ഫെയ്‌സ്ബുക്കില്‍ തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായി മാത്രം ചാറ്റ് ചെയ്യാന്‍

Posted By: Super

ഫെയ്‌സ്ബുക്കില്‍ തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായി മാത്രം ചാറ്റ് ചെയ്യാന്‍

ഏത് നേരവും ഒരേ ആളുമായി ചാറ്റ് ചെയ്യുക അല്പം മടുപ്പിക്കുന്ന കാര്യമാണ്. നിങ്ങള്‍ ഓണ്‍ലൈന്‍ ആകുമ്പോഴേക്കും ഹായ്, ഹൗ ആര്‍ യു എന്നെല്ലാം ചോദിച്ച് ഓരോ ചാറ്റ് വിന്‍ഡോകള്‍ തുറന്നുവരുന്നത് കാണാം. സംസാരിക്കാന്‍ താത്പര്യമില്ലാത്ത സമയത്തോ അല്ലെങ്കില്‍ സമയക്കുറവ് കാരണമോ ഇവ കാണുന്നതു തന്നെ അരോചകമാകാം. ഓണ്‍ലൈനില്‍ കണ്ടിട്ടും മൈന്‍ഡ് ചെയ്യാറില്ല എന്ന പരാതിയുള്ള സുഹൃത്തുക്കളും ഉണ്ടായേക്കാം. മേലെ പറഞ്ഞ വിഭാഗങ്ങളെ തന്ത്രപൂര്‍വ്വം ഒഴിവാക്കാനുള്ള സൗകര്യം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു കഴിഞ്ഞു.

അതായത് നിങ്ങള്‍ക്ക് സംസാരിക്കാന്‍ താത്പര്യമില്ലാത്ത സുഹൃത്തുക്കള്‍, ഓണ്‍ലൈന്‍ ആയിട്ടുപോലും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന പരാതിയുള്ള സുഹൃത്തുക്കള്‍ എന്നിവരില്‍ രക്ഷനേടാനാണ് ഈ സൗകര്യം സഹായിക്കുക. ഈ സംവിധാനം ഉപയോഗിക്കുമ്പോള്‍ എത്ര പേര്‍ ഓണ്‍ലൈനില്‍ ഉണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെടുന്ന സുഹൃത്തുക്കളെ മാത്രം ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കും. അല്ലാത്തവര്‍ നിങ്ങളെ കാണുകയുമില്ല. എങ്ങനെ ഈ സംവിധാനം നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ കൊണ്ടുവരാം?

നിങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ എത്തുക. അതില്‍ വലതുവശത്ത് താഴെയായുള്ള ചാറ്റ് ലിസ്റ്റിലെ advanced settingsല്‍ ക്ലിക് ചെയ്യുക. അപ്പോള്‍ അഡ്വാന്‍സ്ഡ് ചാറ്റ് സെറ്റിംഗ്‌സ് എന്ന വിന്‍ഡോ തുറന്നുവരും.

  • Turn on chat for all friends except...

  • Turn on chat for only some friends...

  • Turn off chat

എന്നീ മൂന്ന് ഓപ്ഷനുകള്‍ കാണാനാകും. ഇതില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ആദ്യത്തേത് തെരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആരുമായാണോ ചാറ്റ് ചെയ്യാന്‍ ഇപ്പോള്‍ താത്പര്യമില്ലാത്തത് അവരുടെ വിശദാംശങ്ങള്‍ നല്‍കണം. രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ചാറ്റ് ചെയ്യേണ്ട സുഹൃത്തുക്കളെ തെരഞ്ഞെടുക്കുക, ടേണ്‍ ഓഫ് ചാറ്റ് എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ചാറ്റ് ഓഫ് ആകുകയും നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുടെ ചാറ്റ് ഇന്‍ബോക്‌സില്‍ എത്തുകയും ചെയ്യും. ഇത് പിന്നീട് വായിക്കാം.

വേണ്ട ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം save ക്ലിക് ചെയ്യുക. ഇഷ്ടത്തിനനുസരിച്ച് ഈ സെറ്റിംഗ്‌സില്‍ മാറ്റം വരുത്താം. ആഗോളതലത്തില്‍ മിക്ക ഉപയോക്താക്കള്‍ക്കും ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്. നിങ്ങളും പരിശോധിക്കൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot