ്കിലും ഉപയോഗിച്ച് നോക്കിയാൽ ഉടൻ അത് മാറി ഇങ്ങോട്ടാവുകയും ചെയ്യും.

  ഇവിടെ പരസ്യങ്ങൾ നമ്മുടെ ആവശ്യങ്ങൾക്കും നമ്മുടെ താത്പര്യങ്ങൾക്കും പറ്റിയ രീതിയിൽ സെറ്റ് ചെയ്യാനുള്ള സൗകര്യം ഗൂഗിൾ തന്നെ നൽകുന്നുണ്ട്. ഏതൊക്കെ രീതിയിൽ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. അതിന് മുന്നോടിയായി ഏതൊക്കെ രീതിയിലാണ് ഇവ തരംതിരിച്ചിരിക്കുന്നത് എന്ന് നോക്കാം.

  1) നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക

  2) നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ നിന്നും സൈൻ ഔട്ട് ചെയ്ത് പരസ്യങ്ങൾ കാണിക്കുന്നതിന് ഗൂഗിളുമായി പങ്കാളിത്തമുള്ള വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുക

  3) നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ നിന്നും സൈൻ ഔട്ട് ചെയ്ത് ഗൂഗിൾ സെർച്ച് ഉപയോഗിക്കുക

  മുകളിൽ പറഞ്ഞ കാര്യങ്ങളിലൂടെ ഗൂഗിൾ പരസ്യങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ വിവരിക്കുകയാണ്.

  1) നിങ്ങൾ ഗൂഗിൾ അക്കൌണ്ടിലേക്ക് പ്രവേശിക്കുമ്പോൾ:

  1. പരസ്യ ക്രമീകരണങ്ങൾ എടുക്കുക.

  2. "പരസ്യങ്ങളുടെ വ്യക്തിഗതമാക്കൽ" എന്നതിലേക്ക് പോകുക. അതിന് അടുത്തുള്ള സ്ലൈഡർ ടാപ്പുചെയ്യുക.

  3.ഓൺ ഓഫിൽ ക്ലിക്ക് ചെയ്യുക.

  ഈ സ്റ്റെപ്പുകൾ വഴി നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലുമുള്ള പരസ്യങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷ നേടാം.

  2) നിങ്ങൾ ഗൂഗിൾ അക്കൌണ്ടിൽ നിന്നും പുറത്ത് കടക്കുമ്പോൾ:

  വെബിലുടനീളം പരസ്യങ്ങൾ വ്യക്തിഗതമാക്കാൻ വേണ്ടി

  1. ആഡ്‌സ് സെറ്റിങ്‌സ് ഉപയോഗിക്കുക

  2. "വെബിലുടനീളം പരസ്യങ്ങൾ വ്യക്തിഗതമാക്കൽ" എന്നതിലേക്ക് പോകുക. അതിന് അടുത്തുള്ള സ്ലൈഡർ ടാപ്പുചെയ്യുക.

   

  3.ഓൺ ഓഫിൽ ക്ലിക്ക് ചെയ്യുക.

  ഗൂഗിൾ തിരയലിൽ പരസ്യങ്ങൾ വ്യക്തിഗതമാക്കാൻ

  1. ആഡ്‌സ് സെറ്റിങ്‌സ് ഉപയോഗിക്കുക.

  2. ''ഗൂഗിൾ തിരയലിൽ പരസ്യങ്ങൾ വ്യക്തിപരമാക്കൽ" എന്നതിലേക്ക് പോകുക. അതിനടുത്തുള്ള സ്ലൈഡർ ടാപ്പുചെയ്യുക.

  3.ഓൺ ഓഫിൽ ക്ലിക്ക് ചെയ്യുക.

  ഗൂഗിൾ പരസ്യങ്ങൾ വ്യക്തിഗതമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി ഇവിടെ ഓർമ്മപ്പെടുത്തട്ടെ.

  1) ഗൂഗിൾ കോൺട്രിബ്യൂട്ടർ

  പല വെബ്സൈറ്റുകളും നിലനിന്നുപോകുന്നത് തന്നെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ടാണല്ലോ. അതുകൊണ്ട് പരസ്യങ്ങൾ ഒഴിവാക്കുക എന്നത് സാധ്യമല്ല. അതുകൊണ്ട് തന്നെയാണ് നിങ്ങൾ ചില വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ നിങ്ങളുടെ സ്ഥലത്തെ അടിസ്ഥാനമാക്കിയോ നിങ്ങളുടെ സൈറ്റിലുള്ള ഉപയോഗം അനുസരിച്ചോ ഉള്ള പരസ്യങ്ങൾ കാണിക്കുന്നത്. ഇത് കുറയ്ക്കാനായി ഗൂഗിൾ കോൺട്രിബ്യൂട്ടർ ഉപയോഗിക്കാം. ഇതിലൂടെ പരസ്യങ്ങൾ കുറയ്ക്കാൻ സഹായിക്കും.

  2) ഗൂഗിൾ അല്ലാത്ത മറ്റ് കമ്പനികളിലൂടെ വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ആണെങ്കിൽ

  നിങ്ങൾ സന്ദർശിക്കുന്ന ഒരു പ്രത്യേക വെബ്സൈറ്റ്, അവിടെ പരസ്യങ്ങൾ ഗൂഗിളിന്റേത് അല്ല എന്ന് കരുതുക. അപ്പോൾ എന്ത് ചെയ്യാൻ സാധിക്കും? ഗൂഗിൾ വഴി ആ പരസ്യങ്ങൾ നിയന്ത്രിക്കാൻ എന്തായാലും സാധിക്കുകയില്ല. എന്നാൽ ഈ അവസരത്തിൽ പരസ്യങ്ങൾ തടയുന്നതിനായി നിങ്ങളുടെ ബ്രൗസറിൽ ക്രോസ് ഇൻഡസ്ട്രി ഓപ്റ്റ് ഔട്ട് ടൂളുകൾ ഉപയോഗിച്ച് നോക്കാം. അതൊരു നല്ല പരിഹാരമാകും. ഇത്തരം ടൂളുകളെ സംബന്ധിച്ച് കൂടുതലറിയാൻ ഗൂഗിളിനെ ആശ്രയിക്കാവുന്നതാണ്.

  ഇവ കൂടാതെ ആഡ് ബ്ലോക്കർ ആപ്പുകളും മറ്റു സൗകര്യങ്ങളുമുണ്ട്. ഇവയുപയോഗിച്ച് ചില പരസ്യങ്ങളെല്ലാം ഒഴിവാക്കാനും സാധിക്കും. നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ റൂട്ടിംഗ് വഴി ശക്തമായ ആഡ് ബ്ലോക്കറുകൾ ഇൻസ്റ്റാൾ ചെയാനും അവ ഉപയോഗിച്ച് പല പരസ്യങ്ങളും നിർത്തലാക്കാനും സാധിക്കും. എല്ലാത്തിലുമുപരിയായി ഒരു കാര്യം മനസ്സിലാക്കുക. ഈ പരസ്യങ്ങളാണ് ഓരോ വെബ്സൈറ്റിനെയും മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്. അതിനാൽ പൂർണ്ണമായും പരസ്യങ്ങൾ യാതൊരു ചിലവുമില്ലാതെ നമുക്ക് ഒഴിവാക്കാൻ പറ്റില്ല എന്ന് അറിഞ്ഞിരിക്കുക.

  സിനിമകള്‍ ഓണ്‍ലൈനിലൂടെ കാണാന്‍ മികച്ച മൂവി ആപ്‌സുകള്‍

  Read more about:
  English summary
  A detailed step-by-step walkthrough describing the process of opting out of being targeted by Personalized Ads from Google under different scenarios.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more