ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കാം, ആർടി ഓഫീസ് സേവനങ്ങൾ ഓൺലൈനിൽ

|

രാജ്യത്തെ റോഡ് ട്രാൻസ്പോർട്ട് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങളും ഓൺലൈൻ ആവുകയാണ്. നേരിട്ട് ആർ ടി ഓഫീസുകളിൽ എത്താതെ തന്നെ പല സേവനങ്ങളും ആളുകൾക്ക് ലഭ്യമാകും എന്ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയം വ്യക്തമാക്കുന്നു, ലൈസൻസിന് അപേക്ഷിക്കൽ, ആർസി പുതുക്കൽ,വാഹന രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളാണ് ഓൺ ലൈൻ ആകുന്നത്.

ഓൺലൈൻ

18 ഇന സേവങ്ങളാണ് നിലവിൽ ഓൺലൈനായി ആർടി ഓഫീസുകളിൽ നിന്നും ലഭിക്കുക. ആധാർ കാർഡ് മാത്രം ഉപയോഗിച്ച് ഇത് നേടാനാകും. അത്തരം സേവനങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു. ഈ സേവനങ്ങളിൽ നിങ്ങൾക്ക് ആവശ്യമുള്ള സേവനം ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം ഓൺലൈനായി ഇതിനായി അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വായിക്കുക: വാട്സാപ്പ് ചാറ്റുകൾ നഷ്ടപ്പെടാതെ ഫോൺ നമ്പർ മാറ്റാം, ചെയ്യേണ്ടത് ഇത്രമാത്രംകൂടുതൽ വായിക്കുക: വാട്സാപ്പ് ചാറ്റുകൾ നഷ്ടപ്പെടാതെ ഫോൺ നമ്പർ മാറ്റാം, ചെയ്യേണ്ടത് ഇത്രമാത്രം

സേവനങ്ങൾ

ലേണേഴ്സ് ലൈസൻസ്

ടെസ്റ്റ് ആവശ്യമില്ലാത്ത ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്

ഡ്രൈവിംഗ് ലൈസൻസിലെയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെയും വിലാസം മാറ്റൽ

ഇൻ്റർനഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകൽ

ലൈസൻസിൽ നിന്നുളള ക്ലാസ് ഓഫ് വെഹിക്കിൾ സറണ്ടർ

മോട്ടോർ വാഹനത്തിനായുള്ള താൽക്കാലിക രജിസ്ട്രേഷൻ അപേക്ഷ

ഫുള്ളി ബിൽറ്റ് ബോഡി ഉള്ള മോട്ടോർ വാഹനം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ

ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ നൽകുന്നതിനുള്ള അപേക്ഷ

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി എൻ‌ഒസി അനുവദിക്കുന്നതിനുള്ള അപേക്ഷ

മോട്ടോർ വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള നോട്ടീസ്

മോട്ടോർ വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ വിലാസം മാറ്റുന്നതിനെക്കുറിച്ചുള്ള നോട്ടീസ്

അംഗീകൃത ഡ്രൈവർ പരിശീലന കേന്ദ്രത്തിൽ നിന്ന് ഡ്രൈവർ പരിശീലന രജിസ്ട്രേഷനുള്ള അപേക്ഷ

ഡിപ്ലോമാറ്റിക് ഓഫീസറുടെ മോട്ടോർ വാഹനം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ

ഡിപ്ലോമാറ്റിക് ഓഫീസറുടെ മോട്ടോർ വാഹനത്തിന് പുതിയ രജിസ്ട്രേഷൻ മാർക്ക് നൽകാനുള്ള അപേക്ഷ

വാടക-വാങ്ങൽ കരാറിന് അംഗീകാരം നൽകൽ

വാടക-വാങ്ങൽ കരാർ റദ്ദാക്കൽ

കേന്ദ്ര ഐടി മന്ത്രാലയം

കേന്ദ്ര ഐടി മന്ത്രാലയത്തിൽ നിന്നും ആവശ്യമായ എല്ലാം അംഗീകാരവും പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് ലഭിച്ചിട്ടുണ്ടെന്നും റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയം വ്യക്തമാക്കി. ആർ ടി ഓഫീസുകളിൽ നേരിട്ട് എത്തുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറക്കാനും പുതിയ രീതിക്ക് കഴിയുമെന്ന് മന്ത്രാലയം പറയുന്നു. കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ നൽകാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്.

കൂടുതൽ വായിക്കുക: ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകൾ കാണാനും വഴിയുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രംകൂടുതൽ വായിക്കുക: ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകൾ കാണാനും വഴിയുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രം

ഓൺലൈൻ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാം

ഓൺലൈൻ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാം

• ആദ്യമായി ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയത്തിന്റെ official online portal എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

• വെബസൈറ്റിന് താഴെ നിന്നും സേവനം വേണ്ട സംസ്ഥാനം തെരഞ്ഞെടുക്കുക

• തെരഞ്ഞെടുത്ത സംസ്ഥാനത്തിൽ ക്ലിക്ക് ചെയ്താൽ ഓൺലൈൻ ആയി ലഭിക്കുന്ന 18 ഇന സേവനങ്ങൾ കാണാനാകും

• നിങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങൾ ഇവിടെ നിന്നും തെരഞ്ഞെടുക്കാം

• പോർട്ടലിൽ നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ച് തെരഞ്ഞെടുത്ത സേവനത്തിനുള്ള അപേക്ഷ പൂർത്തികരിച്ച് സബ്മിറ്റ് ചെയ്യുക

Best Mobiles in India

English summary
Services available from road transport offices across the country are also going online. Many services are available to the public without having to go directly to the RT offices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X