വൈഫൈ സിഗ്നല്‍ എങ്ങനെ ഉയര്‍ത്താം

Posted By: Super

വൈഫൈ സിഗ്നല്‍ എങ്ങനെ ഉയര്‍ത്താം

വീട്ടിലിരുന്നോ യാത്രക്കിടയിലോ ലാപ്‌ടോപില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്ന പലര്‍ക്കും സിഗ്നല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഏറെ ഉണ്ടാകാറുണ്ട്. തുറസ്സായ സ്ഥലത്തിരുന്ന് വൈഫൈ ആക്‌സസ് ചെയ്യുന്നത്ര എളുപ്പമാവില്ല മതിലുകള്‍ക്കുള്ളിലിരുന്നോ ഓടുന്ന വാഹനത്തിലിരുന്നോ വൈഫൈ സിഗ്നല്‍ ലഭിക്കുന്നത്. നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് മെച്ചപ്പെട്ട വൈഫൈ സിഗ്നല്‍ ലഭിക്കുന്നത് വളരെ ലളിതമായ ചില പോംവഴികളുണ്ട്.

ആദ്യം ശക്തമായ വയര്‍ലസ് റൗട്ടറാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. റൗട്ടറിനായി മികച്ചൊരു ആന്റിനയും ഉണ്ടാകണം. റൗട്ടറില്‍ വയര്‍ലസ്  ആക്‌സസ് പോയിന്റ് (WAP)ചേര്‍ക്കുന്നത് ഉചിതമായിരിക്കും.

  • പതിവായി കമ്പ്യൂട്ടര്‍ അഥവാ ലാപ്‌ടോപ് ഉപയോഗിക്കുന്ന സ്ഥലത്തിന്റെ കേന്ദ്രത്തിലായി വേണം വൈഫൈ റൗട്ടര്‍ സ്ഥാപിക്കാന്‍. റൗട്ടര്‍ റൂമിലേക്ക്  തിരിച്ചുവെച്ചാല്‍ ആ മുറിയിലും സിഗ്നല്‍ ലഭിക്കും. റൗട്ടര്‍ അല്പം ഉയര്‍ന്ന ഭാഗത്ത് സ്ഥാപിക്കുന്നതും ഗുണം ചെയ്യും.
 
  • റൂമില്‍ കണ്ണാടികളുണ്ടെങ്കില്‍ അവയുടെ സാന്നിധ്യം പരമാവധി കുറക്കുക. കാരണം ലോഹപ്രതലങ്ങള്‍ വൈഫൈ സിഗ്നലുകളെ പ്രതിഫലിപ്പിക്കാന്‍ ശേഷിയുള്ളവയാണ്. മിക്ക കണ്ണാടികളിലും നേര്‍ത്ത ലോഹപാളി ഉള്‍പ്പെടാറുണ്ട്. കണ്ണാടി മാത്രമല്ല ലോഹപ്രതലമുള്ള വസ്തുക്കളെ പരമാവധി കുറക്കാന്‍ നോക്കണം.

  • നിങ്ങളുടെ വീടിന് സമീപത്തായി പലരും വൈഫൈ നെറ്റ്‌വര്‍ക്ക്  ഉപയോഗിക്കുന്നവരാണെങ്കില്‍ അവര്‍ ഉപയോഗിക്കാത്തതോ അല്ലെങ്കില്‍ വളരെ കുറച്ച് ഉപയോഗിക്കുന്നതോ ആയ ചാനല്‍ സെറ്റ് ചെയ്ത് വെക്കാം. നെറ്റ്‌സ്റ്റംബ്ലര്‍ (പിസി), ഐസ്റ്റംബ്ലര്‍ (മാക്) എന്നീ ടൂളുകള്‍ ഏറ്റവും തിരക്കേറിയ ചാനല്‍ കണ്ടെത്താന്‍ സഹായിക്കും.
 
  • അയല്‍വാസിയുടെ വൈഫൈ റൗട്ടറില്‍ നിന്നും കഴിയുന്നതും അകലത്തില്‍ വേണം നിങ്ങളുടെ റൗട്ടര്‍ വെയ്‌ക്കേണ്ടത്.

  • കോഡ്‌ലെസ് ഫോണുകള്‍, മൈക്രോവേവുകള്‍ എന്നിവയുടെ അടുത്ത് വൈഫൈ റൗട്ടര്‍ സ്ഥാപിക്കരുത്. കാരണം ഏകദേശം 2.4 ജിഗാഹെര്‍ട്‌സ് തരംഗങ്ങളെ തന്നെയാണ് ഇവയും ഉപയോഗിക്കുന്നത്.
 
  • ആന്റിന മറ്റ് കമ്പ്യൂട്ടര്‍ കേബിളുകളില്‍ നിന്ന് അകലത്തില്‍ വെക്കുക. റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഇവ രണ്ടും തമ്മില്‍ ഇടപെടുന്നത്  തടയാനാണിത്.

യാത്ര ചെയ്യുമ്പോള്‍

  • അഡാപ്റ്റര്‍ സെറ്റിംഗ്‌സില്‍ എല്ലാം പരമാവധി സെറ്റ് ചെയ്യുക (അതായത് പവര്‍ മാനേജ്‌മെന്റ് പരമാവധിയാക്കുക, ട്രാന്‍സ്മിറ്റ് പവര്‍ പരമാവധിയാക്കുക, ത്രൂപുട്ട് എന്‍ഹാന്‍സ്‌മെന്റ് എനേബിള്‍ ചെയ്യുക എന്നിങ്ങനെ)
 
  • വൈഫൈ സിഗ്നല്‍ ലഭിക്കാത്തപ്പോള്‍ അഡാപ്റ്റര്‍ ഓഫ് ചെയ്യുക. ഏതെങ്കിലും നഗരപ്രദേശത്തെത്തിയാല്‍ വീണ്ടും ഓണ്‍ ചെയ്യുക. വൈഫൈ സിഗ്നല്‍ ലഭിക്കും.
 
  • ഉപയോഗിക്കാത്ത സമയത്ത് അനാവശ്യമായി അഡ്പാറ്റര്‍ ഓണ്‍ ചെയ്ത് വെക്കുന്നതും സിഗ്നല്‍ തടസ്സത്തിന് കാരണമാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot