കോള്‍ഡ് സ്‌റ്റോറേജില്‍ ബിറ്റ്‌കോയിന്‍ എങ്ങനെ ഓഫ്‌ലൈനായി സ്റ്റോര്‍ ചെയ്യാം?

Written By:

കഴിഞ്ഞ ഏതാനും മാസങ്ങളായി ബിറ്റ്‌കോയിന്‍ റെക്കോര്‍ഡ് വിലയില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ബിറ്റ്‌കോയിന്റെ ഈ അത്ഭുതകരമായ വളര്‍ച്ച 2017ന്റെ ആരംഭം മുതല്‍ ഏതാണ്ട് 10 മടങ്ങ് വര്‍ദ്ധിച്ചു. ഇത് വളരെ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

കോള്‍ഡ് സ്‌റ്റോറേജില്‍ ബിറ്റ്‌കോയിന്‍ എങ്ങനെ ഓഫ്‌ലൈനായി സ്റ്റോര്‍ ചെയ്

ഐഫോണ്‍ X- നേക്കാള്‍ വിലയുളള ഫോണുമായി എല്‍ജി

എന്നാല്‍ ഇപ്പോള്‍ ബിറ്റ്‌കോയിനില്‍ ഒന്നിലധികം ഹാക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ ഫണ്ടുകള്‍ സുരക്ഷിതമാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ബിറ്റ്‌കോയിന്‍ സൂക്ഷിക്കുന്നതിനുളള ഏറ്റവും നല്ല മാര്‍ഗ്ഗം ഓണ്‍ലൈന്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നതാണ്. ഇത് പണം വേഗത്തില്‍ കൈമാറാന്‍ നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം കോള്‍ഡ് സ്‌റ്റോറേജ് ആണ്. ഇത് മറ്റു ഇന്റര്‍നെറ്റുകളില്‍ നിന്നും ബിറ്റ്‌കോയിനുകളെ ഓഫ്‌ലൈനായി സൂക്ഷിക്കുന്നു.

ബിറ്റ്‌കോയിന്‍ വാലറ്റിനു വേണ്ടി കോള്‍ഡ് സ്‌റ്റോറേജ് എങ്ങനെ സജ്ജീകരിക്കാമെന്നു നോക്കാം

കോള്‍ഡ് സ്‌റ്റോറേജില്‍ ബിറ്റ്‌കോയിന്‍ എങ്ങനെ ഓഫ്‌ലൈനായി സ്റ്റോര്‍ ചെയ്

പേപ്പര്‍ വാലറ്റ്

നിങ്ങളുടെ ബിറ്റ്‌കോയിനുകള്‍ ഓഫ്‌ലൈനായി കൊണ്ടു പോകാനുളള എളുപ്പ മാര്‍ഗ്ഗം പേപ്പറും പ്രിന്ററും ഉപയോഗിക്കുക എന്നതാണ്. Bitcoin.com അല്ലെങ്കില്‍ Bitaddress.org പോലുളള ഓഫ്‌ലൈന്‍ ബിറ്റ്‌കോയിന്‍ വിലാസം സൃഷ്ടിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഒരു വെബ്‌സൈറ്റ് ആവശ്യമുണ്ട്.

ബിറ്റ്‌കോയില്‍ പേപ്പര്‍ വാലറ്റ് എങ്ങനെ സൃഷ്ടിക്കാം?

1. Bitcoin.com paper wallet അല്ലെങ്കില്‍ Bitaddress.org എന്ന പേജിലേക്കു പോവുക.

2. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു HTML ഫയലായി സേവ് ചെയ്യുക.

3. അടുത്തതായി, പേജ് അടച്ച് ഇന്റര്‍നെറ്റില്‍ നിന്നും കമ്പ്യൂട്ടര്‍ വിച്ഛേദിക്കുക.

4. നിങ്ങള്‍ സേവ് ചെയ്തു വച്ചിരുന്ന ലോക്കല്‍ വേര്‍ഷനിലെ Bitcoin.com paper wallet അല്ലെങ്കില്‍ Bitaddress.org തുറക്കുക.

5. പുതിയ ബിറ്റ്‌കോയിന്‍ വിലാസം സൃഷ്ടിക്കുന്നതിനായി പേജിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

6. ഒരു ജോഡി കീകളും QR കോഡുകളും കിട്ടിക്കഴിഞ്ഞാല്‍ പേജ് പ്രിന്റ് എടുക്കുക. പ്രിന്റര്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിട്ടില്ല എന്നു ഉറപ്പു വരുത്തുക.

7. മറ്റൊരു ഓണ്‍ലൈന്‍ വാലറ്റില്‍ നിന്നും ബിറ്റ്‌കോയിന്‍ ട്രാന്‍സ്ഫര്‍ ചെയ്യാനായി പുതിയ പബ്ലിക്ക് അഡ്രസും/ QR കോഡും ഉപയോഗിക്കാം.

English summary
The most convenient way to store Bitcoins is by using an online wallet, which allows you to quickly transfer money.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot