പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ വെബ്‌സൈറ്റ് ബ്ലോക് ചെയ്യുന്നതെങ്ങനെ

By Bijesh
|

നിങ്ങളുടെ വീട്ടിലെ കമ്പ്യൂട്ടറില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികളായിരിക്കും. ഏതെല്ലാം സൈറ്റുകളിലൂടെ അവര്‍ കയറിയിറങ്ങുന്നു എന്ന് പറയാനും കഴിയില്ല. ചിലപ്പോള്‍ ഫേസ് ബുക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലായിരിക്കും സമയം കളയുന്നത്. അല്ലെങ്കില്‍ യു ട്യുബില്‍.
ഇത്തരം അവസരങ്ങളില്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗം മോശമെന്നു തോന്നുന്നതും അല്ലെങ്കില്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതുമായ അനാവശ്യ സൈറ്റുകള്‍ ബ്ലോക് ചെയ്യുക എന്നതാണ്. ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.

 

എങ്ങനെയാണ് വെബ്‌സൈറ്റ് ബ്ലോക് ചെയ്യുക എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും കണ്ടാല്‍ മതി.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Step 1

Step 1

വിന്‍ഡോസ് എക്‌സ്‌പ്ലോറര്‍ തുറന്ന് അതില്‍ C/Windows/System32/drivers/etc. എന്ന് ടൈപ് ചെയ്യുക. വിന്‍ഡോസ് എക്‌സ്‌പ്ലോറര്‍ സി ഡ്രൈവില്‍ അല്ലെങ്കില്‍ ഏതു ഡ്രൈവിലാണെന്നു നോക്കി C- ക്കു പകരം ആഡ്രൈവ് ടൈപ് ചെയ്യുക.

 

Step 2

Step 2

ഇപ്പോള്‍ തുറന്നുവരുന്ന പേജില്‍ ഏറ്റവും മുകളില്‍ ഹോസ്റ്റ് എന്നു കാണാം. അതില്‍ ഡബിള്‍ ക്ലിക് ചെയ്യുക. നോട് പാഡിലായിരിക്കും സാധാരണ നിലയില്‍ ഫയല്‍ ഓപ്പണ്‍ ആവുന്നത്.

 

Step 3

Step 3

മറ്റെന്തെങ്കിലും ഫോര്‍മാറ്റിലാണ് തുറക്കുന്നതെങ്കില്‍ ആദ്യം ഓള്‍ പ്രോഗ്രാംസില്‍ പോയി ആക്‌സസറീസ് എന്നതില്‍ ക്ലിക് ചെയ്യുമ്പോള്‍ നോട് പാഡ് കാണാം. അത് ഓപ്പണ്‍ ചെയ്ത ശേഷം ഹോസ്റ്റ്‌സില്‍ ഡബിള്‍ക്ലിക് ചെയ്യുക.

 

Step 4
 

Step 4

ഇനി നോട്പാഡില്‍ ഏറ്റവും താഴെയായി
127.0.0.1 Local host
::1 localhost എന്നിങ്ങനെ കാണാം. അതിനു തൊട്ടുതാഴെയായി മൗസ് വയ്ക്കുക. ഇനി എന്റര്‍ അമര്‍ത്തുക.

 

Step 5

Step 5

ഇനി 127.0.0.1 എന്ന് ടൈപ് ചെയ്തശേഷം ബ്ലോക് ചെയ്യേണ്ട സൈറ്റ് ഏതാണെന്ന് രേഖപ്പെടുത്തുക. ഉദാഹരണത്തിന് റെഡിറ്റ് ഡോട് കോം ആണ് ബ്ലോക് ചെയ്യേണ്ടതെങ്കില്‍ reddit.com എന്ന് ടൈപ് ചെയ്യുക. ഇത്തരത്തില്‍ ബ്ലോക് ചെയ്യേണ്ട സൈറ്റുകളുടെയെല്ലാം പേര് എഴുതുക.

 

Step 6

Step 6

ഇനി മുകളില്‍ ഫയല്‍ എന്ന ടാബില്‍ ക്ലിക് ചെയ്ത് സേവ് കൊടുക്കുക. ഇതോടെ നിങ്ങള്‍ നിര്‍ദേശിച്ച വെബ് സൈറ്റുകള്‍ ബ്ലോക് ആകും. ചിലപ്പോള്‍ നിങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അല്ലാത്തതുകൊണ്ട് സേവ് ചെയ്യാന്‍ കഴിയല്ല എന്നു കാണിച്ച് സന്ദേശം പ്രത്യക്ഷപ്പെടാം.

 

Step 7

Step 7

അങ്ങനെ സന്ദേശം വന്നാല്‍ വീണ്ടും ഹോസ്റ്റ്‌സില്‍ പോയി റൈറ്റ് ക്ലിക് ചെയ്യുക. അതില്‍ പ്രോപ്പര്‍ട്ടീസില്‍ ചെന്ന് സെക്യൂരിറ്റി എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. അതിനു താഴെയായി ഗ്രൂപ് ഓര്‍ യൂസര്‍ നെയിം എന്ന തലക്കെട്ടിനടിയില്‍ സിസ്റ്റം എന്നത് തെരഞ്ഞെടുക്കുക. ഇനി ചിത്ത്രില്‍ കാണുന്ന വിധത്തില്‍ അടിയില്‍ കാണുന്ന എല്ലാ ഓപ്ഷനുകള്‍ ടിക് ചെയ്തു എന്ന് ഉറപ്പുവരുത്തുക. ഇനി ഒ.കെ. കൊടുത്തതിനു ശേഷം മുകളില്‍ പറഞ്ഞ രീതിയില്‍ സേവ് ചെയ്യുക.

 

പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ വെബ്‌സൈറ്റ് ബ്ലോക് ചെയ്യുന്നതെങ്ങനെ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X