Just In
- 11 min ago
അധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ
- 1 hr ago
ഗൂഗിൾ മാപ്സിൽ പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യുന്നതെങ്ങനെ
- 2 hrs ago
ഇന്ത്യ 5ജിയിലേക്ക്; ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ 5ജി പരീക്ഷണത്തിൽ 1.5 ജിബിപിഎസ് വേഗത
- 4 hrs ago
ഇലോൺ മസ്ക് ശ്രമിക്കുന്നത് ട്വിറ്റർ ചുളുവിലയ്ക്ക് സ്വന്തമാക്കാൻ; കേസുമായി നിക്ഷേപകർ
Don't Miss
- Automobiles
ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും
- Travel
യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ്‍ 3 മുതല്‍ തുടക്കം
- News
പിസി ജോർജ് ജയിലില്‍ നിന്നും പുറത്തേക്ക്: ഹൈക്കോടതി ജാമ്യം അനുവദിച്ചു
- Sports
IPL 2022: ടി20യില്‍ കൂടതല്‍ കിരീടം നേടിയ താരമാരാണ് ? ടോപ് ഫൈവില്‍ ഒരു ഇന്ത്യക്കാരനും
- Movies
തിരക്കഥ പ്രതിയാകുന്ന കുറ്റവും ശിക്ഷയും
- Finance
ഓഹരി വിലയില്‍ ഒറ്റ ദിവസം കൊണ്ട് 2,500 രൂപ കൂടി; കാശുവാരി നിക്ഷേപകര്‍, അറിയാം ഈ 'ഭീകരനെ'
- Lifestyle
ഹൃദയത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍ ഇവയാണ്: ദിവസവും കഴിച്ചാല്‍ ഫലം മോശം
കാർ എസിയുടെ എഫിഷ്യൻസി കൂട്ടാനുള്ള എളുപ്പവഴികൾ
വേനൽക്കാലത്ത് എയർ കണ്ടീഷണർ ( എസി ) സൌകര്യം ഇല്ലാത്ത കാറുകളിൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ദൂര യാത്രകൾ പോകുമ്പോൾ ഫ്രഷ് ആയിരിയ്ക്കാനും എസി സഹായിക്കുന്നു. വാഹനങ്ങളിലെ തണുപ്പ് നില നിർത്താൻ മാത്രമല്ല, ചൂടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അസുഖങ്ങൾ തടയാനും എസി ആവശ്യമാണ്. സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അവബോധം വളരുന്നതിന് അനുസരിച്ച് ആളുകൾക്ക് കാർ എസികളുടെ ഉപയോഗ രീതികളെക്കുറിച്ചും നല്ല അറിവ് ലഭിക്കുന്നുണ്ട്. എന്നാൽ എസികളെക്കുറിച്ച് ആളുകൾക്ക് അറിയാത്ത നിരവധി കാര്യങ്ങളും ഉണ്ട്. വളരെ ലളിതമായ മാർഗങ്ങളിലൂടെ നിങ്ങളുടെ കാർ എസിയുടെ കാര്യക്ഷമത വർധിപ്പിക്കാൻ സാധിക്കും. കാർ എസിയുടെ എഫിഷ്യൻസി വർധിപ്പിക്കുന്നതിനുളള മാർഗങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

കാർ വെന്റിലേറ്റ് ചെയ്യുക
കാറിലെ എസി പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് വാഹനത്തിനുള്ളിൽ കുടുങ്ങിയ ചൂട് പുറത്ത് വിടണം. ഇതിനായി നിങ്ങളുടെ കാർ വെന്റിലേറ്റ് ചെയ്യണം. ഇഗ്നിഷൻ ഓണാക്കുന്നതിന് മുമ്പ് കാറിന്റെ വിൻഡോകൾ താഴേക്ക് സ്ലൈഡ് ചെയ്യുന്നത്, ഉള്ളിൽ കുടുങ്ങിയിരിക്കുന്ന ചൂട് പുറത്ത് വിടാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ കാറിനുള്ളിലെ താപനില കുറയ്ക്കും. വാഹനം പെട്ടെന്ന് തണുക്കുന്നതിനും കാരണമാകും.
കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്; സ്റ്റാറ്റസ് അപ്ഡേറ്റിലും ഇനി ഇമോജി റിയാക്ഷൻസ്

