ആന്‍ഡ്രോയ്ഡ്‌ സ്മാര്‍ട്ട് ഫോണിലെ വാള്‍പേപ്പര്‍ എങ്ങനെ മാറ്റാം ?

Posted By: Super

ആന്‍ഡ്രോയ്ഡ്‌ സ്മാര്‍ട്ട് ഫോണിലെ വാള്‍പേപ്പര്‍ എങ്ങനെ മാറ്റാം ?


ഒരു പുതിയ ആന്‍ഡ്രോയ്ഡ്‌ ഫോണ്‍ വാങ്ങിയ ഉടന്‍ തന്നെ അതിലെ എല്ലാ സൌകര്യങ്ങളും ഉപയോഗിക്കാന്‍ നമുക്ക് പറ്റണമെന്നില്ല. റിംഗ് ടോണ്‍ മാറ്റാനും, വാള്‍ പേപ്പര്‍ മാറ്റാനുമൊക്കെ ആദ്യം അല്പം ബുദ്ധിമുട്ടായിരിക്കും. എങ്കില്‍ ആ ബുദ്ധിമുട്ടിനേക്കുറിച്ച് മറന്നേക്കു. ഇന്ന് ഗിസ്ബോട്ട് നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ പോകുകയാണ്, ഒരു ആന്‍ഡ്രോയ്ഡ്‌ സ്മാര്‍ട്ട് ഫോണിന്റെ വാള്‍ പേപ്പര്‍ മാറ്റാനുള്ള വഴികള്‍.

വഴി 1

ആദ്യം ഫോണിലെ മെനു  തിരഞ്ഞെടുക്കുക.എന്നിട്ട് വാള്‍ പേപ്പര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതില്‍ മൂന്ന് ഓപ്ഷനുകള്‍ കാണാം. ഹോം സ്ക്രീന്‍ വാള്‍ പേപ്പര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇനി ഗാലറിയില്‍ നിന്ന് ഏത് ചിത്രം വേണമെങ്കിലും വാള്‍ പേപ്പര്‍ ആക്കാം.

വഴി 2

സ്മാര്‍ട്ട് ഫോണിലെ മെനുവില്‍ നിന്ന് ലൈവ് വാള്‍ പേപ്പര്‍ ഓപ്ഷന്‍ എടുക്കുക. അതുപയോഗിച്ച് വേണ്ട വാള്‍ പേപ്പര്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കാനാകും.

വഴി 3

അടുത്ത വഴി എന്താണെന്നു വച്ചാല്‍, ഫോണിന്റെ മെനു ഓപ്ഷനില്‍ കേറി വാള്‍ പേപ്പര്‍ ഗാലറി ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ചിത്രം നോക്കി  വാള്‍ പേപ്പര്‍ ആക്കാം.

വഴി 4

ആന്‍ഡ്രോയ്ഡ്‌ മാര്‍ക്കറ്റില്‍ ലോഗ് ഇന്‍ ചെയ്ത് ഏതെങ്കിലും ഫ്രീ വാള്‍ പേപ്പര്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ സാധിയ്ക്കും.

വഴി 5

അടുത്ത വഴി ഇന്റെര്‍നെറ്റിലൂടെയാണ്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വഴി ഇന്‍റര്‍നെറ്റില്‍ കയറി ഇഷ്ടമുള്ള ഒരു ചിത്രം ഓപ്പണ്‍ ചെയ്യുക.അതിനു ശേഷം ഓപ്ഷന്‍സ് തുറന്ന്, സെറ്റ് വാള്‍ പേപ്പര്‍ സെലക്റ്റ് ചെയ്താല്‍ മതിയാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot