എങ്ങനെ നിങ്ങളുടെ ഫേസ്ബുക്ക് ഭാഷ മലയാളമാക്കാം?

Posted By: Staff

എങ്ങനെ നിങ്ങളുടെ ഫേസ്ബുക്ക് ഭാഷ മലയാളമാക്കാം?

ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയോടൊപ്പം അനേകം സാധ്യതകളും സൗകര്യങ്ങളും വര്‍ദ്ധിയ്ക്കുകയുണ്ടായി.  ആദ്യ കാലത്ത്  ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് ഇന്‍ര്‍നെറ്റ് ഉപയോഗം ഒരു കീറാമുട്ടിയായിരുന്നു. എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍  ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയവ അടക്കമുള്ള പല സൗകര്യങ്ങളിലും  ഒരുമാതിരിപ്പെട്ട എല്ലാ ഭാഷകളും ഉപയോഗിയ്ക്കാമെന്ന് സ്ഥിതിയായി. ഫേസ്ബുക്ക്  നിത്യജീവിതത്തിന്റെ ഭാഗമായവര്‍ക്കൊക്കെയും അവരവരുടെ ഭാഷയില്‍ ഫേസ്ബുക്ക് ഉപയോഗിയ്ക്കാനാകും.

ഹാക്കിങ്ങില്‍ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിനെ എങ്ങനെ രക്ഷിയ്ക്കാം?

എങ്ങനെ ഫേസ്ബുക്കില്‍ മലയാളം ആക്ടിവേറ്റ് ചെയ്യാം

  • ആദ്യം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ഏറ്റവും മുകളില്‍ വലത് ഭാഗത്തുള്ള ചെറിയ അമ്പടയാളത്തില്‍ ക്ലിക്ക്  ചെയ്യുക.

  • വരുന്ന ഓപ്ഷനുകളില്‍ നിന്ന് അക്കൗണ്ട് സെറ്റിംഗ്‌സ് തെരഞ്ഞെടുക്കുക.

  • അക്കൗണ്ട് സെറ്റിംഗ്‌സില്‍ ഏറ്റവും താഴെ ലാംഗ്വേജ് മെനു കാണാം. അതിന് നേരെയുള്ള എഡിറ്റില്‍ ക്ലിക്ക് ചെയ്യുക.
  • അതില്‍ നല്‍കിയിരിയ്ക്കുന്ന ഭാഷകളില്‍ നിന്ന് മലയാളം തെരഞ്ഞെടുക്കാന്‍ സാധിയ്ക്കും. എന്നിട്ട് സേവ് ചെയ്യുക.

  • ഇനി മുതല്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങളെല്ലാം മലയാളത്തിലാകും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot