ലാപ്‌ടോപ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Bijesh
|

ഇന്ന് സ്വന്തമായി ലാപ്‌ടോപോ ടാബ്ലറ്റോ ഇല്ലാത്തവര്‍ കുറവാണ്. അഥവാ പുതിയൊരു ലാപ്‌ടോപ് വാങ്ങണമെന്നാഗ്രഹിക്കാത്തവര്‍ അധികമുണ്ടാവില്ല. നിത്യജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലേയും വിവിധ ആവശ്യങ്ങള്‍ക്ക് ഇത് അത്യന്താപേക്ഷിതമാണുതാനും.

 

എന്നാല്‍ പുതിയൊരു ലാപ്‌ടോപ് വാങ്ങുമ്പോള്‍ എന്തെല്ലാമാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. രൂപഭംഗി പ്രധാനപ്പെട്ട ഘടകം തന്നെ. അതുകഴിഞ്ഞാല്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം, സ്‌റ്റോറേജ് കപ്പാസിറ്റി, വേഗത... ഇങ്ങനെ പലഘടകങ്ങളും.

ലാപ്‌ടോപ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഏതൊരു ലാപ്‌ടോപ് വാങ്ങുമ്പോഴും അതിന്റെ സാങ്കേതിക വശങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നത് നല്ലതായിരിക്കും. അതായത് പ്രൊസസര്‍, ഓപ്പറേറ്റിംഗ് സിസ്റ്റം, ഹാര്‍ഡ്‌ഡ്രൈവ്, റാം തുടങ്ങിയ കാര്യങ്ങള്‍. കമ്പനികളും മോഡലുകളും മാറുന്നതിനനുസരിച്ച് ഈ കാര്യങ്ങളിലും മാറ്റങ്ങളുണ്ടാവും.

അതുകൊണ്ട് നിങ്ങള്‍ പുതിയൊരു ലാപ്‌ടോപ് വാങ്ങാന്‍ പോകുന്നതിനുമുമ്പ് താഴേപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും...

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സൈസ്

സൈസ്

ലാപ്‌ടോപ് വാങ്ങുമ്പോള്‍ ആദ്യം നോക്കേണ്ടത് അതിന്റെ വലിപ്പമാണ്്. നിങ്ങളുടെ ഉപയോഗമെന്തെന്നു മനസിലാക്കി വേണം ഇതു തീരുമാനിക്കാന്‍. 11 ഇഞ്ച് സൈസ് വരുന്ന അള്‍ട്ര പോര്‍ട്ടബിള്‍ ലാപ് ടോപ് മുതല്‍ 17 ഇഞ്ച് വലിപ്പമുള്ള ലാപ്‌ടോപുകള്‍ വരെയുണ്ട്. 11 ഇഞ്ച് ലാപ്‌ടോപുകള്‍ കൊണ്ടു നടക്കാന്‍ ഏറെ സൗകര്യബ്രദമാണ്. അതേസമയം 17 ഇഞ്ചോ അതിലധികമോ ഉണ്ടെങ്കില്‍ ഇത് പ്രയാസകരവുമാണ്.

 

സൈസ്

സൈസ്

വീട്ടില്‍ ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറിനു പകരമായി ഉപയോഗിക്കാനാണ് ലാപ്‌ടോപ് വാങ്ങുന്നതെങ്കില്‍ 17 ഇഞ്ചാണ് അനുയോജ്യം. അതേസമയം സ്ഥിരമായി യാത്രകളില്‍ കൂടെ കൊണ്ടുനടക്കാനാണെങ്കില്‍ ചെറിയ സൈസ് ആണ് നല്ലത്. 15 ഇഞ്ച് ലാപ്‌ടോപുകള്‍ ആണെങ്കില്‍ രണ്ടിനും ഉപകരിക്കും.

 

സി.പി.യു/ പ്രൊസസര്‍
 

സി.പി.യു/ പ്രൊസസര്‍

ഇന്റല്‍ അല്ലെങ്കില്‍ എ.എം.ഡി. എന്നിവയിലൊന്നാണ് പൊതുവെ മിക്ക ലാപ്‌ടോപുകളിലും പ്രൊസസര്‍ നിര്‍മിക്കുന്നത്. കൂടുതല്‍ ലാപ്‌േടാപുകളിലും ഇന്റല്‍ പ്രൊസസറുകളാണ് ഉപയോഗിക്കുന്നത്.

 

എ.എം.ഡി

എ.എം.ഡി

ഏറ്റവും പുതിയ ലാപ്‌ടോപുകളില്‍ എ.എം.ഡി. A4, A6, A8, A10 ചിപ്പുകളാണ് ഉപയോഗിക്കുന്നത്. പൊതുവെ കാര്യക്ഷമത കൂടിയതാണ് ഈ പ്രൊസസറുകള്‍.

 

ഇന്റെല്‍

ഇന്റെല്‍

ഏറ്റവും പുതിയ ഇന്റെല്‍ ചിപ്പുകള്‍ ഹാസ്‌വെല്‍ എന്നാണ് അറിയപ്പെടുന്നത്. പഴയ പ്രൊസസറുകളെ അപേക്ഷിച്ച കൂടുതല്‍ കാര്യക്ഷമവും ബാറ്ററി ലൈഫ് കൂടുതല്‍ നല്‍കുന്നതുമാണ് ഈ ചിപ്പുകള്‍. കോര്‍ i3, കോര്‍ i5, കോര്‍ i7, പെന്റിയം, സെലെറോണ്‍, ആറ്റം, സിയോണ്‍ എന്നിവയാണ് ഇന്റല്‍ ചിപ്പിന്റെ വിവിധ വേര്‍ഷനുകള്‍.

 

ഹാര്‍ഡ്‌ഡ്രൈവ്

ഹാര്‍ഡ്‌ഡ്രൈവ്

ഹാര്‍ഡ്‌ഡ്രൈവുകള്‍ രണ്ടുതരത്തിലാണ് പൊതുവെ കാണുന്നത്. HDD അഥവാ പരമ്പരാഗത ഹാര്‍ഡ് ഡ്രൈവുകള്‍, SSD അഥവാ സോലിഡ് സ്‌റ്റേറ്റ്് ഹാര്‍ഡ്‌ഡ്രൈവ്.

 

HDD

HDD

കൂടുതല്‍ ലാപ്‌ടോപുകളിലും കണ്ടുവരുന്നത് HDD ഹാര്‍ഡ്‌ഡ്രൈവുകളാണ്. 320 ജി.ബിയെങ്കിലും സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള ഹാര്‍ഡ്‌ഡ്രൈവുകളാണ് പൊതുവെ ഉചിതം. 5400 rpm ഉള്ള ഹാര്‍ഡ്‌ഡ്രൈവുളാണ് കുടുതല്‍ സിസ്റ്റങ്ങളിലും കണ്ടുവരുന്നത്. ചില ലാപ്‌ടോപുകളില്‍ 7200 rpm-ഉം കാണാറുണ്ട്.

 

SSD

SSD

കൂടുതല്‍ വേഗത നല്‍കുന്നതാണ് SSD ഡ്രൈവുകളെങ്കിലും ഇതിന് വിലക്കൂടുതലാണ്. HDD ലാപ്‌ടോപുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ പൊതുവെ കൂടുതല്‍ ചൂട് ഉത്പാദിപ്പിക്കപ്പെടും. SSD ലാപ്‌ടോപുകളില്‍ ഇത് താരതമ്യേന കുറവായിരിക്കും. ആപ്പിളിന്റെ 11 ഇഞ്ച് മാക്ബുക്കില്‍ SSD ഡ്രൈവാണ് ഉള്ളത്.

 

ഓപ്പറേറ്റിംഗ് സിസ്റ്റ്ം

ഓപ്പറേറ്റിംഗ് സിസ്റ്റ്ം

വിന്‍ഡോസ് ആണോ മാക് ഒ.എസ്.X ആണോ നല്ല ഓപ്പറേറ്റിംഗ് സിസ്റ്റമെന്ന് പൊതുവെ പലര്‍ക്കും സംശയമുണ്ട്. ഉപയോക്താവിനനുസരിച്ചാണ് ഇത് തീരുമാനിക്കേണ്ടത്.

 

വിന്‍ഡോസ് ഒ.എസ്.

വിന്‍ഡോസ് ഒ.എസ്.

വിന്‍ഡോസ് ഒ.എസ്. ഉപയോഗിക്കുന്നവര്‍ പറയുന്നത് യൂസര്‍ ഫ്രണ്ട്‌ലി ഒ.എസ്. ആണ് ഇതെന്നാണ്. വിന്‍ഡോസ് 8 വന്നതോടെ ഇത് കൂടുതല്‍ സൗകര്യപ്രദമായി എന്ന പക്ഷക്കാരാണ് കൂടുതലും.

 

മാക് ഒ.എസ്. X

മാക് ഒ.എസ്. X

ആപ്പിളിന്റെ മാക് ഒ.എസ്. X വളരെ കുറച്ചു ലാപ്‌ടോപുകളിലെ ഉള്ളു. എങ്കിലും ഇത് സ്ഥിരതയുള്ളതാണെന്നും ഉപയോഗിക്കാന്‍ സൗകര്യമാണെന്നും മാക്ബുക് ഉപയോക്താക്കള്‍ പറയുന്നുണ്ട്.

 

പോര്‍ടുകള്‍

പോര്‍ടുകള്‍

ചുരുങ്ങിയത് രണ്ട് യു.എസ്.ബി പോര്‍ട്ടുകളെങ്കിലും ലാപ്‌ടോപില്‍ ആവശ്യമാണ്. ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ലാപ്‌ടോപുകളിലും ഒന്നിലധികം യു.എസ്.ബി. 3.0 പോര്‍ടുകളാണ് ഉള്ളത്. യു.എസ്.ബി. 2.0 പോര്‍ട്ടുകളേക്കാള്‍ വേഗതയുള്ളതാണ് ഇത്. എസ്.ഡി. കാര്‍ഡ് സ്ലോട്ട്, HDMI വീഡിയോ ഔട്പുട്, വൈ-ഫൈ എന്നിവയും അത്യാവശ്യമാണ്.

 

ലാപ്‌ടോപ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X