ഗെയിമിങ്ങിനിടെ ഫോൺ ഹാങ്ങ് ആകുന്നോ? പരിഹരിക്കാനുള്ള മാർഗങ്ങൾ ഇതാ

|

നമ്മൾ എല്ലാവരും തന്നെ സ്മാർട്ട്ഫോൺ ഗെയിമുകൾ വളരെ അധികം ഇഷ്ടപ്പെടുന്നവരാണ്. ഡിജിറ്റൽ മേഖലയിലെ പുരോഗതിക്കനുസരിച്ച് കൂടുതൽ അഡ്വാൻസ്ഡ് ഗെയിമുകളും അപ്ഡേഷനുകളും ദിനംപ്രതിയെന്നോണം പുറത്തിറങ്ങുന്നുണ്ട്. ഒപ്പം ഗെയിമിങിന് പ്രാധാന്യം നൽകിയിരിക്കുന്ന ഫോണുകളും നിരവധി ഗാഡ്ജറ്റുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പബ്ജിയും ഫ്രീഫയറും പോലെയുള്ള ഗെയിമുകളും അതിന്റെ അപ്ഡേറ്റഡ് വേർഷനുകളുമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ ഗെയിമുകൾ. സ്മാർട്ട്ഫോൺ ഗെയിംസ് ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും വലിയ പരാതി ഗെയിമിങ് ഡിവൈസുകൾ എല്ലാത്തിനും ഉയർന്ന വിലയാണെന്നാണ്. ഒപ്പം വില കുറഞ്ഞ സ്മാർട്ട്ഫോണുകളിലെ ഗെയിമിങ് അനുഭവം വളരെ മോശമാണെന്നും ഇവർ പറയുന്നു.

 

ഗെയിമിങ്

ഇത്തരം പരാതികൾ പറയുന്നവരോട് നിങ്ങൾക്കുള്ളത് തെറ്റായ ധാരണകളാണെന്ന് മാത്രമാണ് പറയാൻ ഉള്ളത്. നല്ല ഗെയിമിങ് അനുഭവം നൽകാൻ കഴിയുന്നത് വിലകൂടിയ സ്മാർട്ട്ഫോണുകൾക്ക് മാത്രമാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ഗെയിമുകൾ കളിക്കാൻ നിങ്ങൾ വിലകൂടിയ സ്മാർട്ട്ഫോൺ വാങ്ങേണ്ടതില്ലെന്നതാണ് വാസ്തവം. നമ്മുടെ നാട്ടിൽ കിട്ടുന്ന നിരവധി ബജറ്റ് ലെവൽ സ്മാർട്ട്ഫോണുകൾക്ക് പോലും മാന്യമായ ഗെയിമിങ് അനുഭവം നൽകാൻ കഴിയും. പവർ പാക്ക്ഡ് സ്മാർട്ട്‌ഫോണുകൾ വാഗ്ദാനം ചെയ്യുന്ന ഗെയിമിങ് അനുഭവത്തെ കുറച്ച് പറയുകയല്ല. ഗെയിമിങ് പ്രകടനം എപ്പോഴും ഇന്റേണൽ ഹാർഡ്വെയറിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സമ്മതിക്കുന്നു.

ആവേശം നിറച്ച് പബ്ജി ന്യൂ സ്റ്റേറ്റ്; ഗെയിം ഫീച്ചറുകൾ അറിയാംആവേശം നിറച്ച് പബ്ജി ന്യൂ സ്റ്റേറ്റ്; ഗെയിം ഫീച്ചറുകൾ അറിയാം

ബജറ്റ്
 

നല്ല രീതിയിൽ ഉപയോഗിച്ചാൽ നിങ്ങളുടെ കയ്യിലുള്ള ബജറ്റ് സ്മാർട്ട്ഫോണിലും മികച്ച ഗെയിമിങ് അനുഭവം ലഭ്യമാക്കാൻ കഴിയും. പലപ്പോഴും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുമ്പോൾ നാം പരിഗണിക്കാത്ത ചില വശങ്ങളാണ് നമ്മുടെ ഡിവൈസുകൾ ഹാങ്ങ് ആകാനും എളുപ്പത്തിൽ നശിക്കാനുമൊക്കെ കാരണം ആകുന്നത്. ഈ രീതികൾ മാറ്റിയാൽ നമ്മുടെ സ്മാർട്ട്ഫോണുകൾ മികച്ച ഗെയിമിങ് അനുഭവം നൽകുന്നതായും കാണാം. അതിന് സഹായിക്കുന്ന ചില ടിപ്സ് ആണ് ഈ ലേഖനത്തിൽ പറയുന്നത്. ആ ടിപ്സുകൾ അറിയുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറയട്ടെ. പല സ്മാർട്ട്ഫോൺ ഗെയിംസും അഡിക്ഷൻ സൃഷ്ടിക്കുന്നവയാണ്. ഏറെ നേരം ഗെയിം കളിക്കുന്നത് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് നല്ലതല്ല, ഗെയിം കളിക്കുന്നതിനിടയിൽ ആവശ്യമായ ഇടവേളകളും വിശ്രമവും ഉണ്ടാകണം. ഒപ്പം ​ഗെയിമിങിനേക്കാൾ പ്രാധാന്യം നമ്മുടെ നിത്യജീവിതത്തിന്റെ ഭാ​ഗമായ മറ്റ് കാര്യങ്ങൾക്ക് നൽകണമെന്നും ഓ‍ർമിപ്പിക്കുന്നു.

ബാക്ക്ഗ്രൌണ്ട്

ബാക്ക്ഗ്രൌണ്ട് ആപ്പുകൾ ഓഫാക്കുക

നിങ്ങളുടെ സ്മാർട്ട്ഫോണിൽ ആവശ്യത്തിന് റാം ഫ്രീ ആണെങ്കിലും ഗെയിമിങ് അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ബാക്ക്ഗ്രൌണ്ട് ആപ്പുകൾ ഓഫാക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് റാം സ്വതന്ത്രമാക്കുകയും ഗെയിമിങ് അനുഭവം താരതമ്യേന മെച്ചപ്പെടുത്തുകയും ചെയ്യും. റാം കുറവുള്ള ഫോണുകളിൽ ഓരോ തവണയും ഗെയിം കളിക്കുന്നതിന് മുമ്പ് ബാക്ക്ഗ്രൌണ്ട് ക്ലിയർ ചെയ്യുന്നത് അത്യാവശ്യവുമാണ്.

പവർ സേവിങ് മോഡ് ഓഫാക്കുക

പവർ സേവിങ് മോഡ് സിസ്റ്റം റിസോഴ്സ് പരിമിതപ്പെടുത്തി ബാറ്ററി ലൈഫ് ലാഭിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ബ്രൈറ്റ്‌നസ്, ക്ലോക്ക് സ്പീഡ് തുടങ്ങിയവ ഈ മോഡിൽ കുറയും. ഗെയിം കളിക്കുന്ന സമയത്ത് മോഡ് ഓഫ് ആണെന്ന് ഉറപ്പാക്കുക.

ആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻ

ഗെയിം

ഗെയിം മോഡ്, ഹൈ പെർഫോമൻസ് മോഡുകളിലേക്ക് മാറുക

ഇപ്പോൾ പുറത്തിറങ്ങുന്ന പല ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിലും ഉയർന്ന പെർഫോമൻസ് അല്ലെങ്കിൽ ഗെയിമിങ് മോഡ് കൂടി ഉൾപ്പെടുത്താറുണ്ട്. ഈ മോഡ് ആക്റ്റിവേറ്റ് ആയാൽ മറ്റ് പ്രവർത്തനങ്ങളെ അപേക്ഷിച്ച് മുൻഗണന ഗെയിമിങിന് ലഭ്യമാകും. നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഈ മോഡ് ഉണ്ടെങ്കിൽ അത് പ്രവർത്തനക്ഷമമാക്കുക.

ഗെയിം ബൂസ്റ്റർ ആപ്പ് ഉപയോഗിക്കുക

ഗെയിം ബൂസ്റ്റർ ആപ്പുകൾ ഗെയിമിങിനായി സ്മാർട്ട്ഫോണിന്റെ പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്നു. സാധ്യമായ മികച്ച ഗെയിമിങ് പ്രകടനം നൽകാൻ ഈ ആപ്പുകൾ സഹായിക്കുന്നു. ഗെയിമിങ് ഒഴികെയുള്ള മിക്ക പ്രവർത്തനങ്ങളും ഓഫ് ആക്കാൻ ഗെയിം ബൂസ്റ്റർ ആപ്പുകൾക്ക് കഴിയും.

വൈഫൈ

നല്ല വൈഫൈ കണക്ഷൻ തിരഞ്ഞെടുക്കുക

സുഗമമായ ഗെയിമിങ് അനുഭവത്തിന് സ്ഥിരതയുള്ള വൈഫൈ കണക്ഷൻ ആവശ്യമാണ്. കളിക്കുന്നതിനിടെ ലാഗ് ഉണ്ടാവാതിരിക്കാൻ നല്ല വൈഫൈ കണക്ഷൻ സഹായിക്കുന്നു. ഡാറ്റാ കണക്ഷൻ ആണെങ്കിലും ഇത്തരത്തിൽ സ്ഥിരതയുള്ള കണക്ഷൻ ഗെയിമിങ്ങ് അനുഭവം മികച്ചതാക്കും.

