ഫേസ്ബുക്കില്‍ ഗെയിം റിക്വസ്റ്റുകള്‍ എങ്ങനെ ബ്ലോക് ചെയ്യാം?

Posted By:

മിക്ക ഫസ്ബുക് ഉപയോക്താക്കളെയും അലോസരപ്പെടുത്തുന്ന ഒന്നാണ് കാന്‍ഡി ക്രഷ് സാഗ ഗെയിം റിക്വസ്റ്റുകള്‍. ഒട്ടും താല്‍പര്യമില്ലാതിരുന്നിട്ടും ഇത്തരം റിക്വസ്റ്റുകള്‍ നിരന്തരം വന്നുകൊണ്ടിരിക്കും. അടുത്ത സുഹൃത്തക്കള്‍ ആയിരിക്കും അയയ്ക്കുന്നത് എന്നതുകൊണ്ട് അവരെ ബ്ലോക് ചെയ്യാനും പ്രയാസമാവും.

ഈ സാഹചര്യത്തില്‍ എന്തുചെയ്യും. സുഹൃത്തുക്കളെ പിണക്കാതെതന്നെ ഇത്തരം റിക്വസ്റ്റുകള്‍ ബ്ലോക് ചെയ്യാം. ഏതെങ്കില്‍ വ്യക്തിയില്‍ നിന്ന് വരുന്ന റിക്വസ്റ്റുകള്‍ മാത്രമോ അല്ലെങ്കില്‍ ഏതെങ്കിലും ഗെയിം ആപ് മാത്രമായോ തടയാനു സാധിക്കും. അത് എങ്ങനെയെന്ന് ചുവടെ വിവരിക്കുന്നു.

ഗൂഗിള്‍ ക്രോം, മോസില ഫയര്‍ഫോക്‌സ്, ഇന്റര്‍നെറ്റ് എക്‌സ്പ്ലാററര്‍ തുടങ്ങിയ ബ്രൗസറുകളില്‍ ഡെസ്‌ക്‌ടോപ് വേര്‍ഷന്‍ ഉപയോഗിച്ച് മാത്രമെ ഇത് സാധ്യമാവു. മൊബൈലില്‍ പലപ്പോഴും പ്രാവര്‍ത്തികമാവണമെന്നില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആദ്യം ഫേസ്ബുക് പേജിന്റെ വലതുവശത്ത് കാണുന്ന സെറ്റിംഗ്‌സില്‍ ക്ലിക് ചെയ്യുക.

 

ഇപ്പോള്‍ ജനറല്‍ അക്കൗണ്ട് സെറ്റിംഗ് എന്ന പേജ് തുറക്കും. പേജിന്റെ ഇടതുവശത്തായി ബ്ലോക്കിംഗ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക് ചെയ്യുക.

 

ബ്ലോക്കിംഗില്‍ ക്ലിക് ചെയ്യുമ്പോള്‍ മാനേജ് ബ്ലോക്കിംഗ് എന്ന പേജാണ് തുറക്കുക. അതില്‍ 5 വിഭാഗങ്ങള്‍ ഉണ്ടാവും. (റസ്ട്രിക്റ്റഡ് ലിസ്റ്റ്, ബ്ലോക് യൂസേഴ്‌സ്, ബ്ലോക് ആപ്‌സ് ഇന്‍വൈറ്റ്‌സ്, ബ്ലോക് ഇവന്റ്‌സ് ഇന്‍വിറ്റേഷന്‍, ബ്ലോക് ആപ്‌സ് എന്നിവയാണ് അവ.)

 

ഇനി ബ്ലോക് ആപ് ഇന്‍വൈറ്റ്‌സ് എന്നതില്‍ നിരന്തരമായി ഗെയിമുകള്‍ അയച്ച് ശല്യപ്പെടുത്തുന്ന സുഹൃത്തിന്റെ പേര് ടൈപ് ചെയ്യുക. തുടര്‍ന്ന് എന്റര്‍ ക്ലിക് ചെയ്യുക. ഇതോടെ നിങ്ങള്‍ക്ക് ഗെയിം റിക്വസ്റ്റുകള്‍ അയയ്ക്കുന്നതില്‍ നിന്ന് ആ വ്യക്തിയെ ഫേസ്ബുക് ബ്ലോക് ചെയ്യും. അതേസമയം ആ വ്യക്തിയുമായി ചാറ്റിംഗും മെസേജിംഗും ഉള്‍പ്പെടെ എല്ലാം സാധ്യമാവുകയും ചെയ്യും.

 

അടുത്തതായി ബ്ലോക് ആപ് സെക്ഷനില്‍ നിങ്ങള്‍ക്ക് ബ്ലോക് ചെയ്യേണ്ട ഗെയിം ആപ് ടൈപ് ചെയ്യുക. പിന്നീട് ആര്‍ക്കും ആ ഗെയിം ആപ് റിക്വസ്റ്റ് നിങ്ങള്‍ക്ക് അയയ്ക്കാന്‍ സാധിക്കില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to block game requests from friends in Facebook?, How to block receiving game requests in facebook, Facebook app blocking, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot