കുഞ്ഞുണ്ടാകാന്‍ പോകുന്നവര്‍ക്കായി ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ്; എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

Posted By: Staff

കുഞ്ഞുണ്ടാകാന്‍ പോകുന്നവര്‍ക്കായി ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ്; എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

ഫെയ്‌സ്ബുക്കില്‍ പുതിയ അപ്‌ഡേറ്റ്എത്തി. എക്‌സ്‌പെക്റ്റിംഗ് എ ബേബി (Expecting A Baby) സ്റ്റാറ്റസാണ് അമ്മ/അച്ഛനാകാന്‍ പോകുന്നവര്‍ക്കായി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ ടൈംലൈനിലെ ലൈഫ് ഇവന്റ് വിഭാഗത്തിലാണ് ഈ സ്റ്റാറ്റസ് ലഭിക്കുക.

പ്രസവ തിയ്യതി, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ, രക്ഷിതാക്കളുടെ പേര്, സ്ഥലം, വിവരണം എന്നീ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്താനാകുക. അനുബന്ധ ഫോട്ടോകളും അപ്‌ലോഡ് ചെയ്യാം. അപ്‌ഡേറ്റ് ഷെഡ്യൂള്‍ ചെയ്ത് വെക്കാനും സൗകര്യമുണ്ട്. സാധാരണ രീതിയില്‍ പുതിയ അംഗം വരുന്ന വാര്‍ത്ത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യേണ്ടിയിരുന്നു. സ്റ്റാറ്റസായി വരുന്നതോടെ ഉപയോക്താക്കള്‍ക്ക് കാര്യങ്ങള്‍ എല്ലാവരേയും അറിയിക്കാന്‍ അല്പം കൂടി എളുപ്പമായിരിക്കുകയാണ്.

ലൈഫ് ഇവന്റ് വിഭാഗത്തില്‍ ഇതല്ലാതെ ധാരാളം സ്റ്റാറ്റസുകള്‍ ഇപ്പോഴുണ്ട്. ഇത് വഴി നിങ്ങളുടെ ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും ഫെയ്‌സ്ബുക്ക്  സുഹൃത്തുക്കള്‍ക്ക് വേഗത്തില്‍ അറിയാന്‍ സാധിക്കും.


'എക്‌സ്‌പെക്റ്റിംഗ് എ ബേബി' സൗകര്യം എങ്ങനെ ഉപയോഗിക്കാം

  • നിങ്ങളുടെ ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ പോകുക

  • ലൈഫ് ഇവന്റ് ഓപ്ഷനില്‍ ക്ലിക് ചെയ്യുക

  • ഫാമിലി&റിലേഷന്‍ഷിപ്പ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ കഴ്‌സര്‍ വെയ്ക്കുകയോ അല്ലെങ്കില്‍ ക്ലിക് ചെയ്യുകയോ വേണം

  • എക്‌സ്‌പെക്റ്റിംഗ് എ ബേബി എന്നതില്‍ ക്ലിക് ചെയ്യുക

  • പിന്നീട് കാണുന്ന ഭാഗത്ത് നിങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന വിവരങ്ങള്‍ ചേര്‍ക്കുക, സേവ് ചെയ്യുക

ചിലര്‍ക്ക് ഈ സൗകര്യവും ഇത് വരെ ലഭ്യമായിട്ടില്ല. ഘട്ടം ഘട്ടമായാകും ഇത് ഉപയോക്താക്കളിലെത്തുക. ഇതുപോലെ കുഞ്ഞുണ്ടായ വിവരവും വിവാഹവാര്‍ത്തയും ബന്ധം വേര്‍പ്പെടുത്തലും അങ്ങനെ എല്ലാം ഇതില്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot