ആന്‍ഡ്രോയിഡ് ആപ്‌സുകളിലെ അപ്‌ഡേറ്റുകള്‍ എങ്ങനെ എന്നന്നേക്കുമായി നിര്‍ത്താം?

  |

  ഏവര്‍ക്കും അറിയാം സ്മാര്‍ട്ട്‌ഫോണുകളില്‍ ആപ്‌സുകളുടെ ഉപയോഗം എത്രമാത്രമാണെന്ന്. സ്മാര്‍ട്ട്‌ഫോണുകളില്‍ ആപ്‌സുകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

  ആന്‍ഡ്രോയിഡ് ആപ്‌സുകളിലെ അപ്‌ഡേറ്റുകള്‍ എങ്ങനെ എന്നന്നേക്കുമായി നിര്‍

   

  എന്നാല്‍ എല്ലായിപ്പോഴും ആപ്‌സുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടോ? ആവശ്യമുളള ആപ്‌സുകള്‍ മാത്രം അപ്‌ഡേറ്റ് ചെയ്താല്‍ പോരേ? ആപ്‌സുകള്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്യുകയാണെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ബാധിക്കുകയും അതു പോലെ പ്രോസസറിംഗ് ശേഷി കുറയുകയും ചെയ്യും. ഇതു തടയുന്നതിനുളള നല്ലൊരു മാര്‍ഗ്ഗമാണ് ഫോണിലെ ആപ്‌സുകളിലെ ഓട്ടോ-അപ്‌ഡേറ്റ് നിര്‍ത്തുക എന്നത്.

  നിങ്ങളുടെ ഫോണിലെ ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ തടയാന്‍ എളുപ്പമാണ്, എന്നാല്‍ അതിനു മുന്‍പ് താഴെ പറയുന്നവ നിങ്ങളുടെ കൈകളില്‍ ഉണ്ടായിരിക്കണം.

  1. പിസിയില്‍ WinRar

  2. കമ്പ്യൂട്ടറില്‍ ആന്‍ഡ്രോയിഡ് സ്റ്റുഡിയോ PC വേര്‍ഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക.

  3. അഞ്ജാത ഉറവിടങ്ങളില്‍ നിന്നും ഇന്‍സ്റ്റലേഷന്‍ ആന്‍ഡ്രോയിഡില്‍ അനുവദീനമാണ്.


  ഇനി നിര്‍ദ്ദിഷ്ട ആന്‍ഡ്രോയിഡ് ആപ്‌സുകളിലേക്കുളള അപ്‌ഡേറ്റുകള്‍ എന്നന്നേക്കുമായി നിര്‍ത്തണമെങ്കില്‍ ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

  സ്റ്റെപ്പ് 1: നിങ്ങളുടെ പിസിയില്‍ ആന്‍ഡ്രോയിഡ് സ്റ്റുഡിയോ ഉപകരണം ആക്‌സസ് ചെയ്യുക. അതിനു ശേഷം keytool.exe ഫയല്‍ കണ്ടെത്തുക. ഈ ഫോള്‍ഡര്‍ തുറന്നു വയ്ക്കുക, കാരണം വീണ്ടും ആക്‌സസ് ചെയ്യേണ്ടതാണ്.

  സ്‌റ്റെപ്പ് 2: അടുത്തതായി വിന്‍ഡോസ് + X അല്ലെങ്കില്‍ Right പ്രസ് ചെയ്ത് കമാന്റ് പ്രോംപ്റ്റില്‍ പോകുക, അതിനു ശേഷം സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് 'A' അല്ലെങ്കില്‍ കമാന്റ് പ്രോപ്റ്റ് (Admin) പ്രസ് ചെയ്യുക. കമാന്റ് പ്രോംപ്റ്റ് കണ്ടു പിടിക്കുന്നതിന് സ്റ്റാര്‍ട്ട് ബട്ടണ്‍ ഉപയോഗിക്കുക. അതിനു ശേഷം റിസല്‍ട്ടില്‍ Right Click ചെയ്യത് 'Run as administrator' തിരഞ്ഞെടുക്കുക.

  സ്‌റ്റെപ്പ് 3: CD Command ഉപയോഗിച്ച് CMDയിലുളള keytool.exe file ലിന്റെ പാത കണ്ടുപിടിക്കുക. ഒരിക്കല്‍ ലൊക്കേഷനില്‍ എത്തിക്കഴിഞ്ഞാല്‍ ഫയലിന്റെ സ്ഥാനം മാറ്റുന്നതിന് താഴെ നല്‍കിയിരിക്കുന്ന കമാന്റ് പൂര്‍ത്തിയാക്കുക.

  key tool -genkey -v –keystore

  C:first-key.keystore -alias

  alias_has_no_name –keyalg

  RSA -key size 2048 -validity 10000

  Replace the First-key and alias_has_no_name with a name of your choice.

  സ്റ്റെപ്പ് 4: താഴെ നല്‍കിയിരിക്കുന്ന കമാന്റ് പ്രോസസ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ ഒരു പാസ്‌വേഡ് ചേര്‍ക്കേണ്ടതാണ്. പാസ്വേഡ് നല്‍കിയതിനു ശേഷം കീബോര്‍ഡില്‍ Y അമര്‍ത്തിക്കൊണ്ട് ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ സ്ഥിരീകരിക്കുക.

  സ്റ്റെപ്പ് 5: നിങ്ങള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആപ്പിന്റെ APK ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക, എന്നാല്‍ വീണ്ടും അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കില്ല. APK file ഉപയോഗിച്ച് keytools.exe file മാറ്റിസ്ഥാപിക്കുക. Extractor or Winbar ഉപയോഗിച്ച് APK ഫയര്‍ തുറക്കുക. അതിനു ശേഷം META-INF ഫോള്‍ഡര്‍ തുറക്കുക.

  സ്റ്റെപ്പ് 6: താഴെ കൊടുത്തിരിക്കുന്ന കമാന്റ് റണ്‍ ചെയ്യുക,

  jarsinger -verbose –sigalg

  SHA1withRSA –digestalg SHA1

  –keystore C:first-key.keystore

  Quickpic.apk alias_has_no_name

  In the place of First-key and alias_has_no_name, use the names that you used.

  സ്റ്റെപ്പ് 7: ഈ APK ഫയല്‍ നിങ്ങളുടെ ഫോണില്‍ പകര്‍ത്തിയതിനു ശേഷം ഇന്‍സ്‌റ്റോള്‍ ചെയ്ത് റണ്‍ ചെയ്യിപ്പിക്കുക. അതിനു ശേഷം ഈ ആപ്ലിക്കേഷനുകളില്‍ നിന്നും ഒരു അപ്‌ഡേറ്റും ലഭിക്കില്ല.

   

  സവിശേഷതകള്‍ കുത്തിനിറച്ച് വണ്‍പ്ലസ് 6X അവഞ്ചേസ് എഡിഷന്‍ ഇന്ത്യയില്‍ മേയ് 27ന് എത്തുന്നു

  Read more about:
  English summary
  And a phone is a sum total of the apps that they are made of and the same applies to an app and the updates that they are made of. But just like how all experiences are not always enriching to the being, there are some updates that are more of a bane than a boon. They may consume battery life or be a drain on the processing capabilities of the phone.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more