കാർ തണലുള്ള സ്ഥലത്ത് പാർക്ക് ചെയ്യുക
സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്യാതിരിക്കുന്നതാണ് എസിയുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള മറ്റൊരു മാർഗം. തണലുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നത് എസിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമം ആകാൻ സഹായിക്കും. തണലിൽ പാർക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ ഉൾവശം അമിതമായി ചൂടാകുന്നത് ഒഴിവാകും. വാഹനത്തിനുള്ളിലെ താപ നില കുറഞ്ഞ് നിക്കുമ്പോൾ എസിയുടെ വർക്ക് ലോഡും കുറയും. വാഹനത്തിനുള്ളിലെ താപനില ഉയർന്ന് നിൽക്കുകയാണെങ്കിൽ എസിയുടെ വർക്ക് ലോഡും കൂടും. ഇത് കാറിന്റെ ഉൾവശം തണുപ്പിക്കാൻ കൂടുതൽ സമയം എടുക്കാനും കാരണമാകും.

എസി കണ്ടൻസർ ക്ലീൻ ആണെന്ന് ഉറപ്പാക്കുക
വാഹനത്തിനുള്ളിൽ നിന്നുള്ള ചൂട് വായുവിനെ പുറന്തള്ളി അകവശം തണുപ്പിക്കുന്നതിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഘടകമാണ് കാർ എസി കണ്ടൻസർ. കണ്ടൻസർ വഴിയാണ് കാറിനുള്ളിലെ അധിക താപം പുറത്തേക്ക്
പുറത്തേക്ക് പോകുന്ന വായുവിലേക്ക് പുറന്തള്ളുന്നത്. കണ്ടൻസറിൽ അടിഞ്ഞ് കൂടുന്ന അഴുക്കും അവശിഷ്ടങ്ങളും ഈ പുറത്തേക്കുള്ള വായുപ്രവാഹത്തെ തടസപ്പെടുത്താറുണ്ട്. അതിന്റെ ഫലമായി കൂളിങ് എഫിഷ്യൻസി കുറയുകയും ചെയ്യുന്നു. എസി കണ്ടൻസർ ഇടയ്ക്കിടെ വൃത്തിയാക്കുന്നതാണ് പരിഹാര മാർഗം.

റീസർക്കുലേഷൻ മോഡ് ഓൺ ആക്കുക
കുറച്ച് നേരം കാർ എസി ഓണാക്കിയ ശേഷം, തണുത്ത വായു ലഭിക്കാൻ തുടങ്ങിയാൽ നിങ്ങൾ റീസർക്കുലേഷൻ മോഡ് ആക്റ്റിവേറ്റ് ചെയ്യണം. എസി പുറത്ത് നിന്നുള്ള വായു വലിച്ചെടുക്കുന്നത് തടയാനാണ് റീസർക്കുലേഷൻ മോഡ് ഉപയോഗിക്കുന്നത്. കാർ ക്യാബിനുള്ളിൽ ലഭ്യമായ വായു തന്നെ എസി ഉപയോഗിക്കുന്നുവെന്നും റീസർക്കുലേഷൻ മോഡ് ഉറപ്പ് വരുത്തുന്നു. അധികം ആയാസമില്ലാതെ കാർ പെട്ടെന്ന് തണുപ്പിക്കാൻ ഈ മോഡ് എസിയെ സഹായിക്കുന്നു.

നിങ്ങളുടെ കാർ എസി പതിവായി സർവീസ് ചെയ്യുക
മികച്ച തണുപ്പ് ലഭിക്കാൻ എസി ഏറ്റവും മികച്ച വർക്കിങ് കണ്ടീഷനിൽ തുടരേണ്ടതുണ്ട്. കാർ എസി സമയബന്ധിതമായി സർവീസ് ചെയ്യുന്നത് പ്രധാനമാണ്. എസി ഏറ്റവും മികച്ച കണ്ടീഷനിൽ പ്രവർത്തിക്കാനും ശരിയായ കൂളിങ് ലഭിക്കാനും സമയ ബന്ധിതമായ സർവീസുകൾ സഹായിക്കും. വർഷം മുഴുവനും എസികൾ ഉപയോഗിക്കാറില്ല. ഉപയോഗത്തിൽ ഇല്ലാത്തപ്പോൾ ഉപകരണം പൊടിപിടിച്ചും മറ്റും കിടക്കും. നിങ്ങളുടെ എസി കൃത്യസമയത്ത് സർവീസ് ചെയ്യുന്നത് അതിന്റെ എഫിഷ്യൻസി കൂട്ടാൻ സഹായിക്കും.
വൺപ്ലസ് 10ആർ, ഷവോമി 12 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫോണുകൾ

കാർ ക്യാബിനിൽ നിന്ന് തണുത്ത വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കുക
എസി പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ കാറിന്റെ വിൻഡോകൾ പൂർണ്ണമായും അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ക്യാബിൻ വേഗത്തിലും കൂടുതൽ നേരം തണുപ്പിക്കാനും ഇത് സഹായിക്കും. കാറിനകത്തെ തണുത്ത വായുവിന് പുറത്ത് പോകാൻ വഴിയുണ്ടെങ്കിൽ, കാർ തണുപ്പിക്കാൻ എസിക്ക് അധിക സമയം എടുക്കേണ്ടി വരും. ഇത് തടയാൻ കാർ ക്യാബിനിൽ നിന്ന് തണുത്ത വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുക. എതെങ്കിലും തരത്തിലുള്ള എയർ ലീക്കേജുകൾ കണ്ടെത്തുകയാണെങ്കിൽ അവ പര്യാപ്തമായ രീതിയിൽ അടയ്ക്കുകയും ചെയ്യണം.

എസി ഫിൽട്ടറുകൾ വൃത്തിയായി സൂക്ഷിക്കുക
എസികൾ പഴകുന്നതിന് അനുസരിച്ച് അതിലെ ഫിൾട്ടറുകൾ അഴുക്ക് ആകുന്നു. ഴുക്ക് പിടിച്ച എസി ഫിൽട്ടറുകൾ എസിയുടെ എയർ ഇൻടേക്ക് തടസപ്പെടുത്തും. ഇത് കാറിനകം തണുക്കാൻ കൂടുതൽ സമയം എടുക്കാൻ കാരണം ആകുന്നു. ഇത് തടയുന്നതിന് നിങ്ങളുടെ കാറിന്റെ എസി ഫിൽട്ടറുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളിൽ എസിയുടെ ഫിൽട്ടറുകൾ വൃത്തിയാക്കുകയാണ് വേണ്ടത്. ഫിൽട്ടറുകൾ വൃത്തിയാക്കാനുള്ള പരിധി കഴിഞ്ഞാൽ അത് മാറ്റി സ്ഥാപിക്കുകയും വേണം.
ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

എസി ടെംപറേച്ചർ ഒപ്റ്റിമൽ ലെവലിൽ സെറ്റ് ചെയ്യുക
ടെംപറേച്ചർ സെറ്റിങ്ങ് ലോവർ ലെവലിലേക്ക് താഴ്ത്തുമ്പോൾ കാർ എസി കൂടുതൽ മികച്ച കൂളിങ് നൽകുമെന്നാണ് നമ്മളിൽ പലരും കരുതുന്നത്. എന്നാൽ നമ്മുക്ക് അനുയോജ്യമായ ടെംപറേച്ചർ ലെവൽ സെറ്റ് ചെയ്യുന്നതിലാണ് കാര്യം. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) പ്രകാരം, 24 ഡിഗ്രിയാണ് മനുഷ്യ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ടെംപറേച്ചർ. 24 ഡിഗ്രിയിലേക്ക് എസി സെറ്റ് ചെയ്യുന്നതാണ് നല്ലത്. എറ്റവും കുറഞ്ഞ ടെംപറേച്ചർ സെറ്റിങ്സിലേക്ക് പോകുമ്പോൾ കൂളിങ് ലഭിക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നതും പോരായ്മയാണ്.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999