നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ കോവിഡ് -19 വാക്‌സിനേഷൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം?

|

ഉപയോക്താക്കൾക്ക് ഇപ്പോൾ മൈഗവ് കൊറോണ ഹെൽപ്‌ഡെസ്‌ക്കിൽ കോവിഡ്-19 വാക്‌സിനേഷൻ സ്ലോട്ട് ബുക്ക് ചെയ്യാൻ വാട്ട്‌സ്ആപ്പ് വഴി സാധിക്കുന്നതാണ്. വാട്ട്‌സ്ആപ്പിലെ മൈഗോവ് കൊറോണ ഹെൽപ്‌ഡെസ്‌കിൽ ഉപയോക്താക്കൾക്ക് അടുത്തുള്ള വാക്‌സിനേഷൻ സെന്റർ കണ്ടെത്താനും ആപ്പിൽ നിന്ന് അവരുടെ വാക്‌സിൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ഇപ്പോൾ സാധിക്കുമെന്ന് വാട്ട്‌സ്ആപ്പ് ചൊവ്വാഴ്ച പ്രഖ്യാപിക്കുകയുണ്ടായി.

 

നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ കോവിഡ് -19 വാക്‌സിനേഷൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം?

ഈ മെസേജിംഗ് പ്ലാറ്റ്ഫോമിലെ മൈഗവ് കൊറോണ ഹെൽപ് ഡെസ്ക് കഴിഞ്ഞ വർഷം മാർച്ചിൽ അവതരിപ്പിച്ചു. ഇത് ഹപ്‌ടിക്കിന്റെ എഐ ഫീച്ചറുകളാൽ പ്രവർത്തിപ്പിക്കുകയും ടേൺ.ഇയോ സപ്പോർട്ടും ചെയ്യുന്നു. ഈ മാസം ആദ്യം, മൈഗോവുമായി സഹകരിച്ച് വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് വഴി വാക്സിൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾ ഇതുവരെ 32 ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

മൈഗവ് ഉപയോഗിച്ച് ഒരു കോവിഡ് -19 സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യുന്നതെങ്ങനെ ?

മൈഗവ് ഉപയോഗിച്ച് ഒരു കോവിഡ് -19 സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യുന്നതെങ്ങനെ ?

 • ആദ്യം, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്ക് MyGov കൊറോണ ഹെൽപ്പ് ഡെസ്ക് നമ്പർ +91 9013151515 സേവ് ചെയ്യുക.
 • എന്നിട്ട്, നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലെ കോൺടാക്റ്റ് ലിസ്റ്റ് റീഫ്രഷ് ചെയ്യുക, കൂടാതെ MyGov കൊറോണ ഹെൽപ്പ് ഡെസ്‌ക് 'Search' ചെയ്യുക.
 • വാട്ട്‌സ്ആപ്പിലെ MyGov ഹെൽപ്പ് ഡെസ്ക് നമ്പറിലേക്ക് 'ബുക്ക് സ്ലോട്ട്' അയയ്ക്കുക.
 • നിങ്ങൾക്ക് എസ്എംഎസ് വഴി 6 അക്കമുള്ള ഓടിപി ലഭിക്കും.
 • നിങ്ങൾക്ക് 1,2,3 ഓപ്ഷനുകൾക്കിടയിൽ ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാം.
 • കാണുന്ന ചാറ്റിൽ നിങ്ങളുടെ പിൻ കോഡ് നൽകുക, വാട്ട്‌സ്ആപ്പ് നിങ്ങളുടെ പ്രദേശത്തെ വാക്സിനേഷൻ സെന്ററുകളുടെ ഒരു പട്ടിക കാണിക്കും.
 • നിങ്ങളുടെ അപ്പോയിന്റ്മെന്റ് 'Confirm' ചെയ്യുക. നിങ്ങളുടെ അപ്പോയിന്റ്മെന്റ് ദിവസം വാക്സിനേഷൻ സെന്റർ സന്ദർശിക്കുക.
 • വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
   

  വിദേശത്തേക്കോ അല്ലെങ്കിൽ രാജ്യത്തിനകത്തോ യാത്ര ചെയ്യുവാൻ ഇപ്പോൾ കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൂടിയേ തീരു. ഇതുവരെ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനായി നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നു: അതിലൊന്ന് കോവിൻ പോർട്ടലിലേക്ക് പോകുക അല്ലെങ്കിൽ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക. എല്ലാവർക്കും അവരുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നത് കൂടുതൽ ലളിതമാക്കുന്നതിനായി കേന്ദ്ര സർക്കാർ ഇപ്പോൾ വാട്ട്സ്ആപ്പുമായി സഹകരിച്ച് ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. മൈഗവ് കൊറോണ ഹെൽപ്പ് ഡെസ്ക് വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഇപ്പോൾ കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വാട്ട്സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് ഇവിടെ നോക്കാം.

  വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ മൈഗോവ് കൊറോണ ഹെൽപ് ഡെസ്ക് വാട്ട്‌സ്ആപ്പ് നമ്പർ സേവ് ചെയ്യുക. ഫോൺ നമ്പർ: +91 9013151515.
  • നമ്പർ സേവ് ചെയ്‌ത്‌ കഴിഞ്ഞാൽ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് തുറക്കുക.
  • ഈ കോൺടാക്റ്റ് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ തിരയുക.
  • ആ ചാറ്റ് തുറക്കുക.
  • നൽകിയിട്ടുള്ള സ്പേസിൽ 'Download Certificate' എന്ന് ടൈപ്പ് ചെയ്യുക.
  • വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറ് അക്കമുള്ള ഓടിപി അയയ്ക്കും.
  • ആ ഓടിപി നമ്പർ പരിശോധിച്ച് അത് കൊടുക്കുക.
  • ചാറ്റ്ബോട്ട് നിങ്ങളുടെ കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാട്ട്‌സ്ആപ്പിൽ അയയ്ക്കും, നിങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
  • വാട്ട്‌സ്ആപ്പിലെ മൈഗോവ് കൊറോണ ഹെൽപ്‌ഡെസ്‌കിൽ ഉപയോക്താക്കൾക്ക് അടുത്തുള്ള വാക്‌സിനേഷൻ സെന്റർ കണ്ടെത്താനും ആപ്പിൽ നിന്ന് അവരുടെ വാക്‌സിൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ഇപ്പോൾ സാധിക്കും.

Best Mobiles in India

English summary
Whatsapp will now allow users to reserve vaccination slots after allowing them to download immunization certificates by just sending a message to the MyGov helpdesk. Users can book a Covid-19 immunization slot by sending the phrase "Book Slot" to the MyGov WhatsApp number.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X