കോള്‍ഡ് സ്‌റ്റോറേജില്‍ ബിറ്റ്‌കോയില്‍ ഓഫ്‌ലൈനായി സൂക്ഷിക്കാന്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍

Posted By: Samuel P Mohan

ഈയിടെ ബിറ്റ്‌കോയിന് റെക്കോര്‍ഡ് വിലയാണ്. കറന്‍സിയിലെ സംവാദങ്ങള്‍ ഒരു കുമിളയില്‍ എല്ലാ ദിശകളോടും കൂടി ശബ്ദമുണ്ടാക്കുന്നതാണെങ്കിലും, ബിറ്റ്‌കോയിനൊപ്പം വലിയ ഓഹരികള്‍ ഉളളവര്‍ അവരുടെ ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ക്കൊപ്പം സുരക്ഷിതരായിരിക്കണമെന്ന് വ്യക്തമാണ്.

കോള്‍ഡ് സ്‌റ്റോറേജില്‍ ബിറ്റ്‌കോയില്‍ ഓഫ്‌ലൈനായി സൂക്ഷിക്കാന്‍ മൂന്നു

ഓണ്‍ലൈന്‍ വാലറ്റിലൂടെ ബിറ്റ് കോയിനുകള്‍ സുരക്ഷിതമാക്കാം. ഇത് വാലറ്റിനുളളിലും പുറത്തും പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എളുപ്പത്തില്‍ സഹായിക്കുന്നു. ബിറ്റ്‌കോയിനുകള്‍ ക്രിപ്‌റ്റോകറന്‍സികളായ ഇതേറിയം, മൊനേറോ, ലൈറ്റ്‌കോയിന്‍ എന്നിങ്ങനെ പല രീതിയില്‍ മാറ്റാം.

ബിറ്റ്‌കോയില്‍ കോള്‍ഡ് സ്‌റ്റോറേജില്‍ മൂന്നു രീതിയില്‍ ഓഫ്‌ലൈനായി സ്റ്റോര്‍ ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പേപ്പര്‍ വാലറ്റ്

1. ആദ്യം Bitcoin.com paper wallet അല്ലെങ്കില്‍ Bitaddress.org എന്ന പേജിലേക്ക് പോവുക.

2. നിങ്ങളുടെ കമ്പ്യൂട്ടറില്‍ HTML ഫയലായി സൂക്ഷിക്കുക.

3. ഇനി പേജ് അടച്ച് കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് ഡിസ്‌കണക്ട് ചെയ്യുക.

4. നിങ്ങള്‍ നേരത്തെ സൂക്ഷിച്ച Bitcoin.com paper wallet അല്ലെങ്കില്‍ Bitaddress.org തുറക്കുക.

5. അടുത്തതായി പുതിയ ബിറ്റ് കോയില്‍ വിലാസം സൃഷ്ടിക്കുന്നതിന് പേജിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

6. ഒരു ജോഡി കീകളും ക്യൂആര്‍ കോഡുകളും ലഭിച്ചാര്‍ പേജ് പ്രിന്റ് ചെയ്യുക. നിങ്ങളുടെ പ്രിന്റര്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിട്ടില്ല എന്ന് ഉറപ്പു വരുത്തുക.

7. ഇനി നിങ്ങള്‍ക്ക് പുതിയ പൊതുവായ വിലാസം/ ക്യൂആര്‍ കോഡ് ഉപയോഗിച്ച് മറ്റു ഓണ്‍ലൈന്‍ വാലറ്റില്‍ നിന്നും ബിറ്റ് കോയിനുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം.

 

ബിറ്റ്കീ

ബിറ്റ്കീ അനവധി സോഫ്റ്റ്വയര്‍ ഓപ്ഷനുകള്‍ മുന്‍ കൂട്ടി ഇന്‍സ്റ്റോള്‍ ചെയ്തു വരുന്നു. അതായത് ഇലക്ട്രം ബിറ്റ്‌കോയിന്‍ ക്ലയിന്റ്, വാര്‍പ്പ്‌വാലറ്റ്, ബിറ്റ്‌കോയിന്‍ പേപ്പര്‍ വാലറ്റ് എന്നിങ്ങനെ. ഇതും നെറ്റ്വര്‍ക്ക്, പ്രിന്റര്‍, വയര്‍ലെസ് മാനേജര്‍ എന്നിവയുമായി അന്തര്‍നിര്‍മ്മിതമാണ്. നിങ്ങളുടെ നിലവിലുളള ഒഎസ് ഉപയോഗിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് ബിറ്റ്കീ.

ബിറ്റ്കീ ഉപയോഗിച്ച് ഒരു ബൂട്ടബിള്‍ യുഎസ്ബി/സിഡി എങ്ങനെ സൃഷ്ടിക്കാം?

1. ഓഎസ് ഇമേജ് ഡൗണ്‍ലോഡ് ചെയ്യാനായി ആദ്യം ബിറ്റ്കീ വെബ്‌സൈറ്റില്‍ പോവുക.

2. ഡൗണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക, 64 ബിറ്റ് പതിപ്പ് ലഭിക്കും.

3. യുഎസ്ബി, സിഡിറോം തിരഞ്ഞെടുക്കുക. വായന മാത്രം (Read-only) ആയതിനാല്‍ രണ്ടാമത്തേത് സുരക്ഷിതമാണ്. ശരിയായ പരിരക്ഷ ഇല്ലാത്തതിനാല്‍ യുഎസ്ബി സ്റ്റിക്കറുകള്‍ക്ക് ബൂട്ട് ചെയ്ത ശേഷം അവ നീക്കം ചെയ്യാവുന്നതാണ്.

4. നിങ്ങളുടെ പ്രീയപ്പെട്ട പരിപാടി ഒരു സിഡിയില്‍ പകര്‍ത്തുക. അല്ലെങ്കില്‍ UNetbootin പോലുളള യൂട്ടിലിറ്റി ഒരു യുഎസ്ബി ഡ്രൈവിലേക്ക് ബിറ്റ്കീ ISO എഴുതാല്‍ ഉപയോഗിക്കുക.

5. ഇനി നിങ്ങളുടെ കമ്പ്യൂട്ടറിലെ വികസിതമായ ബൂട്ട് ഫംഗ്ഷന്‍ കീ ഉപയോഗിച്ച് ബിറ്റ്കീയിലേക്ക് ബൂട്ട് ചെയ്യുക.

6. ബൂട്ട് വിജയകരമായി കഴിഞ്ഞാല്‍ ഒരു പേപ്പര്‍ വാലറ്റ് സൃഷ്ടിക്കാന്‍ ബിറ്റ്കീ ഉപയോഗിക്കാം.

സിഇഎസ്‌ 2018ല്‍ പാനസോണിക്കിന്റെ പുതിയ ഒഎല്‍ഇഡി ടിവിയും ഡ്യുവല്‍-ഐഎസ്‌ഒ ക്യാമറയും

വണ്‍വാള്‍ട്ട്

1. ആദ്യം WarpWallet വെബ്‌സൈറ്റിലേക്ക് പോവുക. അവിടെ url-ലേക്ക് SHA-256 sum ചേര്‍ക്കുക.

2. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു HTML ഫയലായി സേവ് ചെയ്യുകയും യുഎസ്ബി ഡ്രൈവിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുക.

3. മുകളില്‍ പറഞ്ഞ ബിറ്റ്കീ പോലുളള ബൂട്ട് ചെയ്യാവുന്ന ലിനക്‌സ് വിതരണങ്ങള്‍ ബൂട്ട് ചെയ്യുക.

4. HTML ഫയല്‍ ബിറ്റ്കീയിലേക്ക് പകര്‍ത്തുക.

5. SHA-256 പരിശോധിച്ച് ഉറപ്പിക്കുന്നതിന് sha256sum warp.html തുറക്കുക.

6. ക്രോം/ ഫയര്‍ഫോക്‌സിലെ ലോക്കല്‍ ഫയലായി HTML ഫയല്‍ തുറക്കുക.

7. എന്‍ട്രോപ്പ് അല്‍ഗോരിതമായ One Shall Pass-ല്‍ പ്രവര്‍ത്തിക്കുന്ന ഒരു പാസ്ഫ്രയിസ് സൃഷ്ടിക്കുക.

8. HTML ഫയലില്‍ പാസ്ഫ്രയിസ് ഉപയോഗിക്കുക, അവിടെ ഇമെയില്‍ അഡ്രസ് 'salt' എന്നു നല്‍കുക.

9. ഫോണ്‍ ഉപയോഗിച്ച് പൊതുവായ QR കോഡ് സ്‌കാന്‍ ചെയ്യുക, അതിനു ശേഷം ഇന്റര്‍നെറ്റ് ഉപയോഗിച്ച് ട്രാന്‍സ്ഫര്‍ ചെയ്യുക.

10. അവസാനം ബിറ്റ്കീ ഷട്ട്ഡൗണ്‍ ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Cryptocurrencies can feel secure, because they decentralize and often anonymize digital transactions. They also validate everything on public, tamper-resistant blockchains.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot