പാന്‍ കാര്‍ഡിനെ കുറിച്ച് അറിയേണ്ടതെല്ലാം!

Written By:

ആദായ നികുതി നല്‍കുന്ന പത്ത് അക്ക ആല്‍ഫബറ്റിക്ക് നമ്പറാണ് പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. ഇന്ത്യന്‍ പൗരത്വമുളള ആര്‍ക്കും പാന്‍ കാര്‍ഡ് സ്വന്തമാക്കാം.

പാന്‍ കാര്‍ഡിനെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

അഞ്ചു ലക്ഷത്തിന്‍ മേല്‍ വിലയുളള വസ്തുതകള്‍, ക്രഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ ഉളളവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പല സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമാണ്.

#2

പാന്‍ കാര്‍ഡ് നിങ്ങള്‍ക്ക് രണ്ട് രീതിയില്‍ സ്വന്തമാക്കാം. ആദ്യത്തേത് രാജ്യത്ത് പാന്‍കാര്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ ഇന്‍കം ടാക്‌സ് ചുമതലപ്പെടുത്തിയ ഏതെങ്കിലും ഏജന്‍സി വഴി പാന്‍കാര്‍ഡ് സ്വന്തമാക്കാം, രണ്ടാമത്തേത് പാന്‍കാര്‍ഡ് എളുപ്പത്തില്‍ നല്‍കാം എന്നു പറഞ്ഞ് പ്രവര്‍ത്തിക്കുന്ന പല ഏജന്‍സികളും ഉണ്ട്. ഇന്‍കം ടാക്‌സ് ചുമതലപ്പെടുത്തിയ ഏജന്‍സിയുമായി ബന്ധപ്പെടുന്നതാണ് ഉചിതം.

എങ്ങനെ പാന്‍കാര്‍ഡ് ഓണ്‍ലൈനില്‍ അപേക്ഷിക്കാം?

എന്‍എസ്ഡിഎല്‍ (NSDL) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക)

കേന്ദ്ര നികുതു വകുപ്പിന്റെ കീഴിലുളള എന്‍എസ്ഡിഎല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്നും നിങ്ങള്‍ക്കു വേണ്ട ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ സൈറ്റിലുളള പാന്‍കാര്‍ഡിനു വേണ്ടിയുളള അപേക്ഷ പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

 

സ്‌റ്റെപ്പ് 2

ഫോം തിരഞ്ഞെടുക്കുക

വെബ്‌സൈറ്റിലുളള മാനദണ്ഢങ്ങള്‍ നന്നായി വായിച്ച ശേഷം മെനുവില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുളള ഫോം തിരഞ്ഞെടുക്കേണ്ടതാണ്. നിങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെട്ട അപേക്ഷകനാണെന്നും രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

 

സ്‌റ്റെപ്പ് 3

ഓണ്‍ലൈനില്‍ അപേക്ഷ നല്‍കേണ്ട രീതി

ഓണ്‍ലൈന്‍ അപേക്ഷകര്‍ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളും ചേര്‍ത്ത് അപേക്ഷ അപ്‌ലോഡ് ചെയ്യാം. ഓഫ്‌ലൈനായാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍, വെബ്‌സൈറ്റില്‍ നിനന്ും ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആവശ്യമുളള രേഖകള്‍ക്കൊപ്പം അടുത്തുളള സര്‍വ്വീസ് സെന്ററില്‍ ഏര്‍പ്പിക്കാം.

 

സ്റ്റെപ്പ് 4

രണ്ട് ദിവസത്തിനുളളില്‍ പാന്‍കാര്‍ഡ് ലഭിക്കും ഫോം സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന രസീത് നമ്പര്‍ ഉപയോഗിച്ച് അപേക്ഷകന് നിലവിലെ അപേക്ഷയുടെ അവസ്ഥ അറിയാന്‍ സാധിക്കും. നിങ്ങള്‍ നല്‍കിയിട്ടുളള മേല്‍വിലാസത്തില്‍ രജിസ്‌റ്റേഡ് പോസ്റ്റില്‍ പാന്‍കാര്‍ഡ് ലഭിക്കുന്നതാണ്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം കൂടെ നടപ്പിലായ സാഹചര്യത്തില്‍ പാന്‍കാര്‍ഡ് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

പാന്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്ങ്‌സ് അക്കൗണ്ടുളള എല്ലാവരും തങ്ങളുടെ പാന്‍കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പാന്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് ഫോം 60 പ്രകാരമുളള സത്യവാഗ്മൂലം നല്‍കണം.

പാന്‍ കാര്‍ഡ് നിര്‍ബന്ധമുളള കാര്യങ്ങള്‍

. അഞ്ച് ലക്ഷം രൂപയ്ക്കു മുകളില്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പോന്‍ കാര്‍ഡ് നിര്‍ബന്ധം.
. 50,000 രൂപയില്‍ അധികം എല്‍ഐസി പ്രീമിയം അടയ്ക്കണമെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
. യാത്ര ചെയ്യുന്നവര്‍ ഹോട്ടലുകളില്‍ മുറി എടുക്കുമ്പോള്‍ വാടക 25,000 രൂപയ്ക്കു മുകളിലാണെങ്കില്‍ പാന്‍ കാര്‍ഡ് അത്യാവശ്യം.
. പുതിയ ടെലികോം കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാന്‍ കാര്‍ഡ് ഉപയോഗിച്ചു വേണം അപേക്ഷിക്കാന്‍.
. 50,000 രൂപയ്ക്കു മുകളില്‍ പണമിടപാട് നടത്തുമ്പോള്‍ പാന്‍കാര്‍ഡ് അത്യാവശ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A Permanent Account Number (PAN) is one of the most important documents in the country today. It is an identification number which the Income Tax Department gives to all taxpayers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot