ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ മികച്ച ഫോട്ടോകള്‍ എടുക്കാം

|

നല്ല ക്യാമറയോ മികച്ച സ്മാര്‍ട്ട്‌ഫോണോ ഉണ്ടായത് കൊണ്ട് മാത്രം മനോഹരമായ ഫോട്ടോകള്‍ എടുക്കാന്‍ കഴിയുകയില്ല. അതിന് ചില സാങ്കേതിക അറിവുകള്‍ കൂടി വേണം. ഫോണില്‍ മികച്ച ഫോട്ടോകള്‍ എടുക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്ന കൊച്ചുകൊച്ച് അറിവുകള്‍ പങ്കുവയ്ക്കാം.

 

റെസല്യൂഷനും ഫോട്ടോയും

റെസല്യൂഷനും ഫോട്ടോയും

സ്മാര്‍ട്ട്‌ഫോണില്‍ ഫോട്ടോ എടുക്കുന്നതിന് മുമ്പ് സെറ്റിംഗിസ് പരിശോധിച്ച് റെസല്യൂഷന്‍ മനസ്സിലാക്കുക. പലപ്പോഴും താഴ്ന്ന റെസല്യൂഷനായിരിക്കും ക്രമീകരിച്ചിരിക്കുന്നത്. ആസ്‌പെക്ട് റേഷ്യോയും പരിശോധിക്കണം.

ഉയര്‍ന്ന റെസല്യൂഷനോട് കൂടിയ ചിത്രങ്ങള്‍ കൂടുതല്‍ മെമ്മറി ഉപയോഗിക്കുമെന്നതിനാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉണ്ടാവുന്നത് നല്ലതാണ്. അല്ലെങ്കില്‍ മുമ്പെടുത്ത ഫോട്ടോകള്‍ മറ്റെവിടെയെങ്കിലും സേവ് ചെയ്ത് കൂടുതല്‍ മെമ്മറി ഉറപ്പുവരുത്തുക.

 

ലെന്‍സ് വൃത്തിയാക്കുക

ലെന്‍സ് വൃത്തിയാക്കുക

ഫോട്ടോ എടുക്കുന്നതിന് മുമ്പ് ചെയ്യേണ്ട ഒരു പ്രധാന ജോലിയാണിത്. ഫോണുകള്‍ കൂടുതല്‍ സമയവും കൈകളിലും പോക്കറ്റിലും ഇരിക്കുന്നതിനാല്‍ ലെന്‍സിയും പൊടിയും വിരലടയാളവും ഉണ്ടാവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ലെന്‍സ് വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് ക്യാമറ ലെന്‍സ് തുടച്ച് വൃത്തിയാക്കുക.

മികച്ച ഫോട്ടോകള്‍ക്ക് ശരിയായ സെറ്റിംഗ്‌സ്
 

മികച്ച ഫോട്ടോകള്‍ക്ക് ശരിയായ സെറ്റിംഗ്‌സ്

ഒരു ഫോട്ടോയുടെ ഗുണമേന്മ നിശ്ചയിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളാണ്. എക്‌സ്‌പോഷര്‍ ടൈം, അപെര്‍ച്ചര്‍, ഐഎസ്ഒ വാല്യു എന്നിവയാണവ.

അപെര്‍ച്ചര്‍

അപെര്‍ച്ചര്‍

സ്മാര്‍ട്ട്‌ഫോണുകളില്‍ അപെര്‍ച്ചര്‍ ക്രമീകരിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് നാം ഐഎസ്ഒ വാല്യു, എക്‌സ്‌പോഷര്‍ ടൈം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഓട്ടോമെറ്റിക് മോഡില്‍ ക്യാമറ തന്നെ ഇവ തീരുമാനിക്കും. ഫോട്ടോ എടുക്കുന്നയാളിന് ഇവ ശരിയായി ക്രമീകരിക്കാന്‍ കഴിയുമെങ്കില്‍ മിഴിവുള്ള ചിത്രങ്ങള്‍ കിട്ടും.

എക്‌സ്‌പോഷര്‍ ടൈം

എക്‌സ്‌പോഷര്‍ ടൈം

പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ എക്‌സ്‌പോഷര്‍ ടൈം കൂട്ടുക. ഫോട്ടോകള്‍ക്ക് തെളിച്ചം കിട്ടാന്‍ ഇത് സഹായിക്കും. എന്നാല്‍ ചലിക്കുന്ന ചിത്രങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ എക്‌സ്‌പോഷര്‍ ടൈം കൂട്ടിവയ്ക്കുന്നത് ഗുണകരമല്ല. പുഴകളുടെ ഫോട്ടോകള്‍ക്കും രാത്രികാല ദൃശ്യങ്ങള്‍ക്കും മനോഹാരിത നല്‍കാന്‍ എക്‌സ്‌പോഷര്‍ ടൈം കൂട്ടുന്നതിലൂടെ കഴിയും.

ഐഎസ്ഒ വാല്യു

ഐഎസ്ഒ വാല്യു

സെന്‍സറിന്റെ പ്രകാശ സംവേദനക്ഷമതയാണ് (sensitivity) ഐഎസ്ഒ വാല്യു. ഉയര്‍ന്ന ഐഎസ്ഒ വാല്യുവും താഴ്ന്ന എക്‌സ്‌പോഷര്‍ ടൈമും ക്രമീകരിക്കുന്നത് മികച്ച ചിത്രങ്ങള്‍ നല്‍കും. ആവശ്യത്തിന് വെളിച്ചമില്ലാത്ത സാഹചര്യങ്ങളില്‍ ഇവ രണ്ടും കൂട്ടിവയ്ക്കുക.

ഐഎസ്ഒ വാല്യു കൂടുന്നതിന് അനുസരിച്ച് ഫോട്ടോകളുടെ വ്യക്തത കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഫോണിന്റെ സവിശേഷത കൃത്യമായി മനസ്സിലാക്കി ഐഎസ്ഒ വാല്യു ക്രമീകരിക്കുക.

മാന്വലായി ഫോക്കസ് ചെയ്യുക

മാന്വലായി ഫോക്കസ് ചെയ്യുക

മികച്ച ഫോട്ടോയ്ക്ക് ശരിയായി ഫോക്കസ് ചെയ്യേണ്ടത് ആവശ്യമാണ്. ഓട്ടോഫോക്കസ് ഉപകാരപ്രദമാണെങ്കിലും എല്ലായ്‌പ്പോഴും ഉദ്ദേശിച്ച ഫലം നല്‍കണമെന്നില്ല. നിങ്ങള്‍ പകര്‍ത്താന്‍ ഉദ്ദേശിക്കുന്ന വസ്തു കൃത്യമായി ഫോക്കസ് ചെയ്യാന്‍ ഓട്ടോഫോക്കസില്‍ കഴിയാതെ വരാം. മാന്വലായി ഫോക്കസ് ചെയ്യുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കഴിയും.

ഒന്നിലധികം ഫോട്ടോകള്‍ എടുക്കുക

ഒന്നിലധികം ഫോട്ടോകള്‍ എടുക്കുക

ഒരു ചിത്രത്തില്‍ ഉറച്ചുനില്‍ക്കുന്നതിന് പകരം ഒന്നിലധികം ഫോട്ടോകള്‍ എടുക്കുക. ഇതില്‍ നിന്ന് പിന്നീട് മികച്ച ചിത്രം തിരഞ്ഞെടുക്കാനാകും. വിപണിയില്‍ ലഭ്യമായ സ്മാര്‍ട്ട്‌ഫോണുകളില്‍ നല്ലൊരു പങ്കും നിരവധി ഇമേജ് ഫങ്ഷനുകള്‍ ഉള്ളവയാണ്. ഇവയും ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്തുക.

ഇരുകൈകളും ഉപയോഗിക്കുക

ഇരുകൈകളും ഉപയോഗിക്കുക

ഒരു കൈയില്‍ ഫോണ്‍ വച്ച് ഫോട്ടോ എടുക്കുമ്പോള്‍ കുലുങ്ങുന്നത് മൂലം ചിത്രങ്ങള്‍ക്ക് വ്യക്ത നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇരുകൈകളും കൊണ്ട് ഫോണ്‍ പിടിച്ച് ഫോട്ടോ എടുത്താല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ട്രൈപ്പോഡ് ഉപയോഗിക്കുക.

മൂന്നിന്റെ നിയമം

മൂന്നിന്റെ നിയമം

ലംബവും തിരശ്ചീനവുമായ രണ്ട് വരകള്‍ കൊണ്ട് ചിത്രത്തെ വിഭജിക്കുക. അപ്പോള്‍ നമ്മള്‍ പകര്‍ത്താന്‍ ഉദ്ദേശിക്കുന്ന വസ്തു വരകളിലോ വരകള്‍ ചേരുന്ന ബിന്ദുവിലോ വരണം. ഇതിനെയാണ് മൂന്നിന്റെ നിയമം അഥവാ സുവര്‍ണ്ണ അനുപാതം എന്നുപറയുന്നത്. ക്യാമറകളിലെ ഗ്രിഡ് ഓപ്ഷന്‍ ഉപയോഗിച്ച് ചിത്രങ്ങളെ വിഭജിക്കുക.

ഋജുവായ ഹൊറൈസണ്‍

ഋജുവായ ഹൊറൈസണ്‍

ഗ്രിഡ്‌ലൈന്റെ മറ്റൊരു പ്രയോജനമാണിത്. ദൂരേയ്ക്ക് നോക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന രേഖയാണ് ഫോട്ടോഗ്രാഫിയില്‍ ഹൊറൈസണ്‍. ഇത് എപ്പോഴും ഋജുവായിരിക്കണം (Straight).

സ്ഥലനിയമം

സ്ഥലനിയമം

ഫോട്ടോയിലെ വസ്തുക്കള്‍ക്ക് ശ്വസിക്കാനും കാണാനുമുള്ള സ്ഥലം നമ്മള്‍ നല്‍കണം. അല്ലെങ്കില്‍ ഫോട്ടോകളുടെ ജീവന്‍ നഷ്ടമാകും. ഉദാരഹരണത്തിന് എവിടേക്കെങ്കിലും നോക്കിയിരിക്കുന്ന ആളിന്റെ ഫോട്ടോ എടുക്കുമ്പോള്‍ നോട്ടത്തിന്റെ ദിശയില്‍ സ്ഥലം ഉണ്ടായിരിക്കണം. അപ്പോള്‍ എന്തിലേക്കാണ് നോക്കുന്നതെന്ന സൂചന കാഴ്ചക്കാരന് ലഭിക്കും. ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുക. ഫോര്‍ഗ്രൗണ്ടില്‍ വസ്തുക്കളുള്ളത് ഫോട്ടോയ്ക്ക് ഡെപ്ത് നല്‍കും.

മുകളില്‍ നിന്ന് ഫോട്ടോ എടുക്കുക

മുകളില്‍ നിന്ന് ഫോട്ടോ എടുക്കുക

സെല്‍ഫികളും മറ്റുള്ളവരുടെ പോട്രെയ്റ്റുകളും എടുക്കുമ്പോള്‍ ക്യാമറ കുറച്ച് ഉയര്‍ത്തിവയ്ക്കുക. ഇത് മികച്ച ഫോട്ടോ ഉറപ്പാക്കും. ക്യാമറ ഒരുപാട് ഉയരത്തില്‍ വച്ച് ഫോട്ടോ എടുക്കുന്നത് നല്ലതല്ല. ഫോട്ടോ എടുക്കാന്‍ തിരഞ്ഞെടുക്കുന്ന സമയവും പ്രധാനമാണ്. രാവിലെയും വൈകുന്നേരവുമാണ് ഫോട്ടോ എടുക്കാന്‍ ഏറ്റവും ഉത്തമം.

 പനോരമ മോഡ്

പനോരമ മോഡ്

പ്രകൃതി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പകര്‍ത്താന്‍ അനുയോജ്യമാണ് പനോരമ മോഡ്. എല്ലാ വിശദാംശങ്ങളോടെയും ദൃശ്യം പകര്‍ത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. പനോരമ മോഡ് ഇല്ലാത്ത ഫോണ്‍ ആണ് നിങ്ങളുടെ പക്കലുള്ളതെങ്കില്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.

പ്രകാശം ഉപയോഗിക്കുന്നതിലും അതീവ ശ്രദ്ധ വേണം. പ്രകാശ സ്രോതസ്സ് പിന്നില്‍ വരുന്ന വിധത്തില്‍ നിന്ന് ഫോട്ടോ എടുക്കുന്നതാണ് നല്ലത്. എന്നാല്‍ ചിലപ്പോള്‍ മുന്നില്‍ നിന്നുള്ള ലൈറ്റ് ഒഴിവാക്കാന്‍ കഴിയാതെ വരും. ഇത്തരം സാഹചര്യങ്ങളില്‍ ഫ്‌ളാഷ് ഉപയോഗിക്കുക. മറ്റുവഴികളില്ലാതെ വന്നാല്‍ മാത്രമേ ഫ്‌ളാഷിനെ കൂട്ടുപിടിക്കാവൂ. ഫ്‌ളാഷിട്ട് എടുക്കുന്നത് കൊണ്ട് മികച്ച ഫോട്ടോ കിട്ടണമെന്നില്ലെന്ന് മാത്രമല്ല പലപ്പോഴും മോശമാവുകയും ചെയ്യും. സൂം ചെയ്യുന്നത് കഴിയുന്നത്ര ഒഴിവാക്കുക.

സൂര്യാസ്തമയം

സൂര്യാസ്തമയം

സൂര്യാസ്തമയം പോലെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് HDR മോഡ് ഉപയോഗിക്കുക. നിറങ്ങള്‍ വ്യക്തമായും കൃത്യമായും പകര്‍ത്താന്‍ ഇതില്‍ കഴിയും.

 

 

 ബൊക്കേ മോഡ്

ബൊക്കേ മോഡ്

എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളിലും ബൊക്കേ ഇഫക്ട് ഉണ്ട്. ഇത് എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്ന് നോക്കാം.

1. ക്യാമറ ആപ്പില്‍ ബൊക്കേ മോഡ് പ്രവര്‍ത്തനക്ഷമമാക്കുക

2. പകര്‍ത്താന്‍ ഉദ്ദേശിക്കുന്ന വസ്തുവുമായുള്ള ദൂരം ശരിയായി ക്രമീകരിക്കുക

3. കഴിയുമെങ്കില്‍ അപെര്‍ച്ചര്‍ ക്രമീകരിക്കുക

4. ജനലുകളും ഗ്ലാസുകളും ബൊക്കേ ഇഫക്ടിന്റെ സൗന്ദര്യം കെടുത്തും

5. പശ്ചാത്തലത്തില്‍ നിറങ്ങള്‍ ഉണ്ടാകുന്നതാണ് നല്ലത്

സ്മാർട്ഫോണുകൾ മാത്രമല്ല, ലാപ്ടോപ്പുകളും സംരക്ഷിക്കേണ്ടതുണ്ട്; എങ്ങനെയെന്ന് മനസ്സിലാക്കാം!സ്മാർട്ഫോണുകൾ മാത്രമല്ല, ലാപ്ടോപ്പുകളും സംരക്ഷിക്കേണ്ടതുണ്ട്; എങ്ങനെയെന്ന് മനസ്സിലാക്കാം!

Best Mobiles in India

Read more about:
English summary
How to take better photos with your Android phone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X