എങ്ങനെ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം?

By Super
|
എങ്ങനെ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം?

ഓണ്‍ലൈന്‍ വ്യാപാരവും, ഇ-ബാങ്കിങ്ങും വളര്‍ന്നതിനൊപ്പം നമ്മുടെ ജീവിത സൗകര്യങ്ങളും വളരെ മികച്ചതായി എന്നു തന്നെ പറയാം. കാരണം സാധനങ്ങള്‍ വാങ്ങാനും, ട്രെയിന്‍-ബസ് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാനും ഇന്ന് സാധിയ്ക്കും. ഒരു ക്യൂവിലും നില്‍ക്കാതെ, ചില്ലറയില്ലാതെ ബുദ്ധിമുട്ടാതെ തന്നെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ സാധിയ്ക്കാനാകും എന്ന സ്ഥിതിയിലായി കാര്യങ്ങള്‍.നമ്മുടെ കെഎസ്ആര്‍ടിസിയിലും ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിയ്ക്കും.

രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍

 

എങ്ങനെ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം?

 • ആദ്യം http://www.keralartc.com എന്ന വെബ്‌സൈറ്റ് തുറക്കുക.

 • അതിലെ ടിക്കറ്റ് ബുക്കിംഗ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലോഗ് ഇന്‍/ രജിസ്‌ട്രേഷന്‍ പേജ് തുറന്നു വരും.

 • ആദ്യമായി ഉപയോഗിയ്ക്കുന്നവര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനായി ലോഗ് ഇന്‍ ഓപ്ഷന് താഴ്ഭാഗത്തുള്ള യൂസര്‍ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 • വരുന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.

 • രജിസ്റ്റര്‍ ചെയ്ത് കഴിയുമ്പോള്‍ ഇങ്ങനെ ഒരു പേജ് തുറന്നു വരും. അതില്‍ നിന്ന് നിങ്ങള്‍ എവിടെ നിന്ന് ബസ് കയറാന്‍ ആഗ്രഹിയ്ക്കുന്നു എന്നും, എവിടേയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് എന്നുമുള്ള വിവരങ്ങള്‍ നല്‍കുക.

 • എന്നിട്ട് ഫൈന്‍ഡ് ബസസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

 • വരുന്ന ലിസ്റ്റില്‍ നിന്നും നിങ്ങള്‍ക്ക് സൗകര്യപ്രദമായ ബസ് തെരഞ്ഞെടുക്കുക. പിന്നൊരു ദിവസത്തേക്കാണെങ്കില്‍ നെക്സ്റ്റ് 21 ഡേയ്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആ ദിവസത്തേയക്ക് തന്നെയെങ്കില്‍ ടുഡേ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 • അപ്പോള്‍ വരുന്ന പേജില്‍ ദിവസങ്ങളും, സീറ്റ് ലഭ്യതയും കാണാന്‍ സാധിയ്ക്കും. അതില്‍ നിന്നും നിങ്ങളുടെ ദിവസം തെരഞ്ഞെടുക്കുക.
 • അപ്പോള്‍ തുറന്നു വരുന്ന പേജില്‍ ബസിന്റെ സീറ്റ് ക്രമത്തിന്റെ ചിത്രമുണ്ടാകും. ബുക്ക് ചെയ്യപ്പെട്ട സീറ്റുകളുടെ സ്ഥാനത്ത് മനുഷ്യ അടയാളം കാണാം. അല്ലാത്ത ഏത് സീറ്റും തെരഞ്ഞെടുക്കാനായി സമചതുരത്തില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.

 • ശേഷം താഴെ തന്നിരിയ്ക്കുന്ന ഓപ്ഷനില്‍ നിന്നും പോകേണ്ട സ്ഥലം ഒന്നുകൂടി സെലക്ട് ചെയ്യുക.

 • അതിന് ശേഷം ബുക്ക് ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

 • വരുന്ന പേജില്‍ നിങ്ങളുടെ യാത്രാ തീയതിയും, സമയവും, ബസ് വിവരങ്ങളും, സീറ്റ് നമ്പരും ഒക്കെ ഉണ്ടാകും. പേജിന്റെ ചുവട്ടില്‍ യാത്ര ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കുക. കയറുന്ന സ്ഥലവും നല്‍കാന്‍ സാധിയ്ക്കും.

 • അതിന് ശേഷം ഗോ ടു പേമെന്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 • വരുന്ന പേജില്‍ നിന്ന് നിങ്ങളുടെ ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

 • ശേഷം വരുന്ന പേമെന്റ് പേജില്‍ കാര്‍ഡ് വിവരങ്ങളും പാസ്‌വേഡും നല്‍കി പേമെന്റ് നടത്തുക.

 • പണമടച്ചതിന് ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ ടിക്കറ്റ് പ്രിന്റ് ചെയ്യാനോ, പിഡിഎഫ് ഫോര്‍മാറ്റില്‍ സേവ് ചെയ്യാനെ സാധിയ്ക്കും. ബുക്കിംഗ് ഹിസ്റ്ററിയില്‍ നിന്നും പിന്നീട് പ്രിന്റ് ചെയ്യാനും സാധ്യമാണ്.
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X