സ്മാര്‍ട്ട്‌ഫോണിലെ വൈഫൈ സ്പീഡ് എങ്ങനെ കൂട്ടാം?

Written By:

സ്മാര്‍ട്ട്‌ഫോണുകളില്‍ അനേകം സവിശേതയുളളതിനാല്‍ എല്ലാവരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഇതിലാണ്. എന്നാല്‍ പലപ്പോഴും
സ്മാര്‍ട്ട്‌ഫോണിലെ വൈഫൈ കണക്ഷര്‍ സ്പീഡ് കുറയുകയോ അല്ലെങ്കില്‍ കണക്ഷന്‍ പോകുകയോ ചെയ്യുന്നു.

ഗൂഗിളിന്‍ നിന്നും പേഴ്‌സണല്‍ ഡേറ്റകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

എന്നാല്‍ ഇതിന് ഒരു പരിഹാരമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണിലെ വൈഫൈ സ്പീഡ് എങ്ങനെ കൂട്ടാം എന്നു നോക്കാം.

ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറില്‍ കുറഞ്ഞ സുരക്ഷ: ഉണരൂ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

192.168.0.1 എന്ന് ബ്രൗസറിലെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് റൗട്ടറിന്റെ ഇന്റര്‍ഫേസ് ആക്‌സസ് ചെയ്യാവുന്നതാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ സിസ്റ്റം ഇരിക്കുന്ന സ്ഥലങ്ങളില്‍ ഡീഫോള്‍ട്ട് ഗേറ്റ് വേ 192.168.1.1 അല്ലെങ്കില്‍ 192.168.2.1 എന്നതും ആക്കാവുന്നതാണ്.

2

ഇത് കണ്ടു പിടിക്കാവുന്ന ഏറ്റവും നല്ല വഴി നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറിനെ വൈഫൈ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച ശേഷം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്ത് cmd എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് cmd.exe എന്ന് ലോഞ്ച് ചെയ്യുക.

3

cmd ലോഡ് ആയതിനു ശേഷം ചെറിയ ചതുരാകൃതിയിലുളള ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടുന്നതാണ്. ഇവിടെ ipconfig എന്ന് ടൈപ്പ് ചെയ്യാവുന്നതാണ്. അതിനു ശേഷം വിന്‍ഡോയില്‍ കാണുന്ന ഡീഫോള്‍ട്ട് ഗേറ്റ് വേ അഡ്രസ്സ് കുറിച്ചു വയ്ക്കുക.

4

ഇനി ഡീഫോള്‍ട്ട് ഗേറ്റ് വേ അഡ്രസ്സ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക.
ഇവിടെ നിങ്ങള്‍ കാണുന്ന പോപ്പ് അപ്പ് വിന്‍ഡോയില്‍ admin എന്ന യൂസര്‍ നെയിമും, password എന്ന പാസ്‌വേഡും നല്‍കുക.

5

ഇത് തെറ്റായാണ് നല്‍കിയതെന്ന് സന്ദേശം ലഭിച്ചാല്‍ നിങ്ങളുടെ വൈഫൈ റൂട്ടറിന്റെ ബ്രാന്‍ഡ് പരിശോധിച്ച് ഗൂഗിള്‍ സെര്‍ച്ചില്‍ പോയി കമ്പനിയുടെ ഡീഫോള്‍ട്ടായ യൂസര്‍ നെയിമും പാസ്‌വേഡും കണ്ടെത്തുക.

6

ലോഗിന്‍ സ്‌ക്രീന്‍ കടന്നു കഴിഞ്ഞാല്‍ നിങ്ങളുടെ റൗട്ടറിന്റെ ബ്രാന്‍ഡ് അനുസരിച്ച് ഒരു വെബ് ഇന്റര്‍ഫേസ് കാണാം. ഇവിടെ Wireless >Wireless settings എന്നതിലോക്ക് ചെല്ലുക.

7

ഇവിടെ നിങ്ങള്‍ക്ക് ചാനല്‍ എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. ഇത് നിങ്ങളുടെ റൗട്ടറിനോട് ഏത് ഫ്രീക്വല്‍സിയിലാണ് വൈഫൈ സിഗ്നല്‍ ഉപയോഗിക്കേണ്ടതെന്ന് പറയുന്നതാണ്.

8

ഏതു ചാനലാണ് നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായി സിഗ്നല്‍ തരുന്നതെന്ന് വിശകലനം ചെയ്യുന്നതിനായി ആന്‍ഡ്രോയിഡില്‍ വൈഫൈ അനലൈസര്‍ എന്ന ആപ്പ് ഉപയോഗിക്കാം.

9

വൈഫൈ അനലൈസര്‍ ഉപയോഗിച്ച് ലഭിക്കുന്ന ഗ്രാഫിക്കല്‍ ചിത്രീകരണത്തില്‍ നിന്ന് നിങ്ങള്‍ക്ക് തടസ്സമില്ലാത്ത ചാനല്‍ കണ്ടെത്താവുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്പ്സ്സ് എങ്ങനെ ഉപയോഗിക്കാം?

'ഫ്‌ളയിങ്ങ് സോസര്‍ സ്മാര്‍ട്ട്‌ഫോണ്‍' വ്യത്യസ്ഥ മോഡല്‍, നിങ്ങള്‍ക്കു വാങ്ങാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you notice that your Wi-Fi is consuming a lot more battery than it usually does.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot