കൊവിഡ് ബൂസ്റ്റർ ഡോസുകൾ കിട്ടാനുള്ള എളുപ്പവഴികൾ

|

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടി വരികയാണ്. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ ചില സംസ്ഥാന സർക്കാരുകൾ മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. വീണ്ടുമൊരു കൊവിഡ് തരംഗത്തിനുള്ള സാധ്യതയും രാജ്യത്ത് തള്ളിക്കളയാൻ കഴിയുകയില്ല. കൂടുതൽ ആളുകൾ കൊവിഡ് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതാണ് വീണ്ടുമൊരു ദുരന്തത്തിലേക്ക് രാജ്യത്തെ നയിക്കാതിരിക്കാനുള്ള പ്രധാന മാർഗങ്ങളിൽ ഒന്ന്. കഴിയുന്നവർ എല്ലാം അർഹതയ്ക്ക് അനുസരിച്ച് കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണം. ബൂസ്റ്റർ ഷോട്ട് അപ്പോയിന്റ്‌മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

കോവിൻ വഴി ബൂസ്റ്റർ ഷോട്ട് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം

കോവിൻ വഴി ബൂസ്റ്റർ ഷോട്ട് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം

ഘട്ടം 1 : ഇതിനായി ആദ്യം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്റർ ചെയ്യുക.
ഘട്ടം 2 : ബൂസ്റ്റർ ഡോസിന് യോഗ്യത നേടുന്നതിന്, നിങ്ങൾ ഇതിനകം തന്നെ ആദ്യത്തെയും രണ്ടാമത്തെയും വാക്സിൻ ഡോസുകൾ എടുത്തിരിക്കണം.
ഘട്ടം 3 : നിങ്ങൾ രണ്ട് ഡോസുകളും എടുത്തിട്ടുണ്ടെങ്കിൽ, സർട്ടിഫിക്കറ്റുകൾ, വാക്സിനേഷൻ തീയതി, ബൂസ്റ്റർ ഡോസ് തീയതി എന്നീ വിവരങ്ങൾ എല്ലാം കോവിൻ പോർട്ടലിൽ കാണാൻ കഴിയും.

താൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെതാൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെ

ഡോസ്

ഘട്ടം 4 : രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം ഒരാൾക്ക് ബൂസ്റ്റർ ഷോട്ട് എടുക്കാം എന്നത് ശ്രദ്ധിക്കണം.
ഘട്ടം 5 : നിങ്ങൾക്ക് പോർട്ടൽ ബൂസ്റ്റർ / മുൻകരുതൽ ഡോസ് എടുക്കാൻ സാധിക്കുന്ന ദിവസവും കോവിൻ പോർട്ടലിൽ കാണാൻ കഴിയും.
ഘട്ടം 6 : നിങ്ങൾ ഒരു ബൂസ്റ്റർ ഷോട്ടിന് യോഗ്യനാണെങ്കിൽ, ഓപ്ഷന് അടുത്തുള്ള ഷെഡ്യൂൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ബൂസ്റ്റർ ഡോസുകൾ
 

ഘട്ടം 7 : ബൂസ്റ്റർ ഡോസുകൾ എടുക്കുന്നതിനായി പിൻ കോഡോ നിങ്ങൾ താമസിക്കുന്ന ജില്ലയുടെ പേരോ നൽകേണ്ടതുണ്ട്.
ഘട്ടം 8 : നിങ്ങളുടെ പ്രദേശത്തെ വാക്സിനേഷൻ കേന്ദ്രങ്ങൾ മനസിലാക്കാൻ വേണ്ടിയാണിത്.
ഘട്ടം 9 : ബൂസ്റ്റർ ഷോട്ടുകൾ ലഭ്യമാകുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് കോവിൻ പോർട്ടലിൽ കാണാൻ കഴിയും.
ഘട്ടം 10 : ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ, തീയതിയും സമയവും സെലക്റ്റ് ചെയ്ത് പേയ്മെന്റ് നടത്തുക.

എൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാംഎൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാം

പേടിഎം ആപ്പ് വഴി ബൂസ്റ്റർ ഷോട്ട് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം

പേടിഎം ആപ്പ് വഴി ബൂസ്റ്റർ ഷോട്ട് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം

ഘട്ടം 1 : ഇതിനായി ആദ്യം നിങ്ങളുടെ ഡിവൈസിലെ പേടിഎം ആപ്പ് ഓപ്പൺ ചെയ്യുക.
ഘട്ടം 2 : പേടിഎം ആപ്പിലെ കോവിഡ് വാക്സിൻ സ്ലോട്ട് ഫൈൻഡർ ഫീച്ചറിലേക്ക് പോകുക.
ഘട്ടം 3 : നിങ്ങളുടെ ഏജ് ഗ്രൂപ്പും തുടർന്ന് ഡോസും സെലക്റ്റ് ചെയ്യുക.
ഘട്ടം 4 : ഈ രണ്ട് ഓപ്ഷനുകളും ടിക്ക് ചെയ്ത് ബുക്ക് നൗ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യണം.

രജിസ്റ്റർ

ഘട്ടം 5 : നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും എന്റർ ചെയ്യണം.
ഘട്ടം 6 : ഫൈൻഡറിൽ ആശുപത്രിയുടെ പേര് ഉപയോഗിച്ച് വാക്സിനേഷൻ സെന്റർ സെർച്ച് ചെയ്യാൻ ആകും.
ഘട്ടം 7 : പിൻകോഡ് നൽകിയും വാക്സിനേഷൻ സെന്റർ സെർച്ച് ചെയ്യാൻ കഴിയും.
ഘട്ടം 8 : അവസാനമായി, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് നിങ്ങൾ തീയതിയും സമയവും സെലക്റ്റ് ചെയ്ത് പണം അടയ്ക്കേണ്ടതുണ്ട്.

ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതെങ്ങനെഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ

ബൂസ്റ്റർ ഡോസ്

രാജ്യത്ത് ഇത് വരെ 1,94,27,16,543 വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. 83 കോടിയിലധികം പൌരന്മാരും ( ജനസംഖ്യയുടെ 60 ശതമാനത്തിനും മുകളിൽ ) രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള വാക്സിനേഷനും മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് വാക്സിനേഷനും രാജ്യത്ത് പുരോഗമിക്കുകയാണ്. നിലവിൽ 26,976 കൊവിഡ് രോഗികളാണ് രാജ്യത്ത് ഉള്ളത്. ദിനംപ്രതിയെന്നോണമാണ് കേസുകൾ കൂടി വരുന്നതും.

Most Read Articles
Best Mobiles in India

English summary
Covid cases are on the rise again in the country. The possibility of another Covid wave in the country cannot be ruled out. More people taking Covid booster doses is one of the main ways to prevent the country from heading for another Covid wave. Everyone who can should take the booster doses of Covid vaccine according to their eligibility.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X