പണം ഇനി നഷ്ടമാക്കരുത്..! ഗൂഗിൾ പേയിൽ ഓട്ടോപേ എങ്ങനെ ഓഫ് ആക്കാം, ഇതാ
രാജ്യത്തെ പ്രധാന യുപിഐ പണമിടപാട് ആപ്പുകളിലൊന്നാണ് ഗൂഗിൾ പേ. മൊബൈൽ റീചാർജിനും, ബില്ലുകൾ അടയ്ക്കുന്നതിനും, പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഗൂഗിൾ പേ ഉപയോഗിക്കുന്നവർ നിരവധിയാണ്. ഒടിടി, മൊബൈൽ റീച്ചാർജ്, ഇഎംഐ, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങി മാസാമാസം ആവർത്തിച്ചു വരുന്ന പേയ്‌മെന്റുകൾ ഓട്ടോമേറ്റ് ചെയ്യാവുന്ന ഗൂഗിൾപേയിലെ ഒരു ഫീച്ചറാണ് ഓട്ടോപേ. അതായത് ലളിതമായി പറഞ്ഞാൽ മാസാമാസാം നിങ്ങൾ ഗൂഗിൾപേ തുറന്ന് പണമടയ്ക്കുന്നതിന് പകരം ഓട്ടോപേ ഫീച്ചർ ഓണാക്കിവെച്ചാൽ സബ്‌സ്‌ക്രിപ്ഷൻ ബില്ലുകളും ഇഎംഐയും തനിയെ അടയ്ക്കുന്ന സംവിധാനമാണിത്.
പക്ഷേ മറ്റ് പല യുപിഐ ആപ്പുകളെയും പോലെ ഗൂഗിൾ പേയിലും പലപ്പോഴും നെറ്റ്‌വർക്ക് തകരാറുകൾ ഉണ്ടാകുന്നുണ്ടെന്ന് തിത്യേന കേൾക്കുന്ന വാർത്തയാണ്. ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും എന്നാൽ ലഭിക്കേണ്ട അക്കൗണ്ടിലേക്ക് പണം എത്താതിരിക്കുകയും ചെയ്യുന്നെന്നത് ആപ്പിനെക്കുറിച്ചുള്ള സ്ഥിരം പരാതിയും ഉയരുന്നുണ്ട്.ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്നും നഷ്ടമായ പണം എങ്ങനെ തിരികെ നേടാമെന്നതും പലർക്കും ഇപ്പോഴും അറിയില്ല.

ഓട്ടോപേ ഒറ്റത്തവണ സജ്ജീകരിച്ചു കഴിഞ്ഞാൽ നിശ്ചിത തീയതികളിൽ പേയ്‌മെന്റുകൾ തനിയെ നടക്കുമെന്നതാണ് ഒട്ടോ പോയിന്റെ പ്രത്യേകത. എന്നാൽ ഇതുതന്നെ പലപ്പോഴും പണം നിങ്ങളറിയാതെ നഷ്ട്ടമാവുന്നതിനും കാരണമാകുന്നുണ്ട്.
ഇത്തരം സബ്‌സ്‌ക്രിപ്ഷനുകൾ എടുക്കുന്ന സമയത്താണ് ഓട്ടോപേയ്ക്ക് അനുവാദം നൽകുന്നത്. എന്നാൽ പിന്നീട് ഈ സബ്‌സ്‌ക്രിപ്ഷനോ മറ്റ് സേവനങ്ങളോ ഉപയോഗിക്കാതെയാകും. ഈ സമയം ഓട്ടോപേ ഓപ്ഷനെ ഓൺ ആയി കിടക്കുന്നത് ഓർക്കണമെന്നില്ല. ഓട്ടോപേ ഓഫ് ചെയ്യാൻ മറന്നാൽ സേവനങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ പോലും നഷ്ട്ടപ്പെടുന്നതിന് ഇത് കാരണമായേക്കും. ഓരോ മാസവും ഓട്ടോപേ വഴി പണമെടുക്കുന്നതിനു മുൻപ് നോട്ടിഫിക്കേഷനുകൾ വരുമെങ്കിലും അത് ശ്രദ്ധിക്കാതെ പോയാൽ പണം നഷ്ട്ടപ്പെടാൻ സാധ്യതയേറെയാണ്.

മിക്കപ്പോഴും ഇങ്ങനെ നഷ്ടമാകുന്ന പണം മൂന്ന് മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തിരികെ ബാങ്ക് അക്കൗണ്ടിലെത്താറുണ്ടെങ്കിലും ചുരുക്കം ചില സാഹചര്യങ്ങളിൽ ഇങ്ങനെ പണം അക്കൗണ്ടിൽ കയറാതെ വന്നേക്കാം. ഈയടുത്തായി ഇത്തരം പരാതികൾ വ്യാപകമായി ഉയരുന്നു വരുന്നുണ്ട. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്നും നഷ്ടമായ പണം എങ്ങനെ തിരികെ നേടാമെന്നതും പലർക്കും ഇപ്പോഴും അറിയില്ല.
നിങ്ങളുടെ ഗൂഗിൾ പേയിൽ എങ്ങനെ ഓട്ടോപേ ഓഫ് ചെയ്യാം? ആദ്യം ഫോണിൽ ഗൂഗിൾ പേ തുറക്കുക. തുറന്നു കഴിഞ്ഞാൽ
മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. ഇവിടെ ഓട്ടോപേ തുറക്കുക. അപ്പോൾ തുറന്നുവരുന്ന വിൻഡോയിൽ നിങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ഓട്ടോപേ സബ്സ്‌ക്രിപ്ഷനുകൾ കാണാനാകും. അതിൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓട്ടോപേ സർവീസ് തിരഞ്ഞെടുക്കുക.
യാണ് വേണ്ടത്.
ഓട്ടോപേ ക്യാൻസൽ ചെയ്യുന്നതിനുള്ള സമയം സബ്‌സ്‌ക്രിപ്ഷനെടുത്ത ഓരോ പ്ലാറ്റ്‌ഫോമിന് അനുസരിച്ച് വ്യത്യസ്തമായിരിക്കാം. ചിലപ്പോൾ സബ്‌സ്‌ക്രിപ്ഷൻ ക്യാൻസൽ ചെയ്യാൻ ഗൂഗിൾപേ ആപ്പിൾ റിക്വസ്റ്റ് നൽകുന്നതിന് പുറമെ സബ്‌സ്‌ക്രിപ്ഷനെടുത്ത പ്ലാറ്റ്‌ഫോമിലേക്ക് ബന്ധപ്പെടേണ്ടിവരാം. സബ്‌സ്‌ക്രിപ്ഷനെടുത്തതിന്റെ പേയ്‌മെന്റ് ഷെഡ്യൂൾ ചെയ്തതിന് ശേഷമാണ് ഓട്ടോപേ ക്യാൻസൽ ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ സാധിക്കില്ല. ഇതിനുമുൻപായി പണമടയ്‌ക്കേണ്ടി വന്നേക്കാം.
മറ്റെല്ലാ ബാങ്കിങ് ആപ്പുകളെയും പോലെ തന്നെ ഗൂഗിൾ പേയ്ക്കും വോയിസ് സപ്പോർട്ട് സംവിധാനം ലഭ്യമാണ്. ടോൾ-ഫ്രീ നമ്പറായ 1800-419-0157ൽ വിളിച്ചാൽ ഈ സർവീസ് ലഭിക്കും. ഈ നമ്പറിൽ വിളിക്കുമ്പോൾ ഗൂഗിൾ പേ നൽകുന്ന വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് തന്നെയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.


Click it and Unblock the Notifications








