കയറി വരൂ, ഓൺ​ലൈനിൽ റൂട്ട് ക്ലിയറാണ്; ഡ്രൈവിങ് ​ലൈസൻസിലെ അ‌ഡ്രസ് ഓൺ​ലൈനായി തിരുത്താൻ ചെയ്യേണ്ടത്...

|

ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഓരോ രേഖയും വിലപ്പെട്ടതാണ്. സർക്കാർ കാര്യങ്ങളിലേക്ക് വന്നാൽ അ‌വിടെ ജീവിച്ചിരിക്കുന്ന മനുഷ്യൻ നേരിട്ട് ചെന്നാലും ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ചോദിക്കുന്ന ആളുകളാണ് ഇരിക്കുന്നത്. അ‌ങ്ങനെയുള്ള നമ്മുടെ നാട്ടിൽ ഓരോ രേഖകളും വിലപ്പെട്ടതു തന്നെ. രേഖകൾ മാത്രമല്ല, ആ രേഖകളിലെ ഓരോ കുത്തും കോമയും വരെ വളരെ പ്രധാനപ്പെട്ടതാണ് എന്നുകൂടി ഓർക്കണം.

 

ആദ്യം വേണ്ടത്

ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് ആദ്യം വേണ്ടത് രേഖകളാണ്. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, ​​​ഡ്രൈവിങ് ​ലൈസൻസ്, തുടങ്ങി പല പേരുകളിൽ പല ആവശ്യങ്ങൾക്കായി ​ഒരുപാട് രേഖകളുമായാണ് നാം ജീവിക്കുന്നതു തന്നെ. ഇതിലെ ഓരോ അ‌ക്ഷരവും ഏറെ പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. അ‌തിനാൽത്തന്നെ തെറ്റുകൾ സംഭവിച്ചാൽ നാം വല്ലാതെ ​ഭയപ്പെടാറുമുണ്ട്. എന്നാൽ ഇന്ന് ആധുനിക സാങ്കേതികവിദ്യ വളർന്നതോടെ ഈ ഭയം ഒട്ടേറെ കുറഞ്ഞു. മുമ്പ് തെറ്റു തിരുത്തആ ഓരോ ഓഫീസുകൾ കയറിയിറങ്ങണമായിരുന്നു. എന്നാൽ ഇന്ന് അ‌തു വേണ്ട. എല്ലാം ഓൺ​ലൈനിലേക്ക് മാറിയതോടെ രേഖകളിലെ തിരുത്തും വളരെ വേഗത്തിൽ മാറിത്തുടങ്ങി.

ഡ്രൈവിങ് ​ലൈസൻസ്

ഇന്ന് എല്ലാ വീടുകളിലും വാഹനങ്ങളുണ്ട്. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും വാഹനം ഓടിക്കാറുമുണ്ട്. വാഹനമോടിക്കുമ്പോൾ നിർബന്ധമായും ​കൈയിൽ ഉണ്ടാകേണ്ട രേഖയാണ് ​ഡ്രൈവിങ് ​ലൈസൻസ്. എന്നാൽ അ‌തിൽ തെറ്റ് ഉണ്ടെങ്കിലോ. കുടുങ്ങിയതു തന്നെ. ദിവസവും നാം നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന, ഏറ്റവും കൂടുതൽ പേർ ​​കൈയിൽ എപ്പോഴും കൊണ്ടുനടക്കുന്ന രേഖകൂടിയാണ് ​​ഡ്രൈവിങ് ​ലൈസൻസ് എന്നതോർക്കണം.

നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കേണ്ട; പാൻ കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴി ഇതാനഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കേണ്ട; പാൻ കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴി ഇതാ

തിരുത്തുകയും ചെയ്യാം
 

അ‌ത്രയും പ്രധാനപ്പെട്ട രേഖയിൽ ഒരു തെറ്റു വന്നാൽ അ‌തും വീടിന്റെ അ‌ഡ്രസ് ഉൾപ്പെടെ തെറ്റിപ്പോയാൽ ടെൻഷനടിക്കാ​തെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല എന്നതായിരുന്നു അ‌വസ്ഥ. എന്നാൽ ഇന്ന് അ‌ത് മാറി. ഏതു രേഖയും നമുക്ക് ഓൺ​ലൈൻ വഴി അ‌പേക്ഷിക്കുകയും തിരുത്തുകയും ചെയ്യാം എന്ന നിലവന്നു.

തിരുത്തൽ ആവശ്യമായി വന്നാൽ

ഏറ്റവും പ്രധാനപ്പട്ട രേഖകളിൽ ​ഒന്നായ ​​ഡ്രൈവിങ് ​ലൈസൻസിൽ അ‌ഡ്രസ് തെറ്റിപ്പോയതുകൊണ്ടോ, താമസം മാറിയതിനാൽ വിലാസം മാറിയതു​കൊണ്ടോ തിരുത്തൽ ആവശ്യമായി വന്നാൽ വളരെ ഈസിയായി നമുക്ക് തന്നെ ശരിയാക്കാനുള്ളതേ ഉള്ളു. പ്രധാനമായും രണ്ടു വിധത്തിലാണ് ​​​ഡ്രൈവിങ് ​ലൈസൻസിലെ അ‌ഡ്രസ് മാറ്റം സാധ്യമാകുക. ഒന്ന് ആർടി ഓഫീസ് നേരിട്ട് സന്ദർശിച്ചും അ‌തല്ലാതെ ഓൺ​ലൈനിലും. അ‌തിൽ ഓൺ​ലൈനിൽ എങ്ങനെ അ‌ഡ്രസ് മാറ്റാം എന്നു നോക്കാം. അ‌തിന് ആദ്യം വേണ്ടത് കു​റേ രേഖകൾ തന്നെയാണ്.

വേണ്ടെങ്കിൽ വേണ്ട; ശല്യമാകുന്ന കോളുകൾ ഒ​ഴിവാക്കാനുള്ള മാർഗങ്ങൾ...വേണ്ടെങ്കിൽ വേണ്ട; ശല്യമാകുന്ന കോളുകൾ ഒ​ഴിവാക്കാനുള്ള മാർഗങ്ങൾ...

ഡ്രൈവിങ് ​ലൈസൻസിലെ അഡ്രസ് തിരുത്താൻ ആവശ്യമായ രേഖകൾ

ഡ്രൈവിങ് ​ലൈസൻസിലെ അഡ്രസ് തിരുത്താൻ ആവശ്യമായ രേഖകൾ

1. ഫോം 33-ലെ അപേക്ഷ
2. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (വാഹനത്തിന്റെ ആർസി)
3. പുതിയ വിലാസത്തിന്റെ തെളിവ്
4. സാധുവായ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
5. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്
6. സ്മാർട്ട് കാർഡ് ഫീസ്
7. ഫിനാൻസിയറിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
8. പാൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ ഫോം 60, ഫോം 61 (ബാധകമനുസരിച്ച്)
9. ഷാസി & എഞ്ചിൻ പെൻസിൽ പ്രിന്റ്
10. ഉടമയുടെ ഒപ്പ്

എങ്ങനെയാണ് ​ഡ്രൈവിങ് ​ലൈസൻസിലെ അ‌ഡ്രസ് മാറ്റുന്നത് എന്നു നോക്കാം

എങ്ങനെയാണ് ​ഡ്രൈവിങ് ​ലൈസൻസിലെ അ‌ഡ്രസ് മാറ്റുന്നത് എന്നു നോക്കാം

സ്റ്റെപ്പ് 1: പരിവാഹൻ സാരഥിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sarathi.parivahan.gov.in-സന്ദർശിക്കുക.
സ്റ്റെപ്പ് 2: ഹോംപേജിൽ ദൃശ്യമാകുന്ന ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് നിങ്ങളുടെ നിലവിലെ അവസ്ഥ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 3: ഇപ്പോൾ വ്യത്യസ്ത സേവനങ്ങളുടെ ഒരു പേജ് ദൃശ്യമാകും. അ‌തിൽ വിലാസം മാറ്റുന്നതിന് അപേക്ഷിക്കുക എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 4: തുടർന്ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അ‌ടങ്ങിയ പേജ് ദൃശ്യമാകും. നിർദ്ദേശങ്ങൾ വായിച്ചതിന് ശേഷം Continue ബട്ടണിൽ ക്ലിക്ക് ചെയ്യുക.

തയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാതയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാ

ലൈസൻസിന്റെ വിഭാഗം

സ്റ്റെപ്പ് 5: നിങ്ങളുടെ ​ഡ്രൈവിങ് ​ലൈസൻസ് (DL) നമ്പർ, ജനനത്തീയതി, ക്യാപ്‌ച കോഡ് എന്നിവ നൽകുക.
സ്റ്റെപ്പ് 6: ഇപ്പോൾ Get DL Details ബട്ടണിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 7: നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അടുത്ത പേജിൽ കാണിക്കും. അ‌വിടെ Yes എന്നു നൽകി വിശദാംശങ്ങൾ സ്ഥിരീകരിക്കുക.
സ്റ്റെപ്പ് 8: ഇപ്പോൾ നിങ്ങളുടെ ഡ്രൈവിങ് ലൈസൻസിന്റെ വിഭാഗം തിരഞ്ഞെടുത്ത് നിങ്ങളുടെ നിലവിലെ വിലാസത്തിന്റെ പിൻകോഡ് നൽകുക

ഭാവി ആവശ്യങ്ങൾക്ക്

സ്റ്റെപ്പ് 9: തുടർന്ന് Continue ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 10: തുടർന്ന് വിവരങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള പേജ് തുറക്കും. അ‌വിടെ നിങ്ങളുടെ പുതിയ വിലാസവും ക്യാപ്‌ചയും നൽകുക. തുടർന്ന് കണ്ടിന്യൂ ബട്ടൺ സെലക്ട് ചെയ്യുക
സ്റ്റെപ്പ് 11: ആപ്ലിക്കേഷൻ നമ്പറിന്റെ പ്രിന്റ് എടുക്കുക
സ്റ്റെപ്പ് 12: ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത ശേഷം ഫീസ് അടയ്ക്കുക
സ്റ്റെപ്പ് 13: വിജയകരമായി പണമടച്ചതിന് ശേഷം പ്രിന്റ് രസീത് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഈ രസീത് പിന്നീട് ഭാവി ആവശ്യങ്ങൾക്ക് ആവശ്യം വന്നേക്കും.

Airtel Sim Card നഷ്ടമായോ? പണി കിട്ടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾAirtel Sim Card നഷ്ടമായോ? പണി കിട്ടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Best Mobiles in India

English summary
If the driver's license, one of the most important documents, needs to be corrected due to a wrong address or a change of address due to relocation, we can easily correct it ourselves. An address change on a driving licence can be done mainly in two ways. One is by directly visiting the RT office, and the other is online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X