ഇന്ന് പ്രശസ്തമായ പല വെബ്സൈറ്റുകളുടെയും പണ്ടത്തെ രൂപം എങ്ങനെയായിരുന്നു എന്നറിയണമോ?

Written By:

നമ്മുടെ ഗൂഗിളും യുട്യൂബും ഫേസ്ബുക്കും അടക്കം ഇന്ന് പ്രശസ്തമായ പല സൈറ്റുകളും പണ്ട് എങ്ങനെയായിരുന്നു എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇന്നത്തെ ചെറുപ്പത്തിന് ഇതിനെ കുറിച്ച് വ്യക്തമായ ധാരണകൾ ഒന്നും തന്നെയുണ്ടായിരിക്കലോ. ഇനി പണ്ടുതൊട്ടേ ഉപയോഗിച്ചു വരുന്ന ആളുകൾ ആണെങ്കിൽ കൂടെ ചെറുതായി ചെറുതായി വരുന്ന മാറ്റങ്ങൾ കാരണം ഒറ്റയടിക്ക് പഴയ രൂപം എങ്ങനെയായിരുന്നു എന്നറിയുക ബുദ്ധിമുട്ട് തന്നെയാണ്.

പല വെബ്സൈറ്റുകളുടെയും പണ്ടത്തെ രൂപം എങ്ങനെയായിരുന്നു എന്നറിയണമോ?

എന്തായാലും അങ്ങനെ നമ്മുടെ പ്രിയപ്പെട്ട ഓരോ വെബ്സൈറ്റുകളുടെയും പഴയകാല രൂപങ്ങൾ കാണുമ്പോൾ അതീവ രസകരമായിരിക്കും. ഒരേസമയം ചിരിയും ചിന്തയും അത്ഭുതവും അതിശയവുമെല്ലാം നമുക്ക് തോന്നിപ്പോകും. കാരണം അന്നത്തെ രൂപവും ഇന്നത്തെ അവസ്ഥയും തമ്മിലുള്ള സാരമായ വ്യത്യാസങ്ങൾ തന്നെ. ഒപ്പം ടെക്‌നോളജി എന്തുമാത്രം പുരഗതിയിലെത്തി എന്നും നമുക്ക് മനസ്സിലാക്കാൻ പറ്റും.

ചില വെബ്സൈറ്റുകളുടെ പഴയകാല ചിത്രങ്ങൾ നോക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിൾ

ടെക്ക് ഭീമൻ ഗൂഗിളിന്റെ പഴയ കാല രൂപങ്ങളിലൊന്ന്. പ്രത്യക്ഷത്തിൽ ഒരുപക്ഷെ വലിയ മാറ്റങ്ങളൊന്നും തോന്നില്ലെങ്കിലും ഓരോ ഭാഗത്തും സാരമായ മാറ്റങ്ങളായി കാലങ്ങളായി വന്നിട്ടുണ്ടെന്ന് സസൂക്ഷ്മം വീക്ഷിക്കുമ്പോൾ മനസ്സിലാകും.

ഫേസ്ബുക്ക്

ഫേസ്ബുക്കിന്റെ ഒരു പഴയകാല ലോഗിൻ പേജ് ആണിത്. ലോഗിൻ ചെയ്യുന്നതോടെ കൂടുതൽ പഴയകാലത്തെ രൂപങ്ങൾ കാണാൻ സാധിക്കും. ആഴ്ചയിലെന്നോണം മാറ്റങ്ങൾ കൊണ്ടുവരുന്ന ഫേസ്ബുക്ക് കടന്നുവന്ന വഴികളിലൂടെ നോക്കുമ്പോൾ രസകരമായ പലതും നമുക്ക് കാണാം.

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

യൂട്യൂബ്

ഇത് യുട്യൂബ് തന്നെയാണോ എന്ന് ഇന്നത്തെ ചെറുപ്പക്കാർക്ക് തോന്നിയേക്കാം. കാരണം അത്രയ്ക്കും മാറിയിട്ടുണ്ട് ഇന്നത്തത്തെ യുട്യൂബ്. പണ്ട് ആളുകൾ യുട്യൂബ് ഇങ്ങനെയായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത് എന്ന് ഇപ്പോൾ മനസ്സിലായല്ലോ.

ട്വിറ്റർ

ട്വിറ്റർ പിന്നെ പണ്ടുകാലത്ത് അധികമാരും നമ്മുടെ നാട്ടിലൊന്നും ഉപയോഗിച്ച് ശീലമില്ലാത്തതിനാൽ വലിയ പരിചയമുണ്ടാക്കാൻ സാധ്യതയില്ല. എങ്കിലും ഇന്ന് ട്വിറ്റർ ഉപോയോഗിക്കുന്നവർക്ക് അതിന്റെ പഴയകാല രൂപങ്ങൾ അത്ഭുതം ജനിപ്പിക്കുന്നവ തന്നെയാണ്.

യാഹൂ

ഇപ്പോൾ അല്പം പിറകിലായെങ്കിലും ഒരുകാലത്ത് ഗൂഗിളിനേക്കാൾ പ്രതാപത്തോടെ ടെക്ക് ലോകം വാണിരുന്ന യാഹുവിന്റെ പഴയകാല രൂപങ്ങളും രസകരം തന്നെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇങ്ങനെ ഒരുവിധം എല്ലാ വെബ്സൈറ്റുകളുടെയും കഴിഞ്ഞ കാലത്തിലേക്ക് ഒരു എത്തിനോട്ടം നമുക്ക് സാധ്യമാക്കിത്തരുന്നത് Wayback Machine എന്ന വെബ്സൈറ്റാണ്. ഓരോ വെബ്സൈറ്റുകളുടെയും പഴയകാലം എന്നുപറയുമ്പോൾ കഴിഞ്ഞ കാലത്തിലെ ഏതെങ്കിലുമൊരു രൂപം മാത്രമല്ല, മറിച്ച് ആ വെബ്സൈറ്റ് കടന്നുവന്ന വഴികളിലെ ഓരോ സമയങ്ങളിലൂടെയും നമുക്ക് കടന്നുചെല്ലാം.

ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോസും വിഡിയോസും എങ്ങനെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാം

2000ൽ ആ വെബ്സൈറ്റ് എങ്ങനെയായിരുന്നു, 2005ൽ ആ വെബ്സൈറ്റ് എങ്ങനെയായിരുന്നു എന്ന് തുടങ്ങി ഏത് കാലഘട്ടത്തിലെയും ഒരു വെബ്സൈറ്റിന്റെ രൂപം നമുക്ക് നോക്കാം. എങ്ങനെയാണ് ഈ വെബ്സൈറ്റ് വഴി ഇത് കണ്ടെത്തുക എന്ന് ചുവടെ നിന്നും മനസ്സിലാക്കാം. ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ ഓരോ സ്റ്റെപ്പുകളും.

1. ആദ്യം ഈ വെബ്‌സൈറ്റിലേക്ക് പോകുക.

2. ഏത് വെബ്സൈറ്റിന്റെ വിവരങ്ങൾ ആണോ വേണ്ടത് അത് ടൈപ്പ് ചെയ്യുക.

3. ഉദാഹരണത്തിന് ഫേസ്ബുക്ക്. ക്ലിക്ക് ചെയ്ത ശേഷം ഏത് വർഷം ഏത് സമയം എന്നൊക്കെ അവിടെ തിരഞ്ഞെടുക്കാം.

4. താഴെ കാണിക്കുന്ന ഗ്രാഫിലൂടെ ലഭ്യമായ വർഷങ്ങളിലെയും ദിവസങ്ങളിലേയുമെല്ലാം വിവരങ്ങൾ നമുക്ക് എടുക്കാം.

ഐട്യൂണ്‍സ് ഇല്ലാതെ എങ്ങനെ ഐഫോണിലേക്ക് പാട്ടുകള്‍ ചേര്‍ക്കാം?

English summary
This is a website where you can search all websites past design. You can see how those websites looks in past.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot