Home
How to

ഫോൺ നഷ്ടമായാൽ ഗൂഗിൾ പേ, ഫോൺ പേ UPI അ‌ക്കൗണ്ടുകൾ എങ്ങനെ ബ്ലോക്ക് ചെയ്യണം? ദേ ഇത് മാത്രം അ‌റിഞ്ഞാ മതി

ഇന്ത്യയിലെ റീട്ടെയിൽ പേയ്‌മെന്റുകളും സെറ്റിൽമെന്റ് സിസ്റ്റങ്ങളും നിയന്ത്രിക്കുന്ന ഗവൺമെന്റ് ബോഡിയായ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) കഴിഞ്ഞ ദിവസം ഒരു കണക്ക് പുറത്തുവിടുകയുണ്ടായി. 2025 ഓഗസ്റ്റ് 2 എന്ന ഒറ്റ ദിവസം മാത്രം ഇന്ത്യയിൽ 707 ദശലക്ഷത്തിലധികം യുപിഐ (Unified Payments Interface) ഇടപാടുകൾ നടന്നു എന്നായിരുന്നു അ‌ത്. ഇത്രയും യുപിഐ ഇടപാടുകൾ ഒരു ദിവസം നടക്കുന്നത് ഇത് ആദ്യമാണ്. ഇന്ത്യയിൽ യുപിഐ ഇടപാടുകൾ എത്ര ജനപ്രീതി ​കൈവരിച്ചുവെന്നും അ‌ത് എത്രയധികം വളർന്നിരിക്കുന്നുവെന്നും ഈ കണക്ക് സൂചിപ്പിക്കുന്നു.

എന്താണ് യുപിഐ: ഇന്ന് 700 ദശലക്ഷം പ്രതിദിന ഇടപാടുകൾ എന്ന നിലയിലേക്ക് വളർന്നിരിക്കുന്ന ഇന്ത്യയിലെ ഏകീകൃത പേയ്‌മെന്റ്സ് ഇന്റർഫേസ് ആണ് യുപിഐ. വിവിധ കാര്യങ്ങൾക്കായുള്ള പേയ്മെന്റുകൾക്കായി ഇന്ന് ആളുകൾ യുപിഐ ആപ്പുകൾ ഉപയോഗപ്പെടുത്തുന്നു. സ്മാർട്ട്ഫോണുകൾ ആണ് ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നത് എന്ന് പറയാം.

ഗൂഗിൾ പേ, ഫോൺപേ UPI അ‌ക്കൗണ്ടുകൾ എങ്ങനെ ബ്ലോക്ക് ചെയ്യണം? ഇതാ വഴി

സ്മാർട്ട്ഫോണുകളുടെ വ്യാപനവും ഡാറ്റ സേവനങ്ങൾ സജീവമായി എല്ലായിടത്തും ലഭ്യമാകാൻ തുടങ്ങിയതും ഇന്ത്യയിൽ യുപിഐ സേവനങ്ങൾ അ‌തിവേഗം വളരുന്നതിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ഉടൻ തന്നെ അ‌നായാസമായി പണം അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നതിനാൽ ഈ പേയ്മെന്റ് സിസ്റ്റം ജനപ്രീതി നേടുകയായിരുന്നു. ഒരു മൊബൈൽ ആപ്ലിക്കേഷനിലൂടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിച്ചാണ് യുപിഐ സംവിധാനം പ്രവർത്തിക്കുന്നത്. ഇത് പിയർ-ടു-പിയർ, മർച്ചന്റ് ഇടപാടുകൾ ഈസിയാക്കുന്നു.

ഫോൺപേ, ഗൂഗിൾ പേ, പേടിഎം, ഭീം ആപ്പ് തുടങ്ങിയ വിവിധ യുപിഐ ആപ്പുകൾ ഇന്ന് ഇന്ത്യയിൽ സജീവമാണ്. ഈ പ്ലാറ്റ്ഫോമുകളുടെ ആപ്പ് ഡൗൺലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഒരു ഫോൺ നമ്പറോ UPI ഐഡിയോ ഉപയോഗിച്ച് പണമയയ്ക്കാൻ സാധിക്കുന്നു. ഇതിനായി ബാങ്ക് കാർഡ് നമ്പറുകളോ ബാങ്ക് ഡീറ്റെയിൽസോ നൽകേണ്ടതില്ല.

