Home
How to

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ രാത്രിയിലെ ഫോട്ടോകള്‍ മികച്ചതാക്കാം?

By Archana V

സ്മാര്‍ട് ഫോണുകളില്‍ കൂടുതല്‍ പുതിയ സവിശേഷതകള്‍ ലഭ്യമാക്കാനുള്ള മത്സരത്തിലാണ് നിര്‍മാതാക്കള്‍. ക്യാമറയ്ക്ക് പ്രാധാന്യം നല്‍കുന്ന നിരവധി ഫോണുകള്‍ ഇപ്പോള്‍ എത്തുന്നുണ്ട്. കോംപാക്ട് ക്യാമറയേക്കാള്‍ മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇവ ഉപയോഗിച്ച് രാത്രിയില്‍ എടുക്കുന്ന ഫോട്ടോകളുടെ വ്യക്തത കുറയുന്നു എന്ന പരാതി പലപ്പോഴും കേള്‍ക്കാറുണ്ട്.

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ രാത്രിയിലെ ഫോട്ടോകള്‍ മികച്ചതാക്കാം?

കുറഞ്ഞ പ്രകാശത്തില്‍ മികച്ച ഫോട്ടോ എടുക്കാന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പല ഫീച്ചറുകളും പ്രയോജനപെടുത്താത്തതാണ് ഇതിന് കാരണം. ആന്‍ഡ്രോയ്ഡ് ഫോണില്‍ രാത്രിയിലും മികച്ച ഫോട്ടോ എടുക്കാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികള്‍ ഉണ്ട് അത് എന്തെല്ലാമാണന്ന് നോക്കാം.

ക്യാമറ നേരെ വയ്ക്കുക

ക്യാമറ നേരെ വയ്ക്കുക

രാത്രിയില്‍ എടുക്കുന്ന ഫോട്ടോകളിലേറെയും ബ്ലറര്‍ ആകാനുള്ള കാരണം വെളിച്ച കുറവും ക്യാമറയുടെ അനക്കവുമാണ്.അതിനാല്‍കഴിയുന്നത്ര ക്യമറ നേരെ വയ്ക്കാന്‍ ശ്രമിക്കുക.ഇതിനായി ട്രൈപോഡ് ഉപയോഗിക്കാം . അതില്ലെങ്കില്‍ ഉറച്ച പ്രതലത്തില്‍ ഫോണ്‍ വച്ച് ടൈമര്‍ ബട്ടണ്‍ ഉപയോഗപ്പെടുത്തുക.

നല്ല വെളിച്ചമുള്ള സ്ഥലം തിരഞ്ഞെടുക്കുക

നല്ല വെളിച്ചമുള്ള സ്ഥലം തിരഞ്ഞെടുക്കുക

ഇരുട്ടിലും ഇമേജ് എടുത്ത് കാണിക്കാന്‍ സഹായിക്കുന്ന സ്ട്രീറ്റ് ലൈറ്റ് പോലെ നല്ല പ്രകാശമുള്ള ഇടങ്ങള്‍ തിരഞ്ഞെടുക്കുക. ഇമേജിനാവശ്യമായ വെളിച്ചം കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

ക്യാമറ ഫ്‌ളാഷ് എല്ലായ്‌പ്പോഴും ഉദ്ദേശിച്ച ഫലം നല്‍കില്ല അതിനാല്‍ സ്വാഭാവിക വെളിച്ചം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.

ബ്ലാക് & വൈറ്റ് ഉപയോഗിക്കുക

ബ്ലാക് & വൈറ്റ് ഉപയോഗിക്കുക

വെളിച്ചം കുറവാണെങ്കില്‍ യഥാര്‍ത്ഥ നിറം ലഭിക്കില്ല. അതിനാല്‍ ബ്ലാക് ആന്‍ഡ് വൈറ്റ് ഫില്‍റ്റര്‍ വളരെ ഉപയോഗിക്കുക. ഇമേജിലെ നിറത്തില്‍ നിങ്ങള്‍ക്ക് തൃപ്തി ഇല്ലെങ്കില്‍ ഇത് ബ്ലാക് ആന്‍ഡ് വൈറ്റിലേക്ക് മാറ്റാം.

എച്ച്ഡിആര്‍ ഓണ്‍ ആക്കുക

എച്ച്ഡിആര്‍ ഓണ്‍ ആക്കുക

ഹൈ ഡൈനാമിക് റേഞ്ച് അഥവ എച്ച്ഡിആര്‍ ഫ്രെയിമിനുള്ളിലെ വ്യത്യസ്ത പ്രകാശ തീവ്രതകള്‍ തിരിച്ചറിഞ്ഞ് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കും. വെളിച്ചം കുറവുള്ളപ്പോഴും മികച്ച ഫോട്ടോ എടുക്കാന്‍ ഇത് സഹായിക്കും.

ഐഎസ്ഒ

ഐഎസ്ഒ

മിക്കവാറും എല്ലാ ക്യാമറ ആപ്പുകളിലും ഉള്ള ഈ ഈ ഫീച്ചര്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഐഎസ്ഒ ലെവല്‍ സെറ്റ് ചെയ്യുതിലൂടെ ക്യാമറ സെന്‍സറിന്റെ പ്രകാശത്തോടുള്ള സംവേദന ക്ഷമത കൂട്ടാനും കുറയ്ക്കാനും കഴിയും. അങ്ങനെ ഇത് ഉയര്‍ന്ന അല്ലെങ്കില്‍ താഴ്ന്ന പ്രകാശം തിരഞ്ഞെടുക്കും. താഴ്ന്ന വെളിച്ചത്തില്‍ കൂടുതല്‍ പ്രകാശം അകത്തേക്ക് എടുക്കണം എന്നുണ്ടെങ്കില്‍ ഐഎസ്ഒ ലെവല്‍ കൂട്ടുക.

 ഫ്‌ളാഷ് ലൈറ്റ്

ഫ്‌ളാഷ് ലൈറ്റ്

താഴ്ന്ന പ്രകാശത്തില്‍ ക്യാമറയ്ക്ക് പിന്തുണ നല്‍കുന്ന സംവിധാനമാണിത്. അതേസമയം മോശം ക്യാമറ ഫ്‌ളാഷുകളില്‍ നിന്നും സ്മാര്‍ട് ഫോണുകളില്‍ നിന്നുമുള്ള പ്രകാശം ഫോട്ടോയുടെ വ്യക്തതയെ ബാധിക്കും. അതിനാല്‍ ഫ്‌ളാഷ് ഓഫ് ചെയ്യുന്നതായിരിക്കും പലപ്പോഴും നല്ലത്.

ഷട്ടര്‍ സ്പീഡ്

ഷട്ടര്‍ സ്പീഡ്

ഫോട്ടോ എടുക്കാന്‍ ക്യാമറ ഉപയോഗിക്കുന്ന വേഗത വളരെ പ്രധാനമാണ്. കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ ഇമേജിന്റെ വിശദാംശങ്ങള്‍ കൂടുതലായി കിട്ടുകയും പ്രകാശത്തിന്റെ തീവ്രത കൂടുകയും ചെയ്യും. ഇത് മികച്ച ഫോട്ടോ ലഭിക്കാന്‍ സഹായിക്കും.

മികച്ച ക്യാമറ ആപ്പ്

മികച്ച ക്യാമറ ആപ്പ്

വിവിധ ക്യാമറ ആപ്പുകള്‍ ഇമേജുകള്‍ പ്രോസസ് ചെയ്യുന്നത് വ്യത്യസ്തമായിട്ടായിരിക്കും അതു പോലെ ഇമേജ് തിരിച്ചറിയുന്നതും വ്യത്യസ്ത വഴികളിലൂടെയായിരിക്കും. അതിനാല്‍ രാത്രി ഫോട്ടോഗ്രാഫിക്കായി മികച്ച ക്യാമറ ആപ്പുകള്‍ ഉപയോഗിക്കുക. . മികച്ച ഫോട്ടോ ലഭിക്കാന്‍ ഇത് സഹായിക്കും.

കൂടുതല്‍ ഗാഡ്ജറ്റ് ഉപയോഗിക്കുക

കൂടുതല്‍ ഗാഡ്ജറ്റ് ഉപയോഗിക്കുക

നിലവിലുള്ള ക്യാമറയുടെ നിലവാരം ഉയര്‍ത്തുന്നതിന് ആഡ്-ഓണ്‍ ലൈറ്റുകളും ഒടിജി ഫ്‌ളാഷുകളും മറ്റും ഉപയോഗിക്കുക. ഇമേജിന്റെ നിലവാരം ഉയര്‍ത്താന്‍ ഇത് സഹായിക്കും. സ്മാര്‍ട് ഫോണുകള്‍ക്ക് ഇണങ്ങുന്ന പോര്‍ട്ടബിള്‍ ഫ്‌ളാഷുകള്‍, ലൈറ്റുകള്‍, ഒടിജി ഫ്‌ളാഷുകള്‍ പോലുള്ള ഗാഡ്‌ജെറ്റുകള്‍ ലഭിക്കും.

ഇമേജ് എഡിറ്റിങ്

ഇമേജ് എഡിറ്റിങ്

അവസാനമായി തിരഞ്ഞെടുക്കാവുന്ന മാര്‍ഗമാണിതെങ്കിലും മികച്ച ഫലം നല്‍കും. ചിലപ്പോള്‍ ക്യാമറ താഴ്ന്ന പ്രകാശത്തിലും നന്നായി പ്രവര്‍ത്തിക്കുമെങ്കിലും ഇമേജ് പ്രോസസിങ് മോശമായതിനാല്‍ ഫോട്ടോയുടെ നിലവാരം നഷ്ടപ്പെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മികച്ച ഫോട്ടോ ലഭിക്കാന്‍ ഇമേജ് എഡിറ്റിങ് സഹായിക്കും.

Best Mobiles in India

English summary
How to take better images in night with an Android Device?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X