ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം ?

|

ഇന്ത്യയിലുടനീളമുള്ള ആർ‌ടി‌ഒ ഓഫീസുകൾ‌ക്ക് ഒറിജിനൽ‌ ലൈസൻ‌സ് നശിപ്പിക്കപ്പെടുകയോ തെറ്റായി സ്ഥാപിക്കുകയോ മോഷ്ടിക്കുകയോ ചെയ്ത ഒരു വ്യക്തിക്ക് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള അധികാരം നൽകിയിട്ടുണ്ട്. യഥാർത്ഥ ലൈസൻസ് നൽകിയ അതേ ആർ‌ടി‌ഒയിൽ നിന്ന് തനിപ്പകർപ്പ് ഡ്രൈവിംഗ് ലൈസൻസ് നൽകാം. കേരളത്തിൽ നിങ്ങൾക്ക് ഓഫ്‌ലൈനിലും ഓൺലൈനിലും തനിപ്പകർപ്പ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുവനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

എന്താണ് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്?

എന്താണ് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്?

ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ നശിപ്പിക്കുകയോ ചെയ്യപ്പെട്ടാൽ നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പാണ് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്.

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്: എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം ?

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്: എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം ?

ഡ്രൈവിംഗ് ലൈസൻസ് നമുക്ക് വളരെയധികം ആവശ്യമായി വരുന്ന ഒന്നാണ്. എപ്പോഴും കൈയിൽ കരുതേണ്ട ഈ ഐ.ഡി പ്രൂഫ് വാഹനങ്ങൾ ഓടിക്കുമ്പോഴും കൈയിൽ കരുതേണ്ടതാണ്. വെറുമൊരു ലൈസൻസ് ആയി മാത്രമല്ല. മറിച്ച്, മറ്റ് പല ആവശ്യങ്ങൾക്കുമായി ലൈസൻസ് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഈ ഡ്രൈവിംഗ് ലൈസൻസ് നഷപ്പെട്ടുകഴിഞ്ഞാൽ എങ്ങനെയാണു നമുക്ക് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കേണ്ടത് എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. ഇപ്പോൾ നമുക്ക് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി എടുക്കാവുന്നതാണ്.

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്: ഘട്ടങ്ങൾ

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്: ഘട്ടങ്ങൾ

ഡ്രൈവിംഗ് ലൈസൻസിന്റെ നമ്പർ അറിയാമെങ്കിൽ നിങ്ങൾക്ക് വളരെ ലളിതമായി ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാവുന്നതാണ്. ഓൺ‌ലൈനിൽ‌ ഒരു തനിപ്പകർ‌പ്പ് ഡ്രൈവിംഗ് ലൈസൻ‌സ് ലഭിക്കുന്നതിന് നിങ്ങൾ‌ ഇനിപ്പറയുന്ന ഘട്ടങ്ങൾ‌ പാലിക്കേണ്ടതുണ്ട്: ആദ്യം നിങ്ങൾ‌ എൽ‌എൽ‌ഡി ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. ലഭ്യമായ അപ്‌ലോഡ് ഓപ്ഷൻ വഴി ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക. പൂരിപ്പിച്ച എൽ‌എൽ‌ഡി ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് ആവശ്യമുള്ളിടത്ത് ഫോട്ടോഗ്രാഫുകൾ അറ്റാച്ചുചെയ്ത് ഫോമിൽ ഒപ്പിടുക

ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ

ലൈസൻസ് നമ്പർ കൂടി ഉണ്ടെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് ഡ്യൂപ്ലിക്കേറ്റിനായി ഓൺലൈൻ വഴി അപേഷിക്കാവുന്നതാണ്. ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി അപേഷിക്കുന്നതിന് നിങ്ങൾ 500 രൂപ ഫീസായി നൽകേണ്ടതാണ്. ഓൺലൈൻ വഴി അപേഷിക്കുന്നതിന് ആദ്യം തന്നെ https://mvd.kerala.gov.in/ എന്ന വെബ്സൈറ്റ് പരിശോധിക്കുക. അതിൽ ലൈസൻസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ലൈസൻസ് എന്ന ഓപ്‌ഷൻ ഈ വെബ് സൈറ്റ് തുറക്കുമ്പോൾ തന്നെ വലതു ഭാഗത്തു താഴെയായി കാണാവുന്നതാണ്.

റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (RTO)

ലൈസൻസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ 10 ഓപ്‌ഷനുകൾ ലഭിക്കുന്നു. അതിൽ നിങ്ങൾക്ക് വേണ്ട ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അപ്ലൈ ചെയ്യുവാനായി "Duplicate License" എന്ന ഓപ്‌ഷനിലും ക്ലിക്ക് ചെയ്യുക. തുടർന്ന് ഓപ്പണായി വരുന്ന വിൻഡോയിൽ മൂന്ന് കാര്യങ്ങളാണ് പൂരിപ്പിക്കേണ്ടത്. അതിൽ ആദ്യം നൽകിയിരിക്കുന്നത് നിങ്ങളുടെ 'റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്' (RTO) ആണ്.

ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ട രേഖകള്‍

ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ട രേഖകള്‍

അതിനു ശേഷം ലൈസൻസ് നമ്പറുകൾ നൽകുക. അതിനുശേഷം നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് നൽകി അടുത്ത ഓപ്‌ഷനിലേക്കു പോകുക. അവിടെ നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന എന്തെങ്കിലും പ്രൂഫ് നൽകി പേയ്മെന്റ് അടയ്ക്കുക. ഇത്തരത്തിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാവുന്നതാണ്.

1. വോട്ടേഴ്‌സ് ഐഡി
2. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി
3. പാന്‍ കാര്‍ഡ്
4. സ്‌കൂള്‍ മെട്രിക്യുലേഷന്‍ സര്‍ട്ടിഫിക്കറ്റ്
5. വോട്ടേഴ്‌സ് ഐഡി കാര്‍ഡ്
6. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്
7. പാസ്‌പോര്‍ട്ട്
8. ഫോട്ടോ ഇതില്‍ ഏതെങ്കിലും മതിയാകും

Best Mobiles in India

Read more about:
English summary
A duplicate driving license is a copy of existing driving licence that is issued to a person in case his driving license is stolen, lost, destroyed. RTO offices all across India are given the authority to issue a duplicate driving license to an individual whose original license is torn, misplaced or stolen.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X