ഗെയിം സെറ്റിങ്സ്

സ്മാർട്ട്ഫോണിന് അനുസരിച്ച് ഗെയിമുകളുടെ ഗ്രാഫിക്സ് സെറ്റിങ്സ് ക്രമീകരിക്കണം. മികച്ച ഫ്രെയിം റേറ്റുകളും സുഗമമായ ഗെയിമിങ് അനുഭവവും ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ചില ഫോണുകളിൽ ഗ്രാഫിക്സ് സെറ്റിങ്സ് കുറഞ്ഞ മോഡിലേക്ക് മാറ്റുന്നത് ഗെയിം സ്റ്റക്ക് ആകാതിരിക്കാൻ സഹായിക്കും.

ഗൂഗിൾ പേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ?ഗൂഗിൾ പേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ?

കാഷെ

കാഷെ ക്ലിയർ ചെയ്യുക

സ്മാർട്ട്ഫോൺ സുഗമമായി പ്രവർത്തിക്കാൻ ധാരാളം സ്റ്റോറേജ് സ്പേസ് ഫ്രീ ആയിരിക്കുന്നത് ആവശ്യമാണ്. സ്മാർട്ട്‌ഫോണിലെ മുഴുവൻ കാഷെ ഡാറ്റയും ക്ലിയർ ചെയ്യുന്നത് സ്റ്റോറേജ് സ്പേസ് ലാഭിക്കാനും ഫോൺ സ്മൂത്ത് ആയി പ്രവർത്തിക്കാനും സഹായിക്കും. ഇത്തരത്തിൽ സ്റ്റോറേജ് സ്പേസ് വെറുതേ കിടക്കുന്നത് ഗെയിമിങ് അനുഭവത്തെയും പോസിറ്റീവായി സ്വാധീനിക്കും.

ഹോം സ്‌ക്രീനിലെ വിജറ്റുകൾ ഒഴിവാക്കുക

നിങ്ങളൊരു ആൻഡ്രോയിഡ് ഉപയോക്താവാണെങ്കിൽ, വിജറ്റുകൾ സിസ്റ്റം റിസോഴ്‌സുകൾ ഉപയോഗിക്കുന്നുണ്ടെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. അവ നീക്കം ചെയ്യുന്നത് നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും. സ്മാർട്ട്ഫോൺ പ്രകടനം മെച്ചപ്പെട്ടാൽ അത് ഗെയിമിങ്ങിനെയും സ്വാധീനിക്കും.

ട്യൂൺ

ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ

നിങ്ങളുടെ സ്മാർട്ട്ഫോൺ എല്ലായിപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുന്നത് ഗെയിമിങ് അനുഭവം നന്നാവാൻ സഹായിക്കും. പെർഫോമൻസ് അപ്ഡേറ്റുകൾ വരുന്നത് സിസ്റ്റം റിസോഴ്‌സുകളുടെ മികച്ച ഒപ്റ്റിമൈസേഷനുകളും കൊണ്ടാവും. ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ ഇൻസ്‌റ്റാൾ ചെയ്യുന്നത് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന് സാധ്യമായ ഏറ്റവും മികച്ച പെർഫോമൻസ് ട്യൂണിങും ഉറപ്പാക്കും. ഇത്തരത്തിൽ പെ‍‍‍‍ർഫോമൻസ് ട്യൂൺ ചെയ്യപ്പെടുന്നത് ​ഗെയിമിങിനെയും സ്വാധീനിക്കും. നേരത്തെ നിങ്ങളുടെ ​ഗെയിമിങ് അനുഭവം മോശമാക്കിയ ഘടകങ്ങൾ ഒഴിവാക്കിയാകും ചിലപ്പോൾ പുതിയ അപ്ഡേറ്റുകൾ എത്തുക. ഇതൊക്കെ ഇല്ലാതാകുന്നതോടെ നിങ്ങളുടെ ​ഗെയിമിങ് അനുഭവവും മികച്ചതാകും.

ഇന്റർനെറ്റ് ഇല്ലാതെ പിഎഫ് ബാലൻസ് അറിയണോ; വഴിയുണ്ട്!ഇന്റർനെറ്റ് ഇല്ലാതെ പിഎഫ് ബാലൻസ് അറിയണോ; വഴിയുണ്ട്!

Best Mobiles in India

English summary
You can also get the best gaming experience on your budget smartphone. Often when we use smartphones, there are some aspects that we do not consider. Which are the reasons why our devices hang and break easily. If we change these methods, we can see that our smartphones offer a better gaming experience. This article gives you some tips to help you do just that.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X