നിങ്ങളുടെ ശബ്ദം 'ഒളിഞ്ഞുകേള്‍ക്കുന്നതില്‍' നിന്ന് ഗൂഗിളിനെ എങ്ങനെ തടയാം
നമ്മുടെ ആവശ്യങ്ങള്‍ക്ക് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനായി ഗൂഗിള്‍ നമ്മുടെ ഓരോ പ്രവര്‍ത്തിയും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിക്കുമ്പോഴും ഇത് സംഭവിക്കുന്നു. നിങ്ങള്‍ നല്‍കുന്ന ഓരോ വോയ്‌സ് കമാന്‍ഡും ഗൂഗിളിന്റെ ഡാറ്റാബേസില്‍ ശേഖരിക്കപ്പെടും. നെറ്റിചുളിക്കണ്ട, ഇതിന് തടയിടാന്‍ വഴിയുണ്ട്. അതേക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഗൂഗിള്‍ വേയ്‌സ് അസിസ്റ്റന്റ് ഓഫ് ചെയ്യുക
1. സെറ്റിംഗ്‌സില്‍ നിന്ന് ഗൂഗിള്‍ സെലക്ട് ചെയ്യുക
2. സെര്‍വീസസിന് താഴെയുള്ള സെര്‍ച്ചില്‍ അമര്‍ത്തുക
3. ഇനി വോയ്‌സ് എന്‍ട്രി സെലക്ട് ചെയ്യുക. അതില്‍ നിന്ന് വോയ്‌സ് മാച്ച് തിരഞ്ഞെടുക്കുക
4. 'OK Google' any time സ്വിച്ച് ഓഫ് ചെയ്യുക

അല്ലെങ്കില്‍
1. ഗൂഗിള്‍ ആപ്പില്‍ മുകളില്‍ വലതുമൂലയില്‍ കാണുന്ന മൂന്ന് വരകളില്‍ അമര്‍ത്തുക
2. സെറ്റിംഗ്‌സില്‍ അമര്‍ത്തുക
3. വോയ്‌സില്‍ നിന്ന് Ok Google detection തിരഞ്ഞെടുക്കുക
4. Say Ok Google anytime-ന് സമീപത്തെ സ്ലൈഡര്‍ അമര്‍ത്തി ഇത് ഓഫ് ചെയ്യുക
ഗൂഗിള്‍ അക്കൗണ്ടുമായി വോയ്‌സ് റിക്കോഡിംഗ് ലിങ്ക് ചെയ്യുന്നത് തടയുക
1. ഗൂഗിളിന്റെ അക്ടിവിറ്റി കണ്‍ട്രോള്‍ പേജ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യുക
2. സ്‌ക്രോള്‍ ഡൗണ്‍ ചെയ്ത് വോയ്‌സ് & ഓഡിയോ ആക്ടിവിറ്റി തിരഞ്ഞെടുക്കുക
3. സ്ലൈഡര്‍ നീക്കി ഇത് ഓഫ് ചെയ്യുക. പിന്നെ നിങ്ങളുടെ വോയ്‌സ് ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയില്ല.

ഫോണിന്റെ മൈക്രോഫോണ്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത് തടയാം
1. സെറ്റിംഗ്‌സില്‍ നിന്ന് ആപ്പ്‌സ് & നോട്ടിഫിക്കേഷന്‍സ് തിരഞ്ഞെടുക്കുക
2. ഇതില്‍ നിന്ന് 'See all apps' സെലക്ട് ചെയ്യുക
3. സ്‌ക്രോള്‍ ഡൗണ്‍ ചെയ്ത് ഗൂഗിള്‍ ആപ്പ് തിരഞ്ഞെടുക്കുക
4. Permissions-ല്‍ അമര്‍ത്തി മൈക്രോഫോണ്‍ സ്ലൈഡര്‍ നീക്കി ഓഫ് ചെയ്യുക.


Click it and Unblock the Notifications








