Home
How to

നിങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ഈ ഫേസ്‌ബുക്ക്‌ പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടാം

By Archana V

വിനോദം, ഗവേഷണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ന്‌ നമ്മള്‍ ഫേസ്‌ബുക്കില്‍ സമയം ചെലവഴിക്കാറുണ്ട്‌. കാര്യങ്ങള്‍ തിരയുന്നതിന്‌ പുറമെ മറ്റുള്ളവര്‍ക്ക്‌ കാണാനായി സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ്‌ ചെയ്യുകയും പതിവാണ്‌.

നിങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ഈ ഫേസ്‌ബുക്ക്‌ പ്രശ്‌നങ്ങള്‍ എങ

ചിലപ്പോള്‍ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുമ്പോഴും മറ്റും നിങ്ങള്‍ക്ക്‌ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്‌. കൂടാതെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഫേസ്‌ബുക്കിലെ മറ്റ്‌ ഫീച്ചറുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ചിലപ്പോള്‍ തടസ്സം ഉണ്ടാവുകയും ചെയ്യാം.

ഫേസ്‌ബുക്കില്‍ അഭിമുഖീകരിച്ചേക്കാവുന്ന ഇത്തരം ചില പ്രശ്‌നങ്ങളെ കുറിച്ചാണ്‌ ഇന്നിവിടെ പറയുന്നത്‌.

സന്ദര്‍ഭം1. ഫോട്ടോയും ആല്‍ബവും അപ്രത്യക്ഷമാവുക

സന്ദര്‍ഭം1. ഫോട്ടോയും ആല്‍ബവും അപ്രത്യക്ഷമാവുക

നമ്മുടെ ശരീരമാണെങ്കിലും ഫേസ്‌ ബുക്കാണെങ്കിലും എല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നില്ലേ എന്ന്‌ സമയാസമയങ്ങളില്‍ പരിശോധിക്കേണ്ടത്‌ ആവശ്യമാണ്‌. ഈ സാഹചര്യത്തില്‍ , ഫേസ്‌ബുക്ക്‌ തകരാറുകള്‍ പരിശോധിക്കാനായി സൈറ്റില്‍ പരിശോധന നടത്തുന്നതാണ്‌ , അപ്പോള്‍ ചില ഫോട്ടോകളും ആല്‍ബങ്ങളും താല്‍കാലികമായി അപ്രത്യക്ഷമാകും.

അല്‍പസമയം കഴിയുമ്പോള്‍ ഇവയെല്ലാം തിരികെ പ്രത്യക്ഷപ്പെടാനാണ്‌ സാധ്യത. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യുക.

സന്ദര്‍ഭം 2. ഒരു ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ നിന്നും തടയുക

സന്ദര്‍ഭം 2. ഒരു ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ നിന്നും തടയുക

നിങ്ങളുടെ സ്വഭാവം മോശവും ശല്യപ്പെടുത്തുന്നതും ആണന്ന്‌ മറ്റൊരാള്‍ക്ക്‌ തോന്നിയാല്‍ , അത്‌ സംബന്ധിച്ച്‌ അയാള്‍ക്ക്‌ പരാതിപ്പെടാന്‍ കഴിയും. ഇതിന്റെ ഫലമായി മെസ്സേജ്‌ അയക്കുക, ഫോട്ടോ ടാഗ്‌ ചെയ്യുക പോലുള്ള ഫീച്ചറുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും നിങ്ങളെ തടയും.

എന്നാല്‍ ഈ തടസം താല്‍ക്കാലികമായിരിരിക്കും ഏതാനം മണിക്കൂറുകള്‍ അല്ലെങ്കില്‍ ദിവസം മാത്രമെ ഇത്‌ നീണ്ടു നില്‍ക്കു. വീണ്ടും വിലക്ക്‌ നേരിടാതിരിക്കാന്‍ മോശം പെരുമാറ്റം ഒഴിവാക്കുക. അതല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട്‌ പൂര്‍ണമായി മരവിപ്പിച്ചേക്കും.

സന്ദര്‍ഭം 3: ഒരു ഫോട്ടോ അല്ലെങ്കില്‍ വീഡിയോ കാണുന്നതിന്‌ മുമ്പ്‌ മുന്നറിയിപ്പ്‌ കാണുക

സന്ദര്‍ഭം 3: ഒരു ഫോട്ടോ അല്ലെങ്കില്‍ വീഡിയോ കാണുന്നതിന്‌ മുമ്പ്‌ മുന്നറിയിപ്പ്‌ കാണുക

ഫേസ്‌ബുക്ക്‌ ഒരു സമൂഹ മാധ്യമം ആണ്‌. അപ്‌ലോഡ്‌ ചെയ്യുന്ന ഓരോ ഫോട്ടോയും വീഡിയോയും ലോകത്തെമ്പാടുമുള്ള ദശലക്ഷകണക്കിന്‌ പേരിലേക്ക്‌ എത്തിച്ചേരും. അതെസമയം വെബ്‌സൈറ്റിലെ ചില ഉള്ളടക്കങ്ങള്‍ കുട്ടികള്‍ക്ക്‌ അനുയോജ്യമായവ ആയിരിക്കില്ല.

ആളുകളെ ഉത്തരവാദിത്വത്തോടെ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്നതിനായി, ഗ്രാഫിക്‌ കണ്ടന്റ്‌ അടങ്ങിയിട്ടുള്ള ഫോട്ടോയുടെയും വീഡിയോയുടെയും ദൃശ്യത ഫേസ്‌ബുക്ക്‌ പരിമിതപ്പെടത്താറുണ്ട്‌.

സന്ദര്‍ഭം 4: ആല്‍ബത്തില്‍ ആഡ്‌ ഫോട്ടോസ്‌ ബട്ടണ്‍ കാണാതിരിക്കുക

സന്ദര്‍ഭം 4: ആല്‍ബത്തില്‍ ആഡ്‌ ഫോട്ടോസ്‌ ബട്ടണ്‍ കാണാതിരിക്കുക

ആല്‍ബത്തില്‍ ആയിരം ഫോട്ടോകള്‍ ഉള്‍പ്പെടുത്തി കഴിഞ്ഞെങ്കില്‍ നിങ്ങള്‍ക്ക്‌ ഈ ബട്ടണ്‍ കാണാന്‍ കഴിയില്ല. പരിധിയില്‍ എത്തിയതിനാലാണ്‌ ഇത്‌. അതേസമയം നിങ്ങള്‍ക്ക്‌ പുതിയ ഒരു ആല്‍ബം ഉണ്ടാക്കാം. അല്ലെങ്കില്‍ ഒരു ആല്‍ബത്തില്‍ നിന്നും മറ്റൊന്നിലേക്ക്‌ ഫോട്ടോസ്‌ മാറ്റികൊണ്ട്‌ പുതിയതിനായി സ്ഥലം ഉണ്ടാക്കാം.

സന്ദര്‍ഭം 5: ഫോട്ടോ ബ്ലാക്‌ബോക്‌സുകളായും ശൂന്യബോക്‌സുകളായും ബ്രോക്കണ്‍ ഇമേജുകളായും ലോഡ്‌ ചെയ്യുക

സന്ദര്‍ഭം 5: ഫോട്ടോ ബ്ലാക്‌ബോക്‌സുകളായും ശൂന്യബോക്‌സുകളായും ബ്രോക്കണ്‍ ഇമേജുകളായും ലോഡ്‌ ചെയ്യുക

എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക്‌ ഫോട്ടോസ്‌ കാണാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ ഫോട്ടോകള്‍ ബ്ലാക്‌ബോക്‌സുകളായും ശൂന്യ ബോക്‌സുകളായും ആണ്‌ കാണുന്നതെങ്കില്‍ വെബ്‌സൈറ്റില്‍ പ്രശ്‌നത്തെ കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുക.

More from GizBot

Best Mobiles in India

English summary
These days most of us spend our time on Facebook for various things that cover entertainment, research, and others. So today, in this article, we have answered for the list of problems you might be facing now on Facebook.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X