വാട്ട്‌സ്ആപ്പിൽ ഒരാളെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ ?

|

വർഷങ്ങളായി നമ്മുടെ ജീവിതത്തിൻറെ ഒരു അവിഭാജ്യ ഘടകമായി വാട്‌സ്ആപ്പ് മാറി കഴിഞ്ഞു. വാട്ട്‌സ്ആപ്പിൽ ഒരു വ്യക്തിയെ ബ്ലോക്ക് ചെയ്യുന്നത് വളരെ എളുപ്പമാണെങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങൾ ഒരു വ്യക്തിയെ ബ്ലോക്ക് ചെയ്യ്ത് കഴിഞ്ഞാൽ നിർദ്ദിഷ്ട വ്യക്തിയിൽ നിന്ന് സന്ദേശങ്ങളും കോളുകളും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ലഭിക്കുന്നത് നിർത്തും. കൂടാതെ, നിങ്ങൾ അവസാനമായി കണ്ടിട്ടുള്ള ഓൺ‌ലൈൻ, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ‌, നിങ്ങളുടെ പ്രൊഫൈൽ‌ ഫോട്ടോയിൽ‌ വരുത്തിയ മാറ്റങ്ങൾ‌ എന്നിവ നിങ്ങൾ‌ ബ്ലോക്ക് ചെയ്യ്ത കോൺ‌ടാക്റ്റുകൾ‌ക്ക് ദൃശ്യമാകില്ല. വാട്ട്‌സ്ആപ്പിൽ ഒരു കോൺടാക്റ്റ് ബ്ലോക്ക് ചെയ്യുന്നത് നിങ്ങളുടെ ഫോണിലുള്ള കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് അവരെ നീക്കം ചെയ്യുന്നില്ലെന്നും അവരുടെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്നും ഇത് നിങ്ങളെ നീക്കം ചെയ്യില്ലെന്നുമുള്ള കാര്യം ഓർമിക്കേണ്ടതുണ്ട്.

 

വാട്ട്‌സ്ആപ്പിൽ ഒരാളെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ ?

വാട്ട്‌സ്ആപ്പിൽ നിങ്ങൾ ആരെ ബ്ലോക്ക് ചെയ്താലും അതുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും ലഭിക്കില്ല. എന്നാൽ ചാറ്റ് വിൻ‌ഡോയിൽ നിങ്ങൾ ഓൺലൈനിലാണോ എന്നോ നിങ്ങളുടെ ലാസ്റ്റ് സീൻ സമയമോ കാണാതിരുന്നാൽ നിങ്ങൾ അവരെ ബ്ലോക്ക് ചെയ്തെന്ന് അവർക്ക് മനസ്സിലാക്കാനാവും. ഒരു കോൺ‌ടാക്റ്റ് ഇല്ലാതാക്കാൻ നിങ്ങളുടെ ഫോണിൻറെ സ്റ്റോറേജിൽ നിന്നും കോൺ‌ടാക്റ്റ് ഇല്ലാതാക്കണം. വാട്ട്‌സ്ആപ്പിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുമ്പോൾ എന്തുസംഭവിക്കുമെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. വാട്ട്‌സ്ആപ്പിലെ ഒരു കോൺ‌ടാക്റ്റ് എങ്ങനെ ബ്ലോക്ക് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇവിടെ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഫോൺ, വാട്‌സ്ആപ്പ് വെബ്, ഡെസ്ക്ടോപ്പ് ആപ്പ്, കൂടാതെ KaiOS എന്നിങ്ങനെയുള്ള നിരവധി പ്ലാറ്റ്ഫോമുകളിൽ വാട്ട്‌സ്ആപ്പിനായുള്ള ഘട്ടങ്ങൾ ഈ ഗൈഡിൽ ഉൾപ്പെടുന്നു. വാട്‌സ്ആപ്പിൽ ഒരാളെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ ?

ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ ?

 • നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തുറക്കുക.
 • നിങ്ങളുടെ സ്ക്രീനിൻറെ മുകളിൽ വലത് വശത്തുള്ള മൂന്ന് കുത്തനെയുള്ള ഡോട്ടുകൾ ക്ലിക്ക് ചെയ്യുക. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • സെറ്റിങ്സ് മെനുവിൽ അക്കൗണ്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
 • പ്രൈവസി ഓപ്ഷൻ ക്ലിക്ക് ചെയ്യ്ത് "ബ്ലോക്ക്ഡ് കോൺടാക്റ്റ്സ്" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • മുകളിൽ വലത് കോണിലുള്ള ആഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റ് തിരഞ്ഞെടുത്ത് അതിൽ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ ഐഫോണിലെ വാട്ട്‌സ്ആപ്പിൽ ഒരു കോൺടാക്റ്റ് ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?
   

  നിങ്ങളുടെ ഐഫോണിലെ വാട്ട്‌സ്ആപ്പിൽ ഒരു കോൺടാക്റ്റ് ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

  • നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തുറന്ന് Settings > Account > Privacy ഓപ്ഷനിലക്ക് പോകുക.
  • 'Blocked' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യ്ത് 'Add New' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റ് തിരഞ്ഞെടുത്ത് അതിൽ ക്ലിക്ക് ചെയ്യുക.
  • പകരമായി, നിങ്ങളുടെ കോൺ‌ടാക്റ്റ് ചാറ്റ് ബോക്സ് തുറന്ന് contact name > select Block Contact > Block or Report and Block എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ചാറ്റ്സ് ടാബിലെ കോൺ‌ടാക്റ്റ് ഉപയോഗിച്ച് ചാറ്റിൽ നിന്ന് ഇടത്തേക്ക് സ്വൈപ്പുചെയ്യാനും കഴിയും. തുടർന്ന് More > Contact Info > Block Contact > Block or Report and Block എന്ന ഓപ്ഷൻ പിന്തുടരുക.
  • നിങ്ങൾക്ക് ഒരു അജ്ഞാത ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുവാനായി ആ നമ്പറിലെ ചാറ്റ് ബോക്‌സ്‌ തുറന്ന് Block > Block ഓപ്ഷൻ നൽകുക.
  • അതുപോലെ, ഒരു അജ്ഞാത ഫോൺ നമ്പറിൽ നിന്ന് നിങ്ങൾക്ക് സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അത് ബ്ലോക്ക് ചെയ്യുവാൻ ആ നമ്പറിൽ ക്ലിക്ക് ചെയ്യ്ത് Block Contact > Block or Report and Block ഓപ്ഷൻ പിന്തുടരുക.
  • ഐഫോണിൽ നിങ്ങൾ ബ്ലോക്ക് ചെയ്യ്ത ഒരു വാട്‌സ്ആപ്പ് കോൺടാക്റ്റ് അൺബ്ലോക്ക് ചെയ്യുന്നതെങ്ങനെ ?

   ഐഫോണിൽ നിങ്ങൾ ബ്ലോക്ക് ചെയ്യ്ത ഒരു വാട്‌സ്ആപ്പ് കോൺടാക്റ്റ് അൺബ്ലോക്ക് ചെയ്യുന്നതെങ്ങനെ ?

   • നിങ്ങളുടെ വാട്ട്‌സ്ആപ്പ് അപ്ലിക്കേഷൻ തുറക്കുക.
   • നിങ്ങളുടെ സ്‌ക്രീനിൻറെ ചുവടെ വലതുവശത്തുള്ള "സെറ്റിങ്സ്" ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
   • സെറ്റിങ്സിൽ "അക്കൗണ്ട്" ഓപ്ഷൻ ക്ലിക്ക് ചെയ്യുക
   • "അക്കൗണ്ട്" ക്ലിക്ക് ചെയ്‌തതിനുശേഷം "പ്രൈവസി" ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അതിൽ "ബ്ലോക്ക്" എന്നത് ക്ലിക്ക് ചെയ്യുക.
   • ആഡ് ന്യൂ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
   • ബ്ലോക്ക് ചെയ്യേണ്ട കോൺ‌ടാക്റ്റ് തിരഞ്ഞെടുക്കുക എന്നിട്ട് More > Contact Info > Unblock Contact.
   • ജിയോ ഫോൺ അല്ലെങ്കിൽ ജിയോ ഫോൺ 2 ലെ വാട്ട്‌സ്ആപ്പിലെ ഒരു കോൺടാക്റ്റ് എങ്ങനെ ബ്ലോക്ക് ചെയ്യാം?

    ജിയോ ഫോൺ അല്ലെങ്കിൽ ജിയോ ഫോൺ 2 ലെ വാട്ട്‌സ്ആപ്പിലെ ഒരു കോൺടാക്റ്റ് എങ്ങനെ ബ്ലോക്ക് ചെയ്യാം?

    • നിങ്ങളുടെ വാട്ട്‌സ്ആപ്പ് അപ്ലിക്കേഷൻ തുറന്ന് Options > Settings > Account ഓപ്ഷനിലേക്ക് പോകുക.
    • Blocked > Add New ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
    • നിങ്ങൾ ബ്ലോക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റ് തിരഞ്ഞെടുത്ത് block > select Block ഓപ്ഷൻ നൽകുക അല്ലെങ്കിൽ Options > View contact > Block > Block പിന്തുടരുക.
    • ആ കോൺടാക്റ്റ് ആയിട്ടുള്ള ചാറ്റ്ബോക്‌സ് തുറന്ന് Options > View contact > Block > Block നൽകുക.
    • നിങ്ങൾക്ക് ഒരു അജ്ഞാത നമ്പർ ബ്ലോക്ക് ചെയ്യണമെങ്കിൽ, ചാറ്റ് വിൻഡോയിലേക്ക് പോയി Options > View contact > Block > Block നൽകുക.

Best Mobiles in India

English summary
Now that you know what occurs when you block or unblock someone on WhatsApp, you can move on to the next step. This tutorial covers how to use WhatsApp on Android, iPhone, WhatsApp Web, Desktop App, and even KaiOS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X