എങ്ങനെ ഒരു വെബ് സൈറ്റ് ബ്ലോക്ക് ചെയ്യാം

Posted By: Staff

എങ്ങനെ ഒരു വെബ് സൈറ്റ് ബ്ലോക്ക് ചെയ്യാം

നിങ്ങളുടെ കുട്ടികള്‍ ഏതൊക്കെ വെബ് സൈറ്റുകള്‍ കാണുന്നു എന്നറിയാമോ ? എപ്പോഴെങ്കിലും ചില വെബ് സൈറ്റുകള്‍ അവര്‍ കാണാതിരിക്കാനായി ബ്ലോക്ക് ചെയ്യണമെന്നു തോന്നിയിട്ടുണ്ടോ? അത് പോലെ നിങ്ങളുടെ ഓഫീസിലെ ജോലിക്കാര്‍ തുടര്‍ച്ചയായി ഫെയ്സ്ബുക്ക് പോലെയുള്ള സൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ വഴിയുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും ഇതിനുള്ള സൌകര്യമുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കാന്‍ പലര്‍ക്കുമറിയില്ല.

എങ്ങനെ ഹിഡന്‍ പാസ്സ് വേഡുകള്‍ വായിച്ചെടുക്കാം ?

 
ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററിന്റെ 5 , 6,  7 , 8  തുടങ്ങിയ എല്ലാ വേര്‍ഷനുകളിലും പ്രൈവസി ഓപ്ഷനുണ്ട്. അത് ഉപയോഗിച്ച ഇത് സൈറ്റും നമുക്ക് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ആരെങ്കിലും ഈ സൈറ്റുകള്‍ തുറക്കാന്‍ ശ്രമിച്ചാലും തുറക്കാനാകില്ല.

ഈ വഴികള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഏത് വെബ് സൈറ്റും നിഷ്പ്രയാസം ബ്ലോക്ക് ചെയ്യാം

  1. ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ ഇല്ലെങ്കില്‍ അത് ഡൌണ്‍ലോഡ് ചെയ്യുക

  2. ബ്രൌസര്‍ പേജിനു മുകളിലുള്ള ടൂള്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

  3. അവിടെ നിന്ന് ഇന്റര്‍നെറ്റ്‌ ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക

  4. ഇന്റര്‍നെറ്റ്‌ ഓപ്ഷനില്‍ കാണുന്ന പ്രൈവസി ഓപ്ഷന്‍ തിരഞ്ഞെടുക്കുക

  5. പ്രൈവസിയില്‍ കയറി ബ്ലോക്ക് ചെയ്യേണ്ട വെബ്സൈറ്റ് അഡ്രസ്സ് നല്‍കുക.

  6. ഓ കെ ക്ലിക്ക് ചെയ്യുക


ഏതൊക്കെ വെബ്സൈറ്റ് വേണമെങ്കിലും ഇതില്‍ ചേര്‍ക്കാനും ബ്ലോക്ക് ചെയ്യാനും സാധിക്കും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot