എങ്ങനെ ജിമെയിലില്‍ ഒരു സിഗ്നേച്ചര്‍ ചേര്‍ക്കാം ?

Posted By: Super

എങ്ങനെ ജിമെയിലില്‍ ഒരു സിഗ്നേച്ചര്‍ ചേര്‍ക്കാം ?

സിഗ്നേച്ചര്‍ എന്നത് കൊണ്ട്  ഇവിടെ ഉദ്ദേശിക്കുന്നത്, നിങ്ങളുടെ പേരോ, കോണ്ടാക്റ്റ് വിവരങ്ങളോ, ഇഷ്ടപ്പെട്ട ഒരു വരിയോ നിങ്ങള്‍ അയക്കുന്ന എല്ലാ ഈ-മെയില്‍ സന്ദേശങ്ങള്‍ക്കും അടിയില്‍ ഓട്ടോമാറ്റിക്കായി ചേര്‍ക്കുന്നതിനെയാണ്. ചുവടെ ചിത്രത്തില്‍ കാണുന്നത് ഒരു ഉദാഹരണമാണ് .


എങ്ങനെ ഒരു സിഗ്നേച്ചര്‍ ഉണ്ടാക്കാം

  • ജിമെയില്‍ അക്കൌണ്ട് തുറക്കുക
 
  • മുകളില്‍ വലത്തേ അറ്റത്തുള്ള ഗിയര്‍ ഐക്കണില്‍  ക്ലിക്ക് ചെയ്യുക.

എന്നിട്ട് സെറ്റിംഗ്സ് തിരഞ്ഞെടുക്കുക.

 
  • അപ്പോള്‍ വരുന്ന പേജിന്റെ താഴെ സിഗ്നേച്ചര്‍ ഓപ്ഷന്‍ കാണാം. അതിനു സമീപമുള്ള കളത്തില്‍ നിങ്ങള്‍ക്ക് വേണ്ട സിഗ്നേച്ചര്‍ ടെക്സ്റ്റ്‌ നല്കാം.റിച്ച് ടെക്സ്റ്റ്‌ സിഗ്നേച്ചര്‍ ആണ്  ഉപയോഗിക്കുന്നതെങ്കില്‍ 10 ,000 ക്യാരക്ടറുകള്‍ വരയെ നല്‍കാനാകൂ.
 
  • സേവ് ചെയ്ഞ്ചസില്‍ ക്ലിക്ക് ചെയ്യുക.

 

സിഗ്നേച്ചറുകള്‍ നിങ്ങളുടെ മെസ്സേജില്‍ നിന്നും രണ്ടു വരകള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കും. ജിമെയിലില്‍ ഒരു സിഗ്നേച്ചര്‍ കാണാനായി മെസ്സേജിനു താഴെയുള്ള ഷോ ട്രിംഡ്‌ കണ്ടെന്റ് ബട്ടണില്‍  ക്ലിക്ക് ചെയ്താല്‍ മതി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot