വിൻഡോസ് 11ൽ ഡിഫോൾട്ട് വെബ് ബ്രൗസർ എങ്ങനെ മാറ്റാം? ഇൻസ്റ്റാൾ ചെയ്യുവാൻ ആവശ്യമുള്ള കാര്യങ്ങൾ

|

മൈക്രോസോഫ്റ്റ് ഡെസ്ക്ടോപ്പ്, ലാപ്ടോപ്പുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 10 അവതരിപ്പിച്ചത് 2015 ജൂലായിലാണ്. 6 വർഷത്തിന് ശേഷം വിൻഡോസ് 11 ഇപ്പോൾ കൂടുതൽ ഫീച്ചർ അപ്ഗ്രേഡുകളുമായാണ് വിപണിയിലെത്തിയിരിക്കുന്നത്. പുതുക്കിയ ഇന്റർഫേസാണ് വിൻഡോസ് 11ലെ പ്രധാന മാറ്റം. ഈ വർഷം അവസാനത്തോടെ വിൻഡോസ് 10 ഉപഭോക്താക്കൾക്ക് സൗജന്യമായി വിൻഡോസ് 11 അപ്ഗ്രേഡ് ചെയ്യാൻ കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. വൈകാതെ തന്നെ വിൻഡോസ് 7, വിൻഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന പിസികൾക്കും അപ്ഗ്രേഡ് ലഭിക്കും. കുറഞ്ഞത് 64 ബിറ്റ് x86 അല്ലെങ്കിൽ എആർഎം പ്രോസസർ, 4 ജിബി റാമും, 64 ജിബി സ്റ്റോറേജും വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമാണ്. വിൻഡോസ് 11 നല്ല കരുത്തേറിയ പ്രോഗ്രാമുകളുമായി വരുന്നതുകൊണ്ടാണ് ഇത്രയും സജ്ജീകരണങ്ങൾ ആവശ്യമായി വരുന്നത്.

 

വിന്‍ഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങളുടെ കംപ്യൂട്ടറിന് ഉണ്ടായിരിക്കേണ്ട സജ്ജീകരണങ്ങൾ

വിന്‍ഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങളുടെ കംപ്യൂട്ടറിന് ഉണ്ടായിരിക്കേണ്ട സജ്ജീകരണങ്ങൾ

  • 1 ജിഗാഹെര്‍ട്‌സ് (GHz) അല്ലെങ്കില്‍ വേഗമുള്ള കുറഞ്ഞത് 2 കോര്‍ വരുന്ന കോംബാറ്റിബിള്‍ 64 ബിറ്റ് പ്രോസസർ ചിപ്പ്.
  • 4 ജിബി റാം, 64 ജിബിയിൽ കൂടുതൾ സ്റ്റോറേജ് കപ്പാസിറ്റി.
  • യുഇഎഫ്‌ഐ, സെക്വര്‍ ബൂട്ട് ശേഷിയുള്ള സിസ്റ്റം ഫേംവെയര്‍.
  • ട്രസ്റ്റഡ് പ്ലാറ്റ്‌ഫോം മോഡ്യൂള്‍ (ടിപിഎം) വേര്‍ഷന്‍ 2.0 ഡ്രൈവര്‍.
  • 720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേയ്.
  •  പിസി ഹെല്‍ത്ത് ചെക്ക് ആപ്പ്

    പിസി ഹെല്‍ത്ത് ചെക്ക് ആപ്പ്

    ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടും വിന്‍ഡോസ് 11 ഹോം എഡിഷന്‍ ഉപയോഗിക്കാൻ ആവശ്യമാണ്. പുതിയതായി വന്നിട്ടുള്ള സവിശേഷതകളെലാം പ്രയോജനപ്പെടുത്താനും കണക്റ്റിവിറ്റി ആവശ്യമായി വരുന്നു. വിന്‍ഡോസ് 11 ഇൻസ്റ്റാൾ ചെയ്യുവാൻ നിങ്ങളുടെ കംപ്യൂട്ടറിന് ആവശ്യമായ കാര്യങ്ങളുണ്ടോ എന്നറിയാന്‍ പിസി ഹെല്‍ത്ത് ചെക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യ്ത് പരിശോധിക്കാവുന്നതാണ്.

    മറ്റ് ബ്രൗസറുകൾ
     

    മൈക്രോസോഫ്റ്റ് ഈ വർഷം അവസാനം വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കും, നിലവിൽ വിൻഡോസ് ഇൻസൈഡറുകൾ ഉപയോഗിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം പരീക്ഷിക്കുകയാണ്. വിൻഡോസ് 11 ഇൻസൈഡർ ബിൽഡ് ഉപയോഗിച്ച് ഒരു പുതിയ ഡിവൈസ് ക്രമീകരിക്കുന്നു. ഒഎസ് മൈക്രോസോഫ്റ്റ് എഡ്ജ് ഡിഫോൾട്ട് വെബ് ബ്രൗസറായി സജ്ജമാക്കുന്നു. ക്രോമിയം എഞ്ചിൻ സംയോജനത്തിന് ശേഷമുള്ള മൈക്രോസോഫ്റ്റ് എഡ്ജ് മികച്ച വെബ് ബ്രൗസറാണ്, എന്നിട്ടും പലരും ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്‌സ്, ഒപ്പേറ എന്നിവപോലുള്ള മറ്റ് ബ്രൗസറുകൾ ഉപയോഗിക്കുന്നു.

     വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    വിൻഡോസ് 10 ഉം മുമ്പത്തെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും പോലെ നിങ്ങൾക്ക് ഇപ്പോഴും ഡിഫോൾട്ട് വെബ് ബ്രൗസർ മാറ്റാൻ കഴിയും. എന്നാൽ, വിൻഡോസ് 11 ഉപയോഗിച്ച് മൈക്രോസോഫ്റ്റ് സെറ്റിങ്‌സ് മാറ്റുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കി, കാരണം ഇപ്പോൾ ഉപയോക്താക്കൾ ഓരോ ലിങ്കും കൂടാതെ പുതിയ ഡിഫോൾട്ട് വെബ് ബ്രൗസർ തുറക്കേണ്ട ഫയൽ ഏത് തരമാണെന്നുമുള്ള കാര്യവും വ്യക്തമാക്കേണ്ടതായി വരുന്നു. വിൻഡോസ് 11ൽ നിങ്ങളുടെ ഡിഫോൾട്ട് വെബ് ബ്രൗസർ എങ്ങനെ മാറ്റാമെന്ന് ഇവിടെ പരിശോധിക്കാം.

    ഡിഫോൾട്ട് വെബ് ബ്രൗസർ
    • Settings panel തുറക്കുക, എന്നിട്ട് Apps എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
    • വലതുവശത്ത് കാണുന്ന Default apps page ക്ലിക്ക് ചെയ്യുക.
    • ഡിഫോൾട്ട് ചെയ്യുവാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ബ്രൗസർ തിരഞ്ഞെടുക്കുക.
    • .htm ഓപ്ഷൻ ക്ലിക് ചെയ്യുക, എന്നിട്ട് "Switch Anyway" ക്ലിക്ക് ചെയ്യ്ത് OK അമർത്തുക.
    • Google Chrome ഓപ്ഷൻ തിരഞ്ഞെടുത്ത് OK അമർത്തുക.
    • ഫയൽ എക്സറ്റന്ഷനുകളായ .HTML, .pdf, .shtml, .svg, .webp, .xht, FTP, HTML, HTTPS എന്നിവ പിന്തുടരുക.
    • വിൻഡോസ് 11ൽ ഡിഫോൾട്ട് വെബ് ബ്രൗസർ എങ്ങനെ മാറ്റാം?

      ഈ ഘട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ ഡിഫോൾട്ട് ബ്രൗസർ നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റാവുന്നതാണ്. എന്നാൽ, മൈക്രോസോഫ്റ്റ് എഡ്ജിലെ "Make default" ബട്ടൺ ക്ലിക്ക് ചെയ്യുന്നതിലൂടെ ഈ അധിക ഘട്ടങ്ങൾ ഒഎസിൻറെ അന്തിമ നിർമ്മാണത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന കാര്യം ശ്രദ്ധിക്കുക. എന്നാൽ, മറ്റേതൊരു ബ്രൗസറിലും ഇത് ചെയ്യുന്നത് ഉപയോക്താവിനെ "Default apps" പേജിലേക്ക് റീഡയറക്ട് ചെയ്യുന്നു.

      വിന്‍ഡോസ് 11 എഡിഷൻ

      മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം പുതിയ വിന്‍ഡോസ് 11 എഡിഷൻ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രൊഡക്റ്റിവിറ്റി, ക്രിയേറ്റിവിറ്റി, ഗെയിമിങ് ഉള്‍പ്പടെയുള്ള വിവിധ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇതുവരെ മുൻപുള്ള ഓപ്പറെറ്റിംഗ് സിസ്റ്റം നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് പുതിയ വിന്‍ഡോസ് 11 എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
You may still change the default web browser in Windows 10 and earlier Windows operating systems. However, in Windows 11, Microsoft has made changing the settings more onerous, as users must now specify each link and file type that the new default browser should open.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X