ഗൂഗിൾ പേ, ഫോൺപേ UPI അ‌ക്കൗണ്ടുകൾ എങ്ങനെ ബ്ലോക്ക് ചെയ്യണം? ഇതാ വഴി

കാര്യം യുപിഐ പേയ്മെന്റ് സംവിധാനം ഏറെ ഈസിയും സൗകര്യപ്രദവുമാണ്. എന്നാൽ നമ്മുടെ സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ ഈ യുപിഐ സേവനങ്ങൾ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അ‌ടുത്തകാലത്ത് ഓൺ​ലൈൻ തട്ടിപ്പുകൾ കുതിച്ചുയർന്നിട്ടുള്ളതിൽ യുപിഐ തട്ടിപ്പുകളും നിരവധിയുണ്ട്. അ‌തിനാൽ യുപിഐ അ‌ക്കൗണ്ട് സുരക്ഷിതമാക്കാൻ ഒടിപി സംവിധാനം മാറ്റി ബയോമെട്രിക് പാസ്വേഡ് ഉൾപ്പെടെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ആലോചനകൾ എൻപിസിഐ നടത്തിവരികയാണ്.

എത്രയൊക്കെ ശ്രദ്ധിച്ചാലും നമ്മുടെ സ്മാർട്ട്ഫോണുകൾ ചിലപ്പോൾ ഏതെങ്കിലുമൊക്കെ സാഹചര്യത്തിൽ നഷ്ടപ്പെട്ടേക്കാം. ആ ഘട്ടത്തിൽ യുപിഐ അ‌ക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമാകാതിരിക്കാൻ ചില കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും. സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ യുപിഐ പ്ലാറ്റ്ഫോമുകളായ ഫോൺപേ, ഗൂഗിൾ പേ എന്നിവയുടെ അ‌ക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് പണം എങ്ങനെ സുരക്ഷിതമാക്കാം എന്ന് ഓരോ ഉപയോക്താവും അ‌റിഞ്ഞിരിക്കുന്നത് നല്ലതാണ്.

സ്മാർട്ട്ഫോൺ നഷ്ടമായാൽ ഗൂഗിൾ പേ (Google Pay) അ‌ക്കൗണ്ട് ബ്ലോക്ക് ചെയ്യേണ്ട വിധം: ഇതിനായി 18004190157 എന്ന നമ്പറിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. ഗൂഗിൾ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ ഒരു കസ്റ്റമർ കെയർ റെപ്രസെന്ററ്റീവ് ഉണ്ടാകും. കൂടാതെ ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകളിൽ ഫോൺ ​കൈയിലില്ലെങ്കിലും ഡാറ്റ മായ്ക്കാൻ കഴിയും. ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറിന് അനുബന്ധമായി ഈ സൗകര്യം ലഭിക്കും.

ഗൂഗിൾ പേ, ഫോൺപേ UPI അ‌ക്കൗണ്ടുകൾ എങ്ങനെ ബ്ലോക്ക് ചെയ്യണം? ഇതാ വഴി

ഫോൺപേ (PhonePe) അ‌ക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള വഴി: ഇതിനായി 08068727374 അല്ലെങ്കിൽ 02268727374 എന്നീ നമ്പരുകളിൽ സഹായം തേടാം. പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ നഷ്ടമായ ഫോണിൽ ഫോൺപേ ലോഗിൻ ചെയ്തിരിക്കുന്ന മൊ​ബൈൽ നമ്പർ നൽകുക. വെരിഫൈ ചെയ്യാനായി ആ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും.

ഇങ്ങനെ ഒടിപി അ‌യയ്ക്കുന്ന ഘട്ടത്തിൽ ഒടിപി ലഭിച്ചില്ല എന്നത് സെലക്റ്റ് ചെയ്യുക. തുടർന്ന് സിം കാർഡ് അല്ലെങ്കിൽ ഡിവൈസ് നഷ്ടമായത് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ശേഷം കസ്റ്റമർ കെയർ റെപ്രസെന്ററ്റേറ്റീവുമായി സംസാരിക്കാം. ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, ലാസ്റ്റ് പേയ്മെന്റ് ഡീറ്റയിൽസ്, ട്രാൻസാക്ഷൻ വാല്യൂ തുടങ്ങിയ ഡീറ്റെയിൽസ് നൽകുമ്പോൾ അ‌വർ അ‌ക്കൗണ്ട് ബ്ലോക്ക്ചെയ്യാൻ സഹായിക്കും.

More from GizBot

Best Mobiles in India

English summary
It is essential to secure your UPI accounts in case of loss of smartphones. Google Pay and PhonePe are the two most used UPI apps in India. To block your Google Pay account, contact customer care at 18004190157. You can block your account with the support of a customer care representative.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X