സ്മാർട്ട്ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

|

ഇപ്പോൾ പുറത്ത് ഇറങ്ങുന്ന മിക്കവാറും സ്മാർട്ട്ഫോണുകളിൽ മികച്ച ബാറ്ററി സപ്പോർട്ടും അതിവേഗ ചാർജിങ് ഫീച്ചറുകളും കാണാറുണ്ട്. ബാറ്ററിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങളുടെ ഫലമായിട്ടാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. വലിയ ബാറ്ററികളും സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകളും ചാർജിങ് വേഗത ഗണ്യമായി വർദ്ധിപ്പിക്കുമെങ്കിലും സ്മാർട്ട്ഫോണുകളുടെ ശരിയായ ഉപയോഗവും ചാർജിങ് വേഗത നിലനിർത്താൻ സഹായിക്കും. അതേ, ഇത്തരത്തിൽ നമ്മുടെ സ്മാർട്ട്ഫോണിൽ നിന്നും മെച്ചപ്പെട്ട ചാർജിങ് വേഗം ലഭിക്കാൻ നമ്മുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ മൊബൈൽ ഫോണിന്റെ ചാർജിങ് സ്പീഡ് എങ്ങനെ മെച്ചപ്പെടുത്താം എന്നറിയണമെങ്കിൽ താഴേക്ക് വായിക്കുക.

ചാർജിങ്

സ്മാർട്ട്ഫോണുകളുടെ ചാർജിങ് വേഗം കൂട്ടുന്നതിന് തെറ്റായ രീതിയിലെ ഫോൺ ഉപയോഗം ഒഴിവാക്കേണ്ടതുണ്ട്. ചാർജ് ചെയ്യുമ്പോൾ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ആണ് അവസാനിപ്പിക്കേണ്ടത്. ചാർജിങ് വേഗം കൂട്ടുന്നതിനേക്കാളും നമ്മുടെ സ്മാർട്ട്ഫോണിന്റെ മൊത്തത്തിലുള്ള ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനും ഇത് അത്യാവശ്യമാണ്. കാരണം ചാർജ് ചെയ്യുമ്പോൾ കാണിക്കുന്ന തെറ്റായ പ്രവണതകൾ ഫോണിന്റെ ബാറ്ററി ഡാമേജ് ചെയ്യും. ഡാമേജായ ബാറ്ററി ഫോണിന്റെ ആയുസ് കുറയ്ക്കുമെന്ന് മാത്രമല്ല, അപകടങ്ങൾക്കും കാരണം ആയേക്കാം.

കിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് 11, നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങികിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് 11, നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

ചാർജ് ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക

ചാർജ് ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക

സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുമ്പോൾ മിക്കവാറും എല്ലാവരും ചെയ്യുന്ന തെറ്റായ കാര്യങ്ങളിലൊന്നാണ് ഫോൺ കുത്തിയിട്ടിട്ട് ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് സ്മാർട്ട്ഫോണുകളുടെ ബാറ്ററി പെട്ടെന്ന് കേടാകാൻ കാരണമാകും. സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യുമ്പോൾ ഫോൺ കോളുകൾക്ക് മറുപടി നൽകുന്നതോ ഗെയിമുകൾ കളിക്കുന്നതോ പോലെയുള്ള പ്രവർത്തികൾ ഇങ്ങനെ ഫോൺ നശിക്കാൻ കാരണമാകും. ചാർജിങ് വേഗത കുറയ്ക്കാനും ഇത് വഴിവയ്ക്കും. അതിനാൽ ചാർജ് ചെയ്യുന്ന സമയത്ത് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ലൊക്കേഷൻ, വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫാക്കുക
 

ലൊക്കേഷൻ, വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫാക്കുക

നാം ഫയലുകളും മറ്റും കൈമാറാനും ഡിവൈസുകൾ പരസ്പരം ബന്ധിപ്പിക്കാനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളാണ് വൈഫൈയും ബ്ലൂടൂത്തും. ഈ വയർലെസ് സാങ്കേതിക വിദ്യകളും മറ്റ് സമാന സേവനങ്ങളും വലിയ അളവിൽ ബാറ്ററി ഉപയോഗിക്കുന്നു. ഒരു പക്ഷെ സ്മാർട്ട്ഫോണുകളിൽ ഏറ്റവുമധികം ബാറ്ററി ഉപയോഗിക്കുന്നതും ഇത്തരം സേവനങ്ങൾ ആയിരിക്കും. അവയെല്ലാം ഓഫ് ചെയ്തിടുന്നത് ഡിവൈസിന്റെ ചാർജിങ് വേഗത ഗണ്യമായി മെച്ചപ്പെടുത്തും. പ്രത്യേകിച്ചും ചാർജ് ചെയ്യുന്ന സമയത്ത് ഇവയെല്ലാം ഓഫ് ചെയ്തിടാൻ ശ്രദ്ധിക്കുക.

ബ്രോഡ്ബാൻഡ് സേവനങ്ങൾക്കും നിരക്ക് കൂടിയേക്കുംബ്രോഡ്ബാൻഡ് സേവനങ്ങൾക്കും നിരക്ക് കൂടിയേക്കും

യഥാർഥ കേബിളും അഡാപ്റ്ററും ഉപയോഗിക്കുക

യഥാർഥ കേബിളും അഡാപ്റ്ററും ഉപയോഗിക്കുക

സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യാൻ എപ്പോഴും യഥാർഥ കേബിളും അഡാപ്റ്ററും ഉപയോഗിക്കാൻ കമ്പനികൾ ശുപാർശ ചെയ്യാറുണ്ട്. നമ്മളിൽ പലരും ഇത് പാലിക്കാൻ തയ്യാറാകാറില്ലെന്നതാണ് യാഥാർഥ്യം. മാർക്കറ്റിൽ കിട്ടുന്ന വില കുറഞ്ഞ ചാർജറുകൾ പലപ്പോഴും നിങ്ങളുടെ സ്മാർട്ട്ഫോണുകളും ബാറ്ററികളും കേട് വരുന്നതിന് കാരണം ആകാറുണ്ട്. മറ്റേതെങ്കിലും ബ്രാൻഡിന്റെ ചാർജർ ഉപയോഗിക്കുന്നതും നിങ്ങളുടെ ഡിവൈസിന്റെ ബാറ്ററിയെ തകരാറിലാക്കുകയും ചാർജിങ് വേഗതയെ തടസപ്പെടുത്തുകയും ചെയ്യും.

ബാക്ക്ഗ്രൌണ്ട് പ്രോസസിങ് ആപ്പുകൾ ഓഫാക്കുക

ബാക്ക്ഗ്രൌണ്ട് പ്രോസസിങ് ആപ്പുകൾ ഓഫാക്കുക

ചില ആപ്പുകൾ നമ്മൾ ഉപയോഗിക്കാത്തപ്പോഴും പ്രവർത്തിക്കാറുണ്ട്. ബാക്ക്ഗ്രൌണ്ട് പ്രോസസിങ് എന്നാണ് ഇതിനെ പറയുന്നത്. നമ്മുടെ ഡിവൈസിന്റെ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകൾ നിങ്ങൾ ഉപയോഗിക്കാത്തപ്പോഴും ഡിവൈസിന്റെ ബാറ്ററി ഉപയോഗിക്കുന്നു. ഉപയോഗത്തിൽ പോലുമില്ലാത്ത ആപ്പുകൾ ഒരു നിശ്ചിത അളവിൽ ബാറ്ററി ചാർജ് ഉപയോഗിച്ചു കൊണ്ടേയിരിക്കും. ഇത് നമ്മുടെ സ്മാർട്ട്ഫോണുകളുടെ ചാർജിങ് വേഗം കുറയാൻ കാരണമാകും. ഇത്തരം ആപ്പുകളുടെ ബാക്ക്ഗ്രൌണ്ട് പ്രോസസിങ് പെർമിഷൻ താത്കാലികമായെങ്കിലും തടയുന്നത് ചാർജിങ് വേഗം കൂടാൻ സഹായിക്കും.

ഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാംഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാം

എയർപ്ലെയിൻ മോഡ് ഉപയോഗിക്കുക

എയർപ്ലെയിൻ മോഡ് ഉപയോഗിക്കുക

ചില സമയത്ത് മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാൻ നാം എയർപ്ലെയ്ൻ മോഡ് ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ചും സിനിമ കാണുമ്പോഴും മറ്റും. ഇതേ മോഡ് ഉപയോഗിച്ച് ചാർജിങ് വേഗം കൂട്ടാനും സാധിക്കും. അതേ ഇതിനായി സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്ന സമയത്ത് എയർപ്ലെയ്ൻ മോഡ് ആക്റ്റിവേറ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ഡിവൈസിന്റെ ചാർജിങ് വേഗത ഗണ്യമായി വർധിപ്പിക്കും. നെറ്റ്‌വർക്കിൽ നിന്ന് ഡിവൈസിനെ പൂർണമായി വിച്ഛേദിക്കാൻ ഈ മോഡ് സഹായിക്കുന്നു, ബാറ്ററി ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു.

പെട്ടെന്നുള്ള റീചാർജുകൾ ഒഴിവാക്കുക

പെട്ടെന്നുള്ള റീചാർജുകൾ ഒഴിവാക്കുക

നമ്മുടെ സ്മാർട്ട്ഫോണുകളിലെ ബാറ്ററികളിലെല്ലാം കൃത്യമായ ചാർജിങ് സൈക്കിളുകൾ നിർണയിക്കപ്പെട്ടിട്ടുണ്ട്. ബാറ്ററിയുടെ കപ്പാസിറ്റിയേയും ആയുസിനെയുമെല്ലാം നിർണയിക്കുന്നതിൽ ചാർജിങ് സൈക്കിളുകൾക്ക് നിർണായക പങ്കുണ്ട്. ഇടയ്ക്കിടെ ഫോൺ കുത്തിയിടുന്നത് ഈ സൈക്കിളുകൾ തെറ്റാൻ കാരണമാകും. ഇത് സ്മാർട്ട്ഫോണിന്റെ മൊത്തത്തിലുള്ള ആയുസിനെയും ബാധിക്കും. ദീർഘകാലാടിസ്ഥാനത്തിൽ ചാർജിങ് വേഗത കുറയാനും ഇത് കാരണമാകും. ചാർജിങ് സൈക്കിളുകൾ കൃത്യമായി പാലിക്കുകയാണ് പരിഹാരം. അതായത് ഒരു തവണ ചാർജ് ചെയ്ത് കഴിഞ്ഞാൽ ഏതാണ്ട് ചാർജ് തീരുന്ന വരെ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതിന് ശേഷം മാത്രം ഫോൺ ചാർജിങിന് വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ബാറ്ററിയുടെ ആയുസും ഫാസ്റ്റ് ചാർജിങും ഏറെ നാൾ നിലനിൽക്കാൻ സഹായിക്കും.

വാക്സിൻ എടുത്തില്ലെങ്കിൽ പണി പോകും; ജീവനക്കാർക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്വാക്സിൻ എടുത്തില്ലെങ്കിൽ പണി പോകും; ജീവനക്കാർക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

രാത്രി മുഴുവൻ സ്മാർട്ട്ഫോൺ കുത്തിയിടാതിരിക്കുക.

രാത്രി മുഴുവൻ സ്മാർട്ട്ഫോൺ കുത്തിയിടാതിരിക്കുക.

നമ്മിൽ പലരും നമ്മുടെ സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നത് രാത്രിയിലാണ്. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഫോൺ കുത്തിയിടും. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ മാത്രമായിരിക്കും പിന്നീട് ഫോൺ അൺപ്ലഗ് ചെയ്യുന്നത്. ഇത് വളരെ തെറ്റായതും അപകടകരവും ആയ ശീലമാണ്. സ്മാർട്ട്ഫോൺ ഇങ്ങനെ കുത്തിയിടുന്നത് കൊണ്ട് പെട്ടെന്നുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. ഇന്നിറങ്ങുന്ന മിക്കവാറും ഫോണുകളിലും ഫുൾ ചാർജ് ആയിക്കഴിഞ്ഞാൽ പിന്നീട് ബാറ്ററിയിലേക്ക് ചാർജ് കയറാതിരിക്കാനുള്ള സംവിധാനം കാണും. എന്നിരുന്നാലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യും. ബാറ്ററി ഡാമേജ് ആകുകയും ചാർജിങ് വേഗത കുറയുകയും ചെയ്യും.

Best Mobiles in India

English summary
Proper use of smartphones will help maintain the charging speed. We need to understand what we can do to get better charging speed from our smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X