ബാക്അപ് ചെയ്യാം... സ്മാര്‍ട്‌ഫോണ്‍ ഡാറ്റകള്‍ നഷ്ടപ്പെടാതിരിക്കാന്‍...

By Bijesh
|

നമ്മുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിരവധി ഡാറ്റകള്‍ സൂക്ഷിക്കാറുണ്ട്. വ്യക്തിപരമായതും അല്ലാത്തതും. അതോടൊപ്പം ധാരാളം ആപ്ലിക്കേഷനുകളും ഉണ്ടാകും. അവിചാരിതമായി ഫോണ്‍ വെള്ളത്തില്‍ വീഴുകയോ അല്ലെങ്കില്‍ വൈറസ് ആക്രമണമുണ്ടാവുകയോ ചെയ്താല്‍ എല്ലാ ഡാറ്റയും ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം.

 

ഫോര്‍മാറ്റ് ചെയ്യുകയോ റിപ്പയര്‍ ചെയ്യുകയോ ചെയ്താല്‍ സ്മാര്‍ട്‌ഫോണ്‍ ഒരുപക്ഷേ ഉപയോഗയോഗ്യമായേക്കാം. എന്നാല്‍ നഷ്ടപ്പെട്ട ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ പ്രയാസമാണ്.

ഇത്തരത്തില്‍ ഡാറ്റകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള പ്രതിവിധിയാണ് ബാക്അപ് ചെയ്യുക എന്നത്. ഓണ്‍ലൈന്‍ സ്‌റ്റോറേജ് സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇത്തരം സംവിധാനം ലഭ്യമാണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്തെങ്കിലും കാരണത്താല്‍ ഫോണിലെ ഡാറ്റകള്‍ നഷ്ടപ്പെട്ടാലും ഓണ്‍ലൈന്‍ ്‌സറ്റോറേജ് സംവിധാനത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റകള്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് തിരിച്ചെടുക്കാം എന്നതാണ് ഇതിന്റെ ഗുണം.

ഇനി എങ്ങനെയാണ് ഡാറ്റകള്‍ ബാക് അപ് ചെയ്യുന്നത് എന്നുനോക്കാം. അതിനായി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡാറ്റാ ബാക്അപ്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡാറ്റാ ബാക്അപ്

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗുഗിളിന്റെ സഹായത്തോടെയാണ് ഡാറ്റ ബാക്അപ് ചെയ്യുന്നത്. അതിനായി ആദ്യം സെറ്റിംഗ്‌സില്‍ പോയി പ്രൈവസി എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. ഇന്റര്‍നെറ്റ് ഓണാക്കാന്‍ മറക്കരുത്.

 

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡാറ്റാ ബാക്അപ്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡാറ്റാ ബാക്അപ്

അതില്‍ ബാക്അപ് മൈ ഡാറ്റ എന്ന ടാബില്‍ ക്ലിക് ചെയ്യുക.

 

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡാറ്റാ ബാക്അപ്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡാറ്റാ ബാക്അപ്

അതിനു താഴെയായി ഓട്ടോമാറ്റിക് റീസ്‌റ്റോര്‍ എന്നുകാണാം. അതില്‍ ക്ലിക് ചെയ്യുക. അതോടൊപ്പം ഡാറ്റ ശേഖരിക്കേണ്ട ഗൂഗിള്‍ അക്കൗണ്ടും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

 

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡാറ്റാ ബാക്അപ്
 

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡാറ്റാ ബാക്അപ്

ഇനി ഡാറ്റകള്‍ സൂക്ഷിക്കുന്നതിന് ആപ്ലിക്കേഷനുമുണ്ട്. മൈ ബാക്അപ് പ്രൊ അത്തരത്തിലുള്ള ഒന്നാണ്. ഫോണിലുള്ള ചിത്രങ്ങള്‍, വീഡിയോകള്‍, മെസേജ്, ഹോം സ്‌ക്രീന്‍ ഷോട്കട്ട് തുടങ്ങിയവയെല്ലാം ഈ ആപ്ലിക്കേഷന്‍ വഴി ബാക് അപ് ചെയ്യാം. ഒരേസമയം ക്ലൗഡിലും മെമ്മറി കാര്‍ഡിലും ഡാറ്റകള്‍ സൂക്ഷിക്കാന്‍ ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ഫോണ്‍ കേടുവരുകയോ വൈറസ് ബാധയുണ്ടാവുകയോ ചെയ്താല്‍ ഡാറ്റകള്‍ നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ല.

 

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡാറ്റാ ബാക്അപ്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡാറ്റാ ബാക്അപ്

എസ്.എം.എസുകള്‍ മാത്രം ബാക്അപ് ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് എസ്.എം.എസ്. പ്ലസ്. നിങ്ങളുടെ ജി മെയില്‍ അക്കൗണ്ടിലേക്കാണ് ഈ എസ്.എം.എസുകള്‍ ബാക്അപ് ചെയ്യപ്പെടുക.

 

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

ആപ്പിളിന്റെ ക്ലൗഡ് സ്‌റ്റോറേജ് സിസ്റ്റം ഐ ക്ലൗഡ് എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ ബാക്അപ് ചെയ്യുന്നതിനായി വൈ-ഫൈ കണക്ഷന്‍ ആവശ്യമാണ്. 5 ജി.ബി. സ്‌റ്റോറേജാണ് ഐ ക്ലൗഡില്‍ സൗജന്യമായി ലഭിക്കുന്നത്.

 

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

ആദ്യം സെറ്റിംഗ്‌സില്‍ പോയി ഐ ക്ലൗഡ് എന്ന ടാബില്‍ ക്ലിക് ചെയ്യുക

 

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

ഇനി അതില്‍ സ്‌റ്റോറേജ് ആന്‍ഡ് ബാക്അപ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

 

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

 ഐ ക്ലൗഡ് ബാക്അപിനുള്ള സ്വിച് ഓണ്‍ചെയ്യുക.

 

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

ഇനി പുറകിലേക്കു പോകാനുള്ള ബട്ടന്‍ ഒരു തവണ അമര്‍ത്തുക. അവിടെ നിങ്ങളുടെ ഫോണിലുള്ള ആപ്ലക്കേഷനുകളെല്ലാം കാണാം. അതില്‍ നിന്ന് ഏതെല്ലാം ആപ്ലിക്കേഷനുകള്‍ ബാക്അപ് ചെയ്യണമെന്ന് തെരഞ്ഞെടുക്കാം.

 

 ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

ആപ്പിള്‍ ഐഫോണില്‍ ഡാറ്റകള്‍ ബാക്അപ് ചെയ്യുന്നത്

അതില്‍ മാനേജ് സ്‌റ്റോര്‍ എന്നുകാണാം അത് അമര്‍ത്തുക. ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ തെരഞ്ഞെടുത്തശേഷം ബാക്അപ് ചെയ്താല്‍ മതി

ബാക്അപ് ചെയ്യാം... സ്മാര്‍ട്‌ഫോണ്‍ ഡാറ്റകള്‍ നഷ്ടപ്പെടാതിരിക്കാന്‍..
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X