വാട്ട്‌സാപ്പില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ്ങ്/സേവിങ്ങ് ഫോട്ടോകള്‍, വീഡിയോകള്‍ നിര്‍ത്താം!

Written By:

ലോകമെമ്പാടുമുളള 1.2 ബില്ല്യന്‍ ജനങ്ങളും വാട്ട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. അതില്‍ 200 മില്ല്യന്‍ ഉപഭോക്താക്കളും ഇന്ത്യാക്കാരാണ്. നിങ്ങള്‍ക്കൊരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുകയാണെങ്കില്‍ അതില്‍ ആദ്യം വാട്ട്‌സാപ്പും ഫേസ്ബുക്കുമായിരിക്കും നിങ്ങള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നത്, അല്ലേ?

വാട്ട്‌സാപ്പില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ്ങ്/സേവിങ്ങ്നിര്‍ത്താം!

3ജി ഫോണ്‍ എങ്ങനെ 4ജി ഫോണ്‍ ആക്കാം?

എന്നാല്‍ വാട്ട്‌സാപ്പില്‍ ഓട്ടോമാറ്റിക് ആയി ഫയലുകളും ചിത്രങ്ങളും , വീഡിയോകളും എല്ലാം ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. ഇവ നിങ്ങളുടെ ഫോണിന്റെ ഗ്യാലറി കുഴപ്പത്തിലാക്കുന്നു എന്നു മാത്രമല്ല ധാരാളം സംഭരണങ്ങളും ഡാറ്റകളും ശേഖരിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് വാട്ട്‌സാപ്പിന്റെ ഏറ്റവും മികച്ച ഒരു ടിപ്‌സ് നല്‍കാം. ഏങ്ങനെ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യുന്ന ഫോട്ടോകള്‍ വീഡിയോകള്‍ ജിഫുകള്‍ തടയാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്

സ്‌റ്റെപ്പ് 1

വാട്ട്‌സാപ്പ് തുറന്ന് പ്രധാന മെനുവില്‍ പോകുക. അവിടെ എല്ലാ ചാറ്റുകളും പ്രദര്‍ശിപ്പിക്കുന്നതാണ്. മുകളില്‍ വലതു ഭാഗത്തു കാണുന്ന മൂന്ന് ടോട്ടില്‍ ടാപ്പ് ചെയ്യുക> സെറ്റിങ്ങ്‌സ്

 

സ്റ്റെപ്പ് 2

അടുത്തതായി ചാറ്റ് സെറ്റിങ്ങ്‌സ് ടാപ്പ് ചെയ്യുക> മീഡിയാ ഓട്ടോ ഡൗണ്‍ലോഡ്. ഇനി നിങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകള്‍ കാണാം. അതായത് സെല്ലുലാര്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍, വൈ-ഫൈ കണക്ട് ചെയ്യുമ്പോള്‍, റോമിങ്ങിലായിരിക്കുമ്പോള്‍ എന്നിങ്ങനെ.

ഇമേജുകള്‍, ഓഡിയോ, വീഡിയോ എന്നിവ അണ്‍ചെക്ക് ചെയ്ത് ഓരോന്നും ടാപ്പ് ചെയ്ത് ഡിസേബിള്‍ ഓട്ടോ-ഡൗണ്‍ലോഡ് ചെയ്യുക.

ആധാര്‍ കാര്‍ഡ് എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

 

 

സ്‌റ്റെപ്പ് 3

ഇനി ഫോട്ടോസ് കാണണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യണം. അങ്ങനെ ചെയ്യുമ്പോള്‍ വാട്ട്‌സാപ്പ് അതിനെ ഒരു ഫോള്‍ഡറിലാക്കി സേവ് ചെയ്യുന്നതാണ്. അതിന് നിങ്ങള്‍ക്കു തന്നെ ഒരു ഫോള്‍ഡര്‍ നെയിം കൊടുക്കാം.

ഗ്യാലറി ആപ്പില്‍ വരുന്ന ഫോട്ടോകള്‍ എങ്ങനെ തടയാം?

സ്‌റ്റെപ്പ് 1

. 'Quickpick' ഡൗണ്‍ലോഡ് ചെയ്ത് ആപ്പ് തുറക്കുക.
. വാട്ട്‌സാപ്പ് മീഡിയാ ഫോള്‍ഡറിലേക്ക് നാവിഗേറ്റ് ചെയ്യുക. ഉപകരണങ്ങള്‍ അനുസരിച്ച് ഫോള്‍ഡറിന്റെ സ്ഥാനം വ്യത്യാസപ്പെട്ടിരിക്കും. സാധാരണ ഈ പറയുന്നവയായിരിക്കും. ഇന്റേര്‍ണല്‍ സ്‌റ്റോറേജ് (sdcard0)> വാട്ട്‌സാപ്പ്> മീഡിയ> വാട്ട്‌സാപ്പ് ഇമേജസ്> വാട്ട്‌സാപ്പ്> മീഡിയ> വാട്ട്‌സാപ്പ് ഓഡിയോ> വാട്ട്‌സാപ്പ്> മീഡിയ> വാട്ട്‌സാപ്പ് വീഡിയോസ്.

 

സ്‌റ്റെപ്പ് 2

വാട്ട്‌സാപ്പ് ഇമേജ് ഫോള്‍ഡറിനെ ദീര്‍ഘനേരം അമര്‍ത്തിയാല്‍ അത് തിരഞ്ഞെടുത്തു എന്ന് ഉറപ്പു വരുത്തുക. ഇതു പോലെ തന്നെ വാട്ട്‌സാപ്പ് വീഡിയോ ഫോള്‍ഡറും ഓഡിയോ ഫോള്‍ഡറും ചെയ്യുക.

സ്‌റ്റെപ്പ് 3

മൂന്നു ഫോള്‍ഡറും തിരഞ്ഞെടുത്തതിനു ശേഷം മുകളില്‍ വലതു ഭാഗത്തു കാണുന്ന മൂന്നു ഡോട്ട് ഐക്കണില്‍ ടാപ്പ് ചെയ്യുക. ഗ്യാലറി ആപ്പ് വരെ കാണിക്കുന്നില്ല എന്ന് ഇത് ഉറപ്പാക്കും.
നിങ്ങള്‍ക്ക് ഇപ്പോഴും ആ വീഡിയോകളും ചിത്രങ്ങളും ആപ്‌സില്‍ കാണാം കൂടാതെ നിങ്ങള്‍ നിര്‍മ്മിച്ച ഹിഡന്‍ ഫോള്‍ഡറില്‍. ഇനി നിങ്ങളുടെ ഫോണ്‍ മറ്റുളളവര്‍ക്ക് കൊടുക്കുമ്പോള്‍ ചിത്രങ്ങള്‍ കാണും എന്ന വിഷമവും വേണ്ട.

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp is used by over a 1.2 billion people worldwide, and 200 million in India alone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot