എങ്ങനെ നിങ്ങളുടെ ലാപ്‌ടോപ്പിലെ ഡാറ്റകളുടെ ബാക്ക് അപ്പ് എടുക്കാം

Posted By: Super

എങ്ങനെ നിങ്ങളുടെ ലാപ്‌ടോപ്പിലെ ഡാറ്റകളുടെ ബാക്ക് അപ്പ് എടുക്കാം

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിലെ ഫയലുകള്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെട്ടു പോകാവുന്നതാണെന്ന കാര്യം പച്ചപ്പരമാര്‍ത്ഥമാണ്. ഒന്നുകില്‍ ഹാര്‍ഡ് ഡിസ്‌ക് അപ്പാടേ അടിച്ചു പോകാം, അല്ലെങ്കില്‍ ഏതെങ്കിലും വൈറസണ്ണന്‍മാര്‍ പണി തരാം. അതുകൊണ്ടു തന്നെ കമ്പ്യൂട്ടറിലെ ഡാറ്റകള്‍ക്ക് ബാക്ക്  അപ്പ് എടുത്തുവയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസക്കുകളാണ് ഇതിന് ഏറ്റവും അനുയോജ്യം. ഇനി എങ്ങനെ ഫയലുകള്‍ക്ക് ബാക്ക് അപ്പ് ഉണ്ടാക്കാം എന്ന് നോക്കാം.

  • കമ്പ്യൂട്ടറിന്റെ സ്റ്റാര്‍ട്ട്‌മെനുവില്‍ കയറുക

  • അതില്‍ നിന്ന് കണ്‍ട്രോള്‍ പാനല്‍ ഓപ്ഷന്‍ എടുത്ത് സിസ്റ്റം ആന്‍ഡ് മെയ്ന്റനന്‍സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

  • അത്‌ലെ ബാക്ക്  അപ്പ് ഓര്‍ റീസ്‌റ്റോര്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

  • സെറ്റ് അപ്പ് ബാക്ക് അപ്പ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.ബാക്ക് അപ്പ് ലൊക്കേഷന്‍ സെറ്റ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും.

  • ലൊക്കേഷന്‍ തിരയുമ്പോള്‍ നിങ്ങള്‍ക്ക്  എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക് തെരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞത് 10 ജിബി എങ്കിലും ഫ്രീ മെമ്മറി അതിലുണ്ടായിരിയ്ക്കണം.

  • ലൊക്കേഷന്‍ സെലക്ട് ചെയ്തിട്ട് നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക.

  • ഇതിന് കുറേ സമയം പിടിയ്ക്കും. അതുകൊണ്ട് രാത്രിയില്‍ കിടക്കാന്‍ പോകുന്ന സമയത്തോ മറ്റോ ഡാറ്റാ ബാക്ക് അപ്പ് ഷെഡ്യൂള്‍ ചെയ്യുന്നതാണ് ഉചിതം . കൃത്യമായി ബാക്ക് അപ്പ് സൂക്ഷിയ്ക്കുന്നത് എപ്പോഴും ഉപകാരപ്രദമാണ്.

 15000 രൂപയില്‍ താഴെ വിലയുള്ള 5 ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ടാബ്ലെറ്റുകള്‍  ഉയ്യോ…ചിരിപ്പിച്ച് കൊല്ലും ഈ ചൈനീസ് ഫോണുകള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot