ആന്‍ഡ്രോയ്ഡ് ഫോണില്‍ രാത്രിയിലും മികച്ച ഫോട്ടോ എടുക്കാം

Posted By: Archana V

സ്മാര്‍ട്‌ഫോണ്‍ ടെക്‌നോളജി ഓരോ ദിവസവും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. പുതിയ സവിശേഷതകള്‍ ലഭ്യമാക്കി കൊണ്ട് ഫോണുകളെ കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍. ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്ന കാര്യങ്ങളില്‍ ഒന്ന് അതിലെ ക്യാമറയാണ്. കോംപാക്ട് ക്യാമറയേക്കാള്‍ മികച്ച സവിശേഷതകളോടെയാണ് ഇപ്പോള്‍ പല ഫോണ്‍ ക്യാമറകളും എത്തുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണില്‍ രാത്രിയിലും മികച്ച ഫോട്ടോ എടുക്കാം

കുറഞ്ഞ പ്രകാശത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഇവയ്ക്ക് കഴിയും. കുറഞ്ഞ പ്രകാശത്തില്‍ ഫോട്ടോ എടുക്കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന നിരവധി സവിശേഷതകള്‍ പല ഫോണിലും ഉണ്ട്. പക്ഷെ അത് പലതും തിരിച്ചറിയാത്തതിനാലാണ് രാത്രിയില്‍ നമ്മള്‍ എടുക്കുന്ന ഫോട്ടോകള്‍ പലതും വ്യക്തമല്ലാത്തതും നിലവാരം കുറഞ്ഞതുമാകുന്നത്.

രാത്രിയിലും മികച്ച ഫോട്ടോ എടുക്കാന്‍ സഹായിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിന്റെ അറിയപ്പെടാത്ത ചില സവിശേഷതകളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

താഴ്ന്ന പ്രകാശത്തിലും മികച്ച ഫോട്ടോ എടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില എളുപ്പ വഴികള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ഡിആര്‍ ഓണ്‍ ചെയ്യുക

ഹൈ ഡൈനാമിക് റേഞ്ച് അഥവ എച്ച്ഡിആര്‍ ഫ്രെയിമിനുള്ളിലെ വ്യത്യസ്ത പ്രകാശ തീവ്രതകള്‍ തിരിച്ചറിഞ്ഞ് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കും. താഴ്ന്ന പ്രകാശത്തില്‍ മികച്ച ഫോട്ടോ എടുക്കാന്‍ ഇത് സഹായിക്കും.

ഐഎസ്ഒ

ഈ ഫീച്ചര്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. കാരണം മിക്കവാറും എല്ലാ ക്യാമറ ആപ്പുകളിലും ഇതുണ്ടാവും. ഐഎസ്ഒ ലെവല്‍ സെറ്റ് ചെയ്യുന്നതിലൂടെ ക്യാമറ സെന്‍സറിന്റെ പ്രകാശത്തോടുള്ള സംവേദന ക്ഷമത കൂട്ടാനും കുറയ്ക്കാനും കഴിയും. അങ്ങനെ ഇത് കൂടുതല്‍ അല്ലെങ്കില്‍ കുറവ് പ്രകാശം തിരഞ്ഞെടുക്കും. താഴ്ന്ന വെളിച്ചത്തില്‍ കൂടുതല്‍ പ്രകാശം അകത്തേക്ക് എടുക്കണം എന്നുണ്ടെങ്കില്‍ ഐഎസ്ഒ ലെവല്‍ കൂട്ടുക.

ഫ്‌ളാഷ് ലൈറ്റ്

കുറഞ്ഞ വെളിച്ചത്തില്‍ ക്യാമറയെ പിന്തുണയ്ക്കുന്ന സംവിധാനമാണിത്. എന്നാല്‍ മോശം ക്യാമറ ഫ്‌ളാഷുകളില്‍ നിന്നും സ്മാര്‍ട് ഫോണുകളില്‍ നിന്നുമുള്ള പ്രകാശം ഫോട്ടോയുടെ വ്യക്തതയെ ബാധിക്കും. അതിനാല്‍ ഫ്‌ളാഷ് ഓഫ് ചെയ്ത് വയ്ക്കുന്നതായിരിക്കും പലപ്പോഴും നല്ലത്.

ഷട്ടര്‍ സ്പീഡ്

ഫോട്ടോ എടുക്കാന്‍ ക്യാമറ ഉപയോഗിക്കുന്ന വേഗത വളരെ പ്രധാനമാണ്. കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ ഇമേജിന്റെ വിശദാംശങ്ങള്‍ കൂടുതലായി കിട്ടുകയും പ്രകാശത്തിന്റെ തീവ്രത കൂടുകയും ചെയ്യും. ഇത് മികച്ച ഫോട്ടോ ലഭിക്കാന്‍ സഹായിക്കും.

മികച്ച ക്യാമറ ആപ്പ്

വ്യത്യസ്ത ക്യാമറ ആപ്പുകള്‍ ഇമേജുകള്‍ പ്രോസസ് ചെയ്യുന്നത് വ്യത്യസ്തമായിട്ടായിരിക്കും അതു പോലെ ഇമേജിനെ വെളിപ്പെടുത്തുന്നതും വ്യത്യസ്ത വഴികളിലൂടെയായിരിക്കും. അതിനാല്‍ രാത്രി ഫോട്ടോ ഗ്രാഫിക്കായി മികച്ച ക്യാമറ ആപ്പുകള്‍ ഉപയോഗിക്കുക. . മികച്ച ഫോട്ടോ ലഭിക്കാന്‍ ഇത് സഹായിക്കും.

അധിക ഗാഡ്ജറ്റ് ഉപയോഗിക്കുക

നിലവിലുള്ള ക്യാമറയുടെ നിലവാരം ഉയര്‍ത്തുന്നതിന് ആഡ്-ഓണ്‍ ലൈറ്റുകളും ഒടിജി ഫ്‌ളാഷുകളും മറ്റും ഉപയോഗിക്കുക. ഇമേജിന്റെ നിലവാരം ഉയര്‍ത്താന്‍ ഇത് സഹായിക്കും. സ്മാര്‍ട് ഫോണുകള്‍ക്ക് ഇണങ്ങുന്ന പോര്‍ട്ടബിള്‍ ഫ്‌ളാഷുകള്‍, ലൈറ്റുകള്‍, ഒടിജി ഫ്‌ളാഷുകള്‍ പോലുള്ള ഗാഡ്‌ജെറ്റുകള്‍ ലഭിക്കും.

ഇമേജ് എഡിറ്റിങ്

അവസാനമായി തിരഞ്ഞെടുക്കാവുന്ന മാര്‍ഗമാണിത്. എങ്കിലും മികച്ച ഫലം നല്‍കുമെന്ന കാര്യം ഉറപ്പാണ്. ചിലപ്പോള്‍ ക്യാമറ താഴ്ന്ന പ്രകാശത്തിലും നന്നായി പ്രവര്‍ത്തിക്കുമെങ്കിലും ഇമേജ് പ്രോസസിങ് മോശമായതിനാല്‍ ഫോട്ടോയുടെ നിലവാരം നഷ്ടപ്പെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മികച്ച ഫോട്ടോ ലഭിക്കാന്‍ ഇമേജ് എഡിറ്റിങ് സഹായിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to take better photos at night using Android Phone?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot