22,999 രൂപ വിലയുള്ള വൺപ്ലസ് നോർഡ് സിഇ 21,999 രൂപയ്ക്ക് എങ്ങനെ സ്വന്തമാക്കാം ?
22,999 രൂപ മുതൽ വില ആരംഭിക്കുന്ന വൺപ്ലസ് നോർഡ് സിഇ കഴിഞ്ഞയാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രീ-ബുക്കിംഗ് ചെയ്യുവാൻ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ലഭ്യമായി കഴിഞ്ഞു. ഈ സ്മാർട്ട്ഫോൺ വാങ്ങുവാൻ നിങ്ങൾ ഇനിയും രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്. ജൂൺ 16 ന് ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ സ്മാർട്ഫോൺ ഓപ്പൺ സെയിൽ ആരംഭിക്കും. ആമസോൺ വെബ്‌സൈറ്റിൽ നിന്നോ അല്ലെങ്കിൽ വൺപ്ലസ്.ഇൻ വെബ്‌സൈറ്റിൽ നിന്നോ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

വൺപ്ലസ് നോർഡ് സിഇ ഡിസ്‌കൗണ്ട് ഓഫർ
വൺപ്ലസ് നോർഡ് സിഇയുടെ വില 22,999 രൂപ മുതൽ ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് ഇത് 21,999 രൂപയ്ക്ക് സ്വന്തമാക്കുവാൻ ഒരവസരമുണ്ട്. എന്നാൽ, ഒരു നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും ഈ സ്മാർട്ഫോൺ വിലക്കുറവിൽ ലഭിക്കുന്നത്. ലോഞ്ച് ഓഫറിൻറെ ഭാഗമായി വൺപ്ലസ് എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് വൺപ്ലസ് നോർഡ് സിഇ 5 ജി ഇപ്പോൾ 1,000 രൂപ ക്യാഷ്ബാക്കിൽ ലഭിക്കുന്നതാണ്. അതിനാൽ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ വൺപ്ലസ് സ്മാർട്ട്ഫോൺ വാങ്ങിയാൽ 21,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.
എച്ച്‌ഡിഎഫ്‌സി കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് ഇഎംഐ ഓപ്ഷനിൽ 1,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കും. ഇത് വാങ്ങുന്നവർക്ക് എച്ച്ഡിഎഫ്‌സി ബാങ്കിൽ 6 മാസം വരെ കോസ്റ്റ് ഇഎംഐ ലഭിക്കും. വൺപ്ലസ് ബഡ്സ് ഇസഡിന് 500 രൂപയും വൺപ്ലസ് ബാൻഡിന് 500 രൂപ കിഴിവുമാണ് വൺപ്ലസ് നൽകുന്നത്. ഈ പ്രോഡക്റ്റ് ഡെലിവറിക്ക് ശേഷം കൂപ്പണുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് ചേർക്കപ്പെടും. വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 12 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ യഥാക്രമം 22,999 രൂപ, 24,999 രൂപ, 27,999 രൂപ വിലയിൽ വിപണിയിൽ വരുന്നു.

എച്ച്ഡിഎഫ്സി ബാങ്ക് ഡിസ്കൗണ്ട് ഓഫറിന് ശേഷം വൺപ്ലസ് നോർഡ് സിഇ 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 12 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിവ യഥാക്രമം 21,999 രൂപ, 23,999 രൂപ, 26,999 രൂപ വിലകളിൽ ലഭിക്കും. നിർഭാഗ്യവശാൽ, നിലവിൽ 8 ജിബി റാം + 12 ജിബി സ്റ്റോറേജും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകളും മാത്രമേ പ്രീ-ബുക്കിംഗ് ചെയ്യുവാൻ ലഭ്യമാകൂ. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള ഈ സ്മാർട്ട്ഫോണിൻറെ ബേസിക് മോഡൽ വൺപ്ലസ് ഔദ്യോഗിക വെബ്‌സൈറ്റിൽ "Not Available" എന്ന് പട്ടികപ്പെടുത്തിയിരിക്കുന്നു.


Click it and Unblock the Notifications