എളുപ്പത്തില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാനായി...!

By Sutheesh
|

നിങ്ങള്‍ പിസിയില്‍ കൊടുത്തിട്ടുളള വാള്‍പേപ്പര്‍ ലോകം മുഴുവന്‍ കാണിക്കുവാന്‍ ആഗ്രഹിക്കുന്നുവോ, അല്ലെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്ത ആപോ, വിജിറ്റോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ, എങ്കില്‍ ഇതിനായി നിങ്ങള്‍ സ്‌ക്രീനിന്റെ സ്‌ക്രീനിന്‍ഷോട്ട് എടുക്കേണ്ടി വരും.

 

നിങ്ങളില്‍ പലര്‍ക്കും മൊബൈലിലോ, പിസിയിലോ, ടാബ്‌ലറ്റിലോ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടാവും. താഴെ കൊടുത്തിരിക്കുന്ന സ്ലൈഡില്‍ വ്യത്യസ്ത ഡിവൈസുകളില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനുളള മാര്‍ഗങ്ങളാണ് പറയുന്നത്. ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഏത് ഡിവൈസിലും എളുപ്പത്തില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാവുന്നതാണ്.

1

1

സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലറ്റിലും സ്‌ക്രീന്‍ഷോട്ട് എടുക്കുന്ന രീതി ഏകദേശം ഒന്നാണ്. നിങ്ങളുടെ കൈയില്‍ ഐപാഡോ, ഐപോഡോ, ഐഫോണോ, വിന്‍ഡോയോ കൂടാതെ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റ് ആണെങ്കില്‍ കൂടി അതില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനായി സൈഡില്‍ കൊടുത്തിരിക്കുന്ന പവര്‍ ബട്ടനും, ഹോം ബട്ടനും ഒരുമിച്ച് അമര്‍ത്തുകയാണ് വേണ്ടത്. നിങ്ങളുടെ സ്‌ക്രീന്‍ഷോട്ട് ഫോണില്‍ കൊടുത്തിട്ടുളള സ്‌ക്രീന്‍ഷോട്ട് ഫോള്‍ഡറില്‍ സേവ് ചെയ്യപ്പെടുന്നതായിരിക്കും.

 

2

2

നിങ്ങള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിന് മുന്നോടിയായി നിങ്ങള്‍ രണ്ട് സ്‌റ്റെപ്പ് പിന്തുടരേണ്ടതുണ്ട്. ആദ്യമായി നിങ്ങളുടെ ലാപ്‌ടോപിലോ പിസിയിലോ ഉളള കീബോര്‍ഡില്‍ കൊടുത്തിരിക്കുന്ന പ്രിന്റ്‌സ്‌ക്രീന്‍ ബട്ടണ്‍ അമര്‍ത്തുക. ഇതിനുശേഷം പെയിന്റ് ടൂളില്‍ പോയി അതിനെ പേസ്റ്റ് ചെയ്യുകയോ കണ്‍ട്രോള്‍ സി ചെയ്യുകയോ ചെയ്ത് അതിനെ റീസൈസ് ചെയ്യാവുന്നതാണ്.

 

3
 

3

ബ്രൗസറില്‍ സ്‌ക്രീന്‍ഷോട്ട് ആഡ്ഓണ്‍ ചെയ്യുന്നതിനായി ആദ്യമായി ക്രോം എക്‌സ്റ്റന്‍ഷനില്‍ പോയി Awesome Screenshot എന്ന പേരില്‍ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസറിന്റെ സൈഡില്‍ കൊടുത്തിരിക്കുന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് ഏത് തരത്തിലാണ് സ്‌ക്രീന്‍ഷോട്ട് എടുക്കേണ്ടത് ആ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ ഏത് ഓപ്ഷനാണോ തിരഞ്ഞെടുക്കുന്നത് അതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പുതിയ ടാബില്‍ സ്‌ക്രീന്‍ഷോട്ട് തുറക്കപ്പെടും, ഇത് നിങ്ങള്‍ക്ക് സേവ് ചെയ്യാവുന്നതാണ്.

4

4

നിങ്ങള്‍ മാക്ബുക്ക് ആണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ cmd + shift + 3 ബട്ടണുകളെ ഒരേ സമയം അമര്‍ത്തുക, നിങ്ങളുടെ പൂര്‍ണ്ണമായ സ്‌ക്രീന്‍ഷോട്ട് വരുന്നതായിരിക്കും